»   »  ഞാൻ സൽമാന്റെ ഭാര്യ! ബാന്ദ്രയിലെ വസതിയ്ക്ക് മുന്നിൽ അവകാശവാദവുമായി യുവതി

ഞാൻ സൽമാന്റെ ഭാര്യ! ബാന്ദ്രയിലെ വസതിയ്ക്ക് മുന്നിൽ അവകാശവാദവുമായി യുവതി

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ മിസ്റ്റർ ബ്രഹ്മചാരി എന്ന് അറിയപ്പെടുന്ന താരമാണ് സൽമാൻഖാൻ. ഗോസിപ്പ് കോളങ്ങളിൽ  മിക്ക നായികമാരും സല്ലുവിന്റെ കാമുകിമാരായി പ്രതൃക്ഷപ്പെട്ടിട്ടുമുണ്ട്. പലരുടേയും ആരാധ്യ പുരുഷനുമാണ് സൽമാൻ ഖാൻ. ഇപ്പോഴിത ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ട് ഒരു വാർത്ത പുറത്തു വരുകയാണ്.

salman

ക്യാമറയ്ക്ക് മുന്നിൽ എത്തിയത് അധ്യാപികയ്ക്ക് വേണ്ടി, തുടക്കം അവിടെ നിന്ന്, വെളിപ്പെടുത്തലുമായി താരം

ഭാര്യയാണെന്നു ആരോപിച്ച് ഒരു യുവതി താരത്തിന്റെ ഫ്ലാറ്റിൽ എത്തിയിരിക്കുകയാണ്. ബാന്ദ്രയിലെ വസതിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായരിക്കുന്നത്. സംഭവ സമയത്ത് സൽമാൻ അവിടെ ഉണ്ടായിരുന്നില്ല. സംഭവം ഇങ്ങനെ: വസതിയുടെ മുൻവശത്തെ വാതിൽ കൂടിയാണ് യുവതി അകത്ത് പ്രവേശിച്ചത്. ഇവർ അകത്തു കടന്നപ്പോൾ തന്നെ അലറാം മുഴങ്ങി. ശബ്ദം കേട്ട് ഓടി എത്തിയ സുരക്ഷ ജീവനക്കാരോടാണ് അകത്ത് കയറ്റി വിടണമെന്ന് യുവതി പറഞ്ഞിരുന്നു. എന്നാൽ സുരക്ഷ ജീവനക്കാർ ഇത് അനുവദിച്ചിരുന്നില്ല. തുടർന്ന് യുവതി ബഹളം വയ്ക്കുകയും താൻ സൽമാൻ ഖാന്റെ ഭാര്യയാണെന്നും വിളിച്ചു പറയാൻ തുടങ്ങി. തുടർന്ന് ബഹളം വെച്ച യുവതിയെ സുരക്ഷ ജീവനക്കാർ ഗേറ്റനു പുറത്താക്കി വാതിലടക്കുകയായിരുന്നു.

ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു! ലേഡി സൂപ്പർ സ്റ്റാറാകുന്നത് ബോളിവുഡ് താരറാണി....
എന്നാൽ സൽമാനെ സംബന്ധിച്ചടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഇതിനു മുൻപും പല പ്രാവാശ്യം ഭാര്യയാണെന്നും കാമുകിയാണെന്നും അവകാശപ്പെട്ട് നിരവധി സ്ത്രീകൾ  രംഗത്തെത്തിയിട്ടണ്ട്. അതിനാൽ തന്നെ താരം  ഇതൊന്നും അത്ര കാര്യമായി എടുത്തിട്ടില്ല. കൂടാതെ ഇപ്പോൾ എത്തിയിരിക്കുന്ന യുവതിയ്ക്ക് നേരെ പോലീസിൽ പരാതിയും  നൽകിയിട്ടില്ല

English summary
Woman Claims Salman Khan Her Husband, Enters Actor’s Residence.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X