Don't Miss!
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- News
'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
- Sports
ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
യുവന് ശങ്കര്‍ രാജ രണ്ടാം ഭാര്യയെ ഡൈവേഴ്സ് ചെയ്യുന്നു, അടുത്തതിലേക്ക്
ഇളയരാജയുടെ മകനായതുകൊണ്ട് തന്നെ ചെറുപ്പം മുതലേ സംഗീതവുമായി ബന്ധമുണ്ടായിരുന്നു യുവന് ശങ്കര്‍ രജാജയ്ക്ക്. പക്ഷെ പതിനാറാം വയസ്സില്‍ സിനിമയ്ക്ക് പാട്ട് കംമ്പോസ് ചെയ്തുകൊണ്ട് രംഗത്തെത്തിയത് ഒരിക്കലും അച്ഛന്റെ പ്രശസ്തിയുടെ നിഴല്‍ പറ്റിയായരുന്നില്ല. അതിനുള്ള കഴിവ് യുവന് ശങ്കര്‍ രാജ എന്ന സംഗീത പ്രതിഭയ്ക്കുണ്ടായിരുന്നു.
തമിഴിനു പുറമെ ബോളിവുഡിലും പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയ യുവന് ശങ്കര്‍ രാജയുടെ സ്വകാര്യ ജീവിതം അത്രമാത്രം രസകരമല്ല. ആദ്യ വിവാഹം മൂന്ന് മാസം കൊണ്ട് അവസാനിച്ചു. ഇപ്പോള്‍ രണ്ടാം വിവാഹം ബന്ധവും വേര്‍പിരിയാന്‍ ഒരുങ്ങുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ യുവന് പറഞ്ഞു.

എന്റെ 25 ആം വയസ്സിലായിരുന്നു ആദ്യവിവാഹം. പക്ഷെ മൂന്ന് മാസമേ ആ ബന്ധം നിലനിന്നുള്ളൂ. 30 ആം വയസ്സില്‍ ഞാന്‍ വീണ്ടും വിവാഹിതനായി. ഇപ്പോള്‍ ആ ബന്ധവും വേര്‍പിരിയുകയാണ്. എനിക്ക് വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നെന്നും മറ്റൊരു വിവാഹം കഴിക്കണമെന്നും യുവന് ശങ്കര്‍ രാജ പറഞ്ഞു.
പക്ഷെ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ അവിടെ ചെറിയ ചില പ്രശ്നങ്ങളുമുണ്ടെന്ന് യുവന് തന്നെ പറയുന്നു. എനിക്ക് ഒരുപാട് സമയം എന്റെ ബന്ധങ്ങള്‍ക്ക് നല്കാനായികല്ല. എല്ലാവര്‍ഷവും പത്തില്‍ കൂടുതല്‍ സിനിമകള്‍ ലഭിക്കാറുണ്ട്. ഒറ്റയ്ക്കിരുന്ന് ജോലിയില്‍ ഏര്‍പ്പെടുന്ന ആളാണ് ഞാന്‍- യുവന് ആദ്യത്തെ പ്രശ്നം പറഞ്ഞു.
മറ്റൊന്ന് മറ്റുള്ളവരെ സഹായിക്കണം എന്നതാണ്. വലിയൊരു വാണിജ്യ ചിത്രത്തിന്റെ ഭാഗമാകാതെ നല്ലൊരു സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ സഹായിക്കണം. എന്റെ പിതാവും അത്തരത്തില്‍ ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
വാണിജ്യാടിസ്ഥാനത്തില്ല അദ്ദേഹം സിനിമകള്‍ ഏറ്റെടുക്കുന്നത്. ഒരു നിര്‍മാതാവിന്റെ ഭാര്യ വീട്ടില്‍ വന്ന് തന്റെ ഭര്‍ത്താവിന്റെ കൈയ്യില്‍ പണമില്ലെന്ന് പറയുമ്പോള്‍ അമ്മ അച്ഛനോട് പണമില്ലാതെ അവരുടെ സിനിമയേറ്റെടുക്കാന് പറഞ്ഞത് കണ്ടിട്ടുണ്ട്. അമ്മയെ പോലെ എന്റെ പ്രവര്‍ത്തികളെ പിന്തുണയ്ക്കുന്നയാളായിരിക്കണം ഭാര്യയെന്നാണ് യുവന് ശങ്കര്‍ രാജയുടെ മനസ്സില്‍.
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
ദിവസവും മദ്യവും സിഗരറ്റും മട്ടണും വേണമായിരുന്നു; സ്നേഹം കൊണ്ട് അവൾ ദുശ്ശീലങ്ങളെല്ലാം മാറ്റിയെന്ന് രജനീകാന്ത്!