അംബികയുടെ അനബെല്ല

തമിഴിലും മലയാളത്തിലും ഒരേ സമയത്ത് ചിത്രീകരിക്കുന്ന അനബെല്ല സാങ്കേതികത്തിവേറിയ ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. അംബികയുടെ ഇളയ സഹോദരനായ സുരേഷ് നായരാണ് ഈ ചിത്രത്തിന്റെ മുഖ്യശില്‍പിയും സാങ്കേതിക വിദഗ്ദനും. നേരത്തേ നീലത്താമരയെന്ന ചിത്രത്തില്‍ സുരേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഹോളിവുഡ് സിനിമയില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക രീതിയിലാണ് അനബെല്ലയുടെ ചിത്രീകരണം നടന്നത്. പൂര്‍ണ്ണമായും എച്ച്.ഡി ക്യാമറയില്‍ ഷൂട്ട് ചെയ്ത ചിത്രത്തില്‍ ഓരോ അഭിനേതാക്കളും ക്യാമറമാന്‍മാരാണെന്ന് പറയാം. പ്രത്യേക ഛായാഗ്രാഹകന്‍ അനബെല്ലയില്‍ ഇല്ലെന്നര്‍ത്ഥം.
ക്യാമറ പ്രമേയത്തിലേക്ക് കടന്നു ചെല്ലുന്ന രീതിയിലുള്ള പ്രതീതി ജനിപ്പിക്കാന്‍ താരങ്ങള്‍ ക്യാമറ കയ്യിലേന്തിയാണ് ചിത്രീകരികരണം നടത്തിയിരിക്കുന്നത്.
അടുത്ത പേജില്‍
actress ambila anabella അംബിക ഇന്ദു തമ്പി നടന് നടി സംവിധായിക സുരേഷ് നായര്‍ director indu thampi suresh nair


Click it and Unblock the Notifications