»   » കരീബിയന്‍സില്‍ മണി ട്രിപ്പിള്‍ റോളില്‍

കരീബിയന്‍സില്‍ മണി ട്രിപ്പിള്‍ റോളില്‍

Posted By: Super
Subscribe to Filmibeat Malayalam
Kalabhavan Mani
ജനകീയനായ ഹോം മിനിസ്‌റ്റര്‍ വിശ്വനാഥനായി കലാഭവന്‍ മണിയെത്തുന്നു. നവാഗതനായ ഇര്‍ഷാദ്‌ സംവിധാനം ചെയ്യുന്ന കരീബിയന്‍സിലാണ്‌ മണി ആഭ്യന്തര മന്ത്രിയായി അഭിനയിക്കുന്നത്‌. ചിത്രത്തില്‍ മണി മൂന്ന്‌ കഥാപാത്രങ്ങളെയാണ്‌ അവതരിപ്പിയ്‌ക്കുന്നത്‌.

ആഭ്യന്തര മന്ത്രി വിശ്വനാഥന്‌ പുറമെ ഇരട്ടകളായ കരീബിയന്‍സായും മണി തന്നെയാണ്‌ അഭിനയിക്കുന്നത്‌. ഇത്‌ രണ്ടാം തവണയാണ്‌ ട്രപ്പിള്‍ റോളില്‍ കലാഭവന്‍ മണി വെള്ളിത്തിരയിലെത്തുന്നത്‌. ചാക്കോ രണ്ടാമനിലായിരുന്നു ഇതിന്‌ മുമ്പ്‌ മണി ഇത്തരത്തില്‍ വേഷപ്പകര്‍ച്ച നടത്തിയത്‌. അച്ഛനും മുത്തച്ഛനും കൊച്ചു മകന്റെ വേഷങ്ങളായിരുന്നു മണി ഒരേ സമയം കൈകാര്യം ചെയ്‌തത്‌.

പാവപ്പെട്ട ജനങ്ങള്‍ക്ക്‌ വേണ്ടി പടവെട്ടാന്‍ ഇറങ്ങിത്തിരിച്ച ആദര്‍ശധീരനായ മന്ത്രിയാണ്‌ വിശ്വനാഥന്‍. സ്വന്തം അധികാരപരിധികള്‍ക്കുള്ളില്‍ നിന്ന്‌ അടുത്ത സുഹൃത്തായ പോലീസ്‌ ഓഫീസറിന്റെ സഹായത്തോടെ വിശ്വനാഥന്‍ സമൂഹത്തിലെ അനീതിയ്‌ക്കും അക്രമത്തിനുമെതിരായി യുദ്ധം നയിക്കുന്നു.

ഇതിനിടെയാണ്‌ കരിബീയന്‍സ്‌ നഗരത്തിലെത്തുന്നത്‌. മഹാരാഷ്ട്രയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നും നഗരങ്ങളില്‍ കൊള്ളയടിയ്‌ക്കാന്‍ എത്തിയിരുന്ന കൊള്ളക്കാരയൊണ്‌ കരീബിയന്‍സ്‌ എന്ന്‌ വിളിച്ചിരുന്നത്‌. ഇവരുമായി കഥയിലെ കരീബിയന്‍സിന്‌ ബന്ധമൊന്നുമില്ലെങ്കിലും ഇവര്‍ നഗരത്തിലെത്തിയത്‌ ചില ഭീകര ലക്ഷ്യങ്ങളോടെയാണ്‌. ഈ ഇരട്ടകളുടെ നീക്കങ്ങള്‍ സൃഷ്ടിയ്‌ക്കുന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളാണ കരീബിയന്‍സിന്റെ കഥാഗതിയെ നിര്‍ണയിക്കുന്നത്‌.

കരീബിയന്‍സില്‍ മൂന്ന്‌ നായികമാരാണുള്ളത്‌. ശ്വേതാ മേനോന്‍, ലക്ഷ്‌മി പ്രിയ, സിന്ധു മേനോന്‍ ഇവരെക്കൂടാതെ സിദ്ദിഖ്‌, സായ്‌ കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, കൃഷ്‌ണകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

പ്രമഖ സംവിധായകരായ ടികെ രാജീവ്‌ കുമാറിനും ഹരികുമാറിനുമൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ്‌ ഇര്‍ഷാദ്‌ കരീബിയന്‍സ്‌ സംവിധാനം ചെയ്യുന്നത്‌. ഗോഡ്‌ഫാദര്‍, ലീഡര്‍, അച്ഛന്റെ പൊന്നുമക്കള്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥയൊരുക്കിയ സുരേഷ്‌ പതിശ്ശേരിയാണ്‌ കരീബിയന്‍സിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിയ്‌ക്കുന്നത്‌.

തനിയാവര്‍ത്തനം, സൂര്യമാനസം, യാദവം എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച നന്ദന ഫിലിംസിന്റെ ബാനറില്‍ നന്ദകുമാറാണ്‌ കരീബിയന്‍സ്‌ നിര്‍മ്മിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam