»   »  ആരും കാണാത്ത കണ്ണൂരിലെ സഖാക്കളുടെ പ്രിയസഖിമാര്‍.. രക്തസാക്ഷികളുടെ വിധവകള്‍!!!

ആരും കാണാത്ത കണ്ണൂരിലെ സഖാക്കളുടെ പ്രിയസഖിമാര്‍.. രക്തസാക്ഷികളുടെ വിധവകള്‍!!!

Posted By:
Subscribe to Filmibeat Malayalam

കണ്ണൂരിലെ സഖാവ്, അങ്ങനെ പറയുമ്പോള്‍ ഒരു ഗാംഭീര്യമുണ്ട്... കണ്ണൂരിലെ രക്തസാക്ഷി എന്ന് പറയുമ്പോഴും ഗാംഭീര്യം ഒട്ടും കുറയുന്നില്ല.. എന്നാല്‍ പറഞ്ഞ് കേള്‍ക്കാത്ത ഒരു സംഭവമാണ്, സാഖാവിന്റെ, രക്ഷസാക്ഷിയുടെ വിധവകള്‍!!

അതെ കണ്ണൂരിലെ സാഖാക്കളുടെ രക്ഷസാക്ഷിത്വത്തിന്റെ ജീവിയ്ക്കുന്ന സ്മാരകമാണ് അവിടെയുള്ള ഓരോ വിധവകളും. രാഷ്ട്രീയക്കാരും മാധ്യമങ്ങളും മറന്നുപോകുന്ന ഈ വിധവകളെ കുറിച്ചാണ് സഖാഖാവിന്റെ പ്രിയസഖി എന്ന ചിത്രം. നാളെ (ജനുവരി 5) ചിത്രം റിലീസ് ചെയ്യും.


കീര്‍ത്തിക്കൊപ്പം അഭിനയിക്കുമ്പോള്‍ പേടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അനു ഇമ്മാനുവലിന്റെ മറുപടി


സംവിധാനം.. നിര്‍മാണം

സിദ്ധിഖ് താമരശ്ശേരിയാണ് സഖാവിന്റെ പ്രിയസഖി എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ജനപ്രിയ സിനിമാസിന്റെ ബാനറില്‍ അര്‍ഷാദ് ടിപി കൊടിയില്‍ നിര്‍മിയ്ക്കുന്നു.


സ്ത്രീപക്ഷ ചിത്രം

ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലാണ് സഖാവിന്റെ പ്രിയസഖി എന്ന ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. സഖാവിന്റെ വിധവയായ രോഹിണി എന്ന് വിധവയുടെ വഴികളിലൂടെ സിനിമ സഞ്ചരിക്കുന്നു.


സഖാവും പ്രിയസഖിയും

സുധീര്‍ കരമനയാണ് ചിത്രത്തിലെ സഖാവ് ശിവപ്രസാദായി എത്തുന്നത്. പ്രിയസഖിയായി നേഹ സക്‌സാന അഭിനയിക്കുന്നു. രോഹിണി എന്നാണ് നേഹ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്.


കഥാപാത്രങ്ങള്‍

ഷൈന്‍ ടോം ചാക്കോ, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍, മേഘ മാത്യു, ഇന്ദ്രന്‍സ്, അജിത്ത് ജോളി, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.


അണിയറയില്‍

രതീഷ് കെജി യാണ് കണ്ണൂരിന്റെ രാഷ്ട്രീയം സിനിമയ്ക്ക് വേണ്ടി ക്യാമറയില്‍ ഒപ്പുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഹരികുമാര്‍ ഹരേരാമ ഈണം നല്‍കുന്നു.


English summary
Sakhavinte Priyasakhi will hit the theater on 5th January

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X