For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേക്ഷകാഭിപ്രായം: 100 ഡെയ്‌സ് ഓഫ് ലവ് ഒരു പൂര്‍ണ പ്രണയ ചിത്രം

  By Aswathi
  |

  മഴയ്ക്കും പ്രണയത്തിനും പണ്ടുമുതലേ പറഞ്ഞുവച്ച ഒരു ബന്ധമുണ്ട്. രാത്രിമഴയില്‍ കുളിച്ചു നില്‍ക്കുന്ന അവളെ കണ്ടാല്‍ പ്രണയിച്ചു പോകാത്തവന്‍ ആരാണ്. പക്ഷെ ഇവിടെ രാത്രി മഴയില്‍ കളിക്കുന്നില്ല. രാത്രിയും മഴയും നായികയുമുണ്ട്. ആ ഒരന്തരീക്ഷത്തില്‍, അവളെ കണ്ടാല്‍ പ്രണയിച്ചു പോകും. ആ പ്രണയത്തിന്റെ നൂറ് ദിവസമാണ് ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ്.

  ചിത്രം റിലീസ് ചെയ്ത് പ്രേക്ഷകാഭിപ്രായം വന്നു തുടങ്ങുമ്പോള്‍ ലഭിയ്ക്കുന്നത്, ഇതൊരു സമ്പൂര്‍ണ പ്രണയ ചിത്രമാണെന്നാണ്. ജാനൂസിന്റെ കന്നി സംരംഭവും, ദുല്‍ഖറിന്റെയും നിത്യയുെടയും അഭിനയവും, ഛായാഗ്രഹണവും പാട്ടുമെല്ലാം വല്ലാത്തൊരു പ്രണായനുഭവം പ്രേക്ഷകന് നല്‍കുന്നു. പ്രണയത്തിന് എന്നും ഒരേ ഭാഷയാണ്. അത് അല്പം വ്യത്യാസം വരുത്തി പറയുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്, അല്ലെങ്കില്‍ അടയാളപ്പെടുത്തപ്പെടുന്നത്.

  ബാംഗ്ലൂരില്‍ ഒരു ദേശീയ പത്രത്തിന്റെ കോളമിസ്റ്റായി ജോലി ചെയ്യുന്ന ചെറുപ്പക്കാരന്‍. ഉമ്മര്‍ എന്ന സുഹൃത്തിനൊപ്പമാണ് അയാള്‍ കഴിയുന്നത്.അവിചാരിതമായില്‍ ടാക്‌സിയില്‍ കണ്ടുമുട്ടുന്ന നായികയില്‍ നിന്നും അവിടെ നിന്ന് കളഞ്ഞു കിട്ടുന്ന ക്യാമറയില്‍ നിന്നുമാണ് ഈ പ്രണയ കഥയുടെ തുടക്കം. നല്ല മഴയുള്ള ഒരു രാത്രി. അവളുടെ ചിരിയില്‍ അവന്‍ വീണുപോയി. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലെ. അതു തന്നെ. ഉമ്മറിന്റെ സഹായത്തോടെ പിന്നെ അവളാരാണെന്നുള്ള അന്വേഷണമാണ് ബാക്കി കഥ.

  വളരെ മനോഹരമായി തന്റെ ആദ്യ ചിത്രം ജാനൂസ് മുഹമ്മദ് അവതരിപ്പിച്ചു. ജീവിതത്തില്‍ നിന്നും എടുത്ത ഏടുകളായതുകൊണ്ടാവാം, ആ പ്രണയകഥയ്ക്ക് ഒരു ജീവനുണ്ടായിരുന്നു. ദൃശ്യ സമ്പന്നമാണ് ചിത്രം. പ്രണയത്തിന്റെ ഒരു ദൃശ്യവിരുന്ന് എന്ന തലത്തിലും നാളെ സിനിമ കുറിക്കപ്പെട്ടേക്കാം. തൈക്കുടം ബ്രിഡ്ജിലൂടെ ശ്രദ്ധിക്കപ്പെട്ട ഗോവിന്ദ് മേനോന്റെ സംഗീതവും ഈ പ്രണയത്തിന്റെ പ്ലസ് മാര്‍ക്കാണ്. കൂടുതല്‍ വായിക്കൂ.

  ദുല്‍ഖര്‍ സല്‍മാന്‍

  100 ഡെയ്‌സ് ഓഫ് ലവ് ഒരു പൂര്‍ണ പ്രണയ ചിത്രം

  ദുല്‍ഖറാണ് കഥയിലെ നായകന്‍. ദുല്‍ഖര്‍ അപാര റൊമാന്റിക്കാണെന്ന് മുമ്പ് പലരും പറഞ്ഞതാണ്. ഒരിക്കല്‍ കൂടെ അതാവര്‍ത്തിക്കാനുള്ള അവസരം 100 ഡെയ്‌സ് ഓഫ് ലവ് ഒരുക്കിത്തരും.

  നിത്യ മേനോന്‍

  100 ഡെയ്‌സ് ഓഫ് ലവ് ഒരു പൂര്‍ണ പ്രണയ ചിത്രം

  നായികയുടെ വേഷത്തിലെത്തുന്ന നിത്യയും മികച്ച പ്രകടനം നല്‍കി. ദുല്‍ഖറിന്റെ ബെസ്റ്റ് പെയറായി നിത്യ നിലനില്‍ക്കുന്നു.

  ശേഖര്‍ മേനോന്‍

  100 ഡെയ്‌സ് ഓഫ് ലവ് ഒരു പൂര്‍ണ പ്രണയ ചിത്രം

  ദുല്‍ഖറിന്റെ സുഹൃത്തായ ഉമ്മറിന്റെ വേഷത്തിലാണ് ശേഖര്‍ മേനോന്‍ ചിത്രത്തിലെത്തുന്നത്.

  ജാനൂസ് മുഹ്ഹമദ്

  100 ഡെയ്‌സ് ഓഫ് ലവ് ഒരു പൂര്‍ണ പ്രണയ ചിത്രം

  അച്ഛന്റെ കാല്പനിക പ്രണയകഥകള്‍ കേട്ടുവളര്‍ന്ന ജാനൂസിന്റെ കന്നി സംരംഭം പിഴച്ചില്ല. പിന്നെ ജീവിതത്തിലെ പ്രണയം കൂടെ ഇട്ട് അതിന്റെ മാധുര്യം കൂട്ടി.

  പ്രവീണയും വിനീതും

  100 ഡെയ്‌സ് ഓഫ് ലവ് ഒരു പൂര്‍ണ പ്രണയ ചിത്രം

  നിത്യയുടെ അച്ഛനും അമ്മയുമായാണ് വിനീതും പ്രവീണയും ചിത്രത്തിലെത്തുന്നത്.

  രാഹുല്‍ മാധവ്

  100 ഡെയ്‌സ് ഓഫ് ലവ് ഒരു പൂര്‍ണ പ്രണയ ചിത്രം

  നിത്യയെ കെട്ടാന്‍ പോകുന്ന ചെറുക്കന്റെ വേഷമാണ് രാഹുല്‍ മാധവിന്

  ദൃശ്യവിരുന്ന്

  100 ഡെയ്‌സ് ഓഫ് ലവ് ഒരു പൂര്‍ണ പ്രണയ ചിത്രം

  പ്രതീഷ് വര്‍മ്മയുടെ ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. നല്ലൊരു പ്രണയ ദൃശ്യവിരുന്നു തന്നെ അദ്ദേഹം ചിത്രത്തിലൂടെ നല്‍കുന്നു.

  സംഗീതം

  100 ഡെയ്‌സ് ഓഫ് ലവ് ഒരു പൂര്‍ണ പ്രണയ ചിത്രം

  അനിയോജ്യമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കാണ് ചിത്രത്തിലെ മറ്റൊരു പ്ലസ് പോയിന്റ്. അതിന് ഗോവിന്ദ് മേനോന് കൈ കൊടുക്കാം.

  പ്രണയം, പ്രണയം

  100 ഡെയ്‌സ് ഓഫ് ലവ് ഒരു പൂര്‍ണ പ്രണയ ചിത്രം

  പ്രണയ കഥ തന്നെയാണ് ചിത്രം. അത് എങ്ങനെ അവതരിപ്പിച്ചു എന്ന ഇടത്താണ് 100 ഡെയ്‌സ് ഓഫ് ലവ് വ്യത്യസ്തമാകുന്നത്.

  ഒറ്റവാക്കില്‍

  100 ഡെയ്‌സ് ഓഫ് ലവ് ഒരു പൂര്‍ണ പ്രണയ ചിത്രം

  ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍, ചിത്രം ഒരു സമ്പൂര്‍ണ പ്രണയകഥ!

  English summary
  100 Days Of Love is a romantic drama written and directed by debutante Jenuse Mohamed. The movie stars Dulquer Salmaan and Nithya Menen in the lead roles. 100 Days Of Love is produced by Vijayakumar Palakkunnu, under the banner Aishwarya Sneha Movies.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X