twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയമല്ല ഈ ദേവദാസിൽ രാഷ്ട്രീയതന്ത്രം മാത്രം!! “ദാസ് ദേവ്”: ന്യൂ മൂവി റിവ്യൂ

    |

    പേര് കൊണ്ടുതന്നെ ശ്രദ്ധയാകർഷിച്ച ചിത്രമാണ് ദാസ് ദേവ്. പൊളിറ്റിക്കൽ ഡ്രാമ- ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഏപ്രിൽ 27 നാണ് റിലീസ് ചെയ്തത്.

    1917-ൽ പ്രസിദ്ധീകരിച്ച ബംഗാളി പ്രണയ നോവൽ 'ദേവദാസ്'ബോളിവുഡിൽ വളരെയധികം സ്വാധീനം ചെലുത്തിയ സൃഷ്ടിയാണ്.

    1928-ൽ ദേവദാസ് ഒരു നിശബ്ദ ചലച്ചിത്രമായി എത്തിയിരുന്നു, വെള്ളിത്തിരയിൽ ജനിച്ച ദേവദാസിന്റെ ആദ്യ പതിപ്പായിരുന്നു ഇത്. പിന്നീട് 1935-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചിത്രം തൊട്ടടുത്ത വർഷം അതായിത് 1936-ൽ ഹിന്ദിയിലും എത്തി.

    1955-ൽ ദിലീപ് കുമാർ, വൈജയന്തിമാല, സുചിത്ര സെൻ തുടങ്ങിയവർ വേഷമിട്ട ദേവദാസ് തീയറ്ററുകളും പ്രേക്ഷക ഹൃദയങ്ങളും ഒരുപോലെ കീഴടക്കി. ബോളിവുഡിന് ഒരിക്കലും മറക്കുവാൻ കഴിയാത്ത ആ ചിത്രത്തിനു ശേഷം 2002-ൽ ഗാനങ്ങൾ കൊണ്ടും മികച്ച അവതരണ രീതി കൊണ്ടും പ്രശസ്തി നേടിയ സഞ്ചയ് ലീലാ ബൻസാലിയുടെ 'ദേവദാസ്' തീയറ്ററുകളിൽ എത്തി, ഷാരൂഖ് ഖാൻ ആയിരുന്നു പ്രധാന വേഷത്തിൽ. വർഷങ്ങൾക്ക് ശേഷം ദേവദാസിന്റെ മോഡേൺ പതിപ്പായ അനുരാഗ് കശ്യപിന്റെ 'ദേവ് ഡി' എന്ന ചിത്രവും ബോളിവുഡ് കണ്ടിരുന്നു. ഇപ്പോൾ സുധീർ മിശ്ര സംവിധാനം ചെയ്ത 'ദാസ് ദേവ്' തീയറ്ററുകളിൽ എത്തിയപ്പോൾ ദേവദാസ് എന്ന നോവലുമായും മുൻ ചിത്രങ്ങളുമായും കൂട്ടിവായിക്കുന്നതും താരതമ്യം ചെയ്യുന്നതും സ്വാഭാവികമാണ്.

    പക്ഷെ ചിത്രം ദേവദാസിൽ നിന്നും വളരെ വ്യത്യസ്ഥവും , എന്നാൽ ചില ഘടകങ്ങളിൽ സാമ്യം പുലർത്തുന്നതുമാണ്.

    പ്രണയം പ്രതീക്ഷിക്കരുത്

    പ്രണയം പ്രതീക്ഷിക്കരുത്

    ദേവദാസ് എന്ന പേരുമായി സാമ്യമുള്ളതിനാൽ അതിസുന്ദരവും നൊമ്പരപ്പെടുത്തുന്നതുമായ ഒരു പ്രണയകഥ കാണാം എന്ന് പ്രതീക്ഷിച്ചവർക്ക് നിരാശയാണ് ഫലം.

    സുധീർ മിശ്ര ഒരുക്കിയ ദാസ് ദേവ് പ്രണയത്തിന് പ്രാധാന്യം നൽകുന്ന ചിത്രമല്ല, സിനിമയിൽ നിറയുന്നത് രാഷ്ട്രീയമാണ്.

    രാഹുൽ ഭട്ട്, റിച്ച ചദ്ദ, അദിതി റാവു ഹൈദരി, സൗരഭ് ശുക്ല, വിനീത് കുമാർ സിംഗ്, ദലീപ് താഹിത് തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൽ അഥിതി വേഷത്തിൽ അനുരാഗ് കശ്യപും എത്തുന്നുണ്ട്.

    ദേവിന്റെ രാഷ്ട്രീയം

    ദേവിന്റെ രാഷ്ട്രീയം

    ചിത്രത്തിന്റെ കഥ നടക്കുന്നത് കേന്ദ്രത്തിലെ രാഷ്ട്രീയത്തേയും സ്വാധീനിക്കുന്ന ഉത്തർപ്രദേശിലാണ്. അവിടുത്തെ രാഷ്ട്രീയ കുടുംബത്തിലെ അനന്തരാവകാശിയാണ് നായകൻ ദേവ് ( രാഹുൽ ഭട്ട് ). ലഹരിയും, ആഡംബരവും നിറഞ്ഞ ജീവിതത്തിൽ നീരാടുന്ന ദേവിന് പാരോയോട് (റിച്ച ചദ്ദ)പ്രണയമാണ്.

    ദേവിന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛൻ (അനുരാഗ് കശ്യപ് )ഒരു ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ടിരുന്നു. പിന്നീട് ദേവിനെ വളർത്തിയത് മുഖ്യമന്ത്രിയായ ചെറിയച്ഛൻ അവധേശാണ് (സൗരഭ് ശുക്ല).

    പാരോ ദേവിനെ ലഹരിയുടെ ലോകത്തു നിന്നും അകറ്റി മാനുഷിക മൂല്ല്യങ്ങൾ തിരിച്ചറിയുന്നയാളായി മാറ്റാൻ ശ്രമിക്കുന്നു. ദേവിന്റെ ചെറിയച്ഛന്റെയും ആഗ്രഹം അതു തന്നെയാണ്.

    കാര്യ പ്രാപ്തി നേടി ദേവ് കുടുംബത്തിന്റെ പേര് നിലനിർത്തിക്കൊണ്ട് രാഷ്ട്രീയത്തിൽ ശോഭിക്കണമെന്ന അദ്ദേഹത്തിന്റെ സ്വപ്ന പൂർത്തീകരണത്തിനായി അങ്ങനെ ചാന്ദ്നി (അദിതി)എത്തുന്നു.

    ദേവിനെ പ്രണയിക്കുന്ന ചാന്ദ്നി ഉന്നത നേതാക്കളുടേയും അവരുടെ ശിങ്കിടികളുടെയും ഹൃദയസൂക്ഷിപ്പുകാരിയും അവരുടെ എല്ലാ ഇടപാടുകളേപ്പറ്റിയും അറിവുള്ളവളുമാണ്.

    ചാന്ദ്നിയുടെ തന്ത്രത്താൽ ഒരു പ്രത്യേക സാഹചര്യത്തിൽ ദേവിന് രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കേണ്ടി വരുന്നു. പക്ഷെ ഈ സാഹചര്യം ദേവും പാരോയും തമ്മിൽ അകലാനും ഇടവരുത്തുന്നു.

    തന്റെ ആദർശങ്ങൾക്കും, ആത്മാഭിമാനത്തിനും മറ്റെന്തിനേക്കാളും വില കല്പ്പിക്കുന്ന പാരോ ദേവി ൽ നിന്നും അകന്ന് പ്രതിപക്ഷ നേതാവിനെ വിവാഹം കഴിക്കുന്നു.

    തുടർന്ന് സിനിമയിൽ കാണാൻ കഴിയുന്നത് ദേവ്, പാരോ, ചാന്ദ്നി എന്നിവരുടെ ജീവിതത്തിലെ രാഷ്ട്രീയത്തിന്റെ പ്രത്യാഘാതങ്ങളും പ്രതിഫലനങ്ങളുമാണ്.

    സംവിധായകന്റെ അവതരണ രീതി

    സംവിധായകന്റെ അവതരണ രീതി

    പ്രശസ്ത നോവൽ ദേവദാസിൽ നിന്നും മുഖ്യ കഥാപാത്രങ്ങളെ ഏറ്റെടുത്ത സംവിധായകൻ സുധീർ മിശ്ര കഥയിൽ ഷേക്ക്സ്പിയറിന്റെ ഹാംലെറ്റ് എന്ന നാടകത്തിന്റെ അനുഭൂതിയേകി ഉത്തർപ്രദേശിലെ രാഷ്ട്രീയം വിളയുന്ന മണ്ണിലേക്ക് പറിച്ചുനട്ടിരിക്കുകയാണ് സിനിമയിൽ.

    നൂറു ശതമാനം സത്യസന്ധരും മാന്യരുമായി ആരുമില്ലെന്ന് ബോധ്യപ്പെടുത്തുന്ന കഥാപാത്രങ്ങളാൽ സിനിമയിൽ ഒന്നിനു പിറകെ ഒന്നായി നിരവധി ട്വിസ്റ്റുകൾ സൃഷ്ട്ടിച്ചിരിക്കുന്നു.

    സംവിധായകന്റെ മുൻ ചിത്രങ്ങളെപ്പോലെ ഇതും ഡാർക്കായി സഞ്ചരിക്കുന്ന സിനിമയാണ്. നിരവധി സംഭവങ്ങൾ കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിനിടയിൽ സിനിമ വലിച്ചു നീട്ടപ്പെട്ടിരിക്കുന്നു എന്നത് സംവിധായകന്റെ പോരായ്മയാണ്. അതു മാത്രമല്ല ജീവനുള്ളതായി തോന്നാത്ത പല കഥാപാത്രങ്ങളുടേയും കടന്നുവരവ് പ്രേക്ഷകരിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുമുണ്ട്.

    അഭിനയം

    അഭിനയം

    തന്റെ കഴിവ് പൂർണ്ണമായും പുറത്തെടുക്കുവാനുള്ള അവസരം രാഹുൽ ഭട്ടിന് 'ദേവ്'എന്ന കഥാപാത്രം നൽകിയിരുന്നു. തന്നാലാകും വിധം കഥാപാത്രത്തോട് താരവും നീതി പുലർത്തിയിട്ടുണ്ട് എങ്കിലും അതൊരു ശരാശരി പ്രകടനമാണ്.

    റിച്ച ചദ്ദയും, അദിതിയും മത്സരിച്ചഭിനയിച്ച് സിനിമയുടെ പ്രധാന ആകർഷണമായി മാറിയിട്ടുണ്ട്.

    അനിൽ ജോർജ്ജ്, സൗരഭ് ശുക്ല, വിനീത് സിംഗ്, ദിലീപ് താഹിൽ തുടങ്ങിയ താരങ്ങളുടെ അഭിനയം കഥയെ യാഥാർത്യമാക്കി മാറ്റിയിരിക്കുന്നു.

    സംഗീതവും, ദൃശ്യങ്ങളും

    സംഗീതവും, ദൃശ്യങ്ങളും

    കുറെയേറെ പ്രതിഭകൾ ഒത്തു ചേർന്ന ചിത്രത്തിലെ ഗാനങ്ങളിൽ "രംഗ്ധാരി", "സെഹ്മി ഹെ ധഡ്ക്കൺ" എന്നീ ഗാനങ്ങൾ മികച്ചു നിന്നു. ചിത്രത്തിലെ പശ്ചാത്തല സംഗീതവും വളരെ നന്നായിട്ടുണ്ട്.

    ചിത്രത്തിന്റെ സ്വഭാവമറിഞ്ഞുള്ള ഛായാഗ്രഹണം സിനിമയെ സംവിധായകൻ ആഗ്രഹിച്ച രീതിയിൽ പ്രേക്ഷകർക്ക് അനുഭവമേകുന്ന തരത്തിലുള്ളതാണ്.

    റേറ്റിംഗ്: 6/10

    റേറ്റിംഗ്: 6/10

    ശക്തമായ രീതിയിൽ ഉറച്ച വീക്ഷണത്തോട് കൂടി കഥ പറഞ്ഞുപോകുന്ന സിനിമയിൽ കുറേ പഞ്ച് ഡയലോഗുകളും അത്ഭുതപ്പെടുത്തുന്ന അഭിനയ മുഹൂർത്തങ്ങളും ഉണ്ട്.

    പ്രത്യേകിച്ചും സപ്പോർട്ടിംഗ് താരങ്ങളുടെ പ്രകടനത്താൽ സിനിമ ഒരുവിധം ആസ്വാദന യോഗ്യമായി മാറിയിരിക്കുന്നു. അനാവശ്യ കൂട്ടിച്ചേർക്കലുകൾ കൊണ്ടും വിശദമായി ചർച്ച ചെയ്യേണ്ട ചില വിഷയങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യാത്തതും തിരക്കഥയിലെ പാളിച്ചകളായി നിഴലിക്കുന്നു.

    ആകെ കൂട്ടിക്കുറച്ചുവരുമ്പോൾ 60 ശതമാനം മാർക്ക് നേടിയെടുക്കാനുള്ള വക സുധീർ മിശ്ര തന്റെ സിനിമയിൽ കരുതിയിട്ടുണ്ട്.

    Read more about: bollywood movie review
    English summary
    daas dev bollywood movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X