»   » നിരൂപണം: ഡബിള്‍ ബാരല്‍ ഒരു സാഹസിക ഉദ്യമം

നിരൂപണം: ഡബിള്‍ ബാരല്‍ ഒരു സാഹസിക ഉദ്യമം

Posted By:
Subscribe to Filmibeat Malayalam

അടിയില്ല, വെടിമാത്രം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ഒരു മൂന്ന് നാല് തവണ മനസ്സില്‍ പറഞ്ഞുറപ്പിച്ച ശേഷം മാത്രമേ ഡബിള്‍ ബാരല്‍ അഥവാ, ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്ത ഇരട്ടക്കുഴല്‍ എന്ന ചിത്രം കാണാന്‍ കയറാന്‍ പാടുള്ളൂ. തോക്കുകള്‍ കഥ പറയുന്ന ചിത്രമാണ്. ഇമോഷണല്‍ സെന്റിമന്‍സ് ട്രജഡി ക്ലീഷെകളൊന്നും തന്നെയില്ലാതെ രണ്ടരമണിക്കൂര്‍ വിഷ്വല്‍ ട്രീറ്റുകൊണ്ടും ചെറു കോമഡികള്‍ കൊണ്ടും ധന്യമായ ചിത്രം.

ലൈല മജ്‌നു എന്ന് പേരുള്ള രത്‌നകല്ലുകളുടെ പിറകെ പല വഴിയില്‍ പായുന്ന കുറെയധികം ആളുകളുടെ കഥയാണ് ഡബിള്‍ ബാരല്‍. പല അന്യഭാഷ സിനിമകളും കാണുമ്പോള്‍ ഇതുപോലൊന്ന് എടുക്കാന്‍ മലയാളത്തിലാര്‍ക്കും ധൈര്യമില്ലല്ലോ എന്ന് പറയുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ സിനിമ. പക്ഷെ അത് അംഗീകരിച്ചു തരില്ല. ഒരു ഹോളിവുഡ് ലെവലൊന്നുമല്ലെങ്കിലും അതിന്റെയൊക്കെ അടുത്തെത്തിയിട്ടുണ്ട്. ചില സംഭാഷണത്തിലൊക്കെ ഒരു ഹോളിവുഡ് സ്‌റ്റൈല്‍ ശരിക്കും കാണാം.


ലിജോ ജോസിന്റെ ഒരു സാഹസിക ഉദ്യമം തന്നെയാണ് ഡബിള്‍ ബാരല്‍. ഇതൊരു പൃഥ്വിരാജ് ചിത്രമല്ല, ഇന്ദ്രജിത്ത് ചിത്രമല്ല, തമിഴ് നടന്‍ ആര്യയെയോ സണ്ണിവെയിനിനെയോ ആസിഫിലിയെയോ കാണാന്‍ കഴിഞ്ഞിട്ടില്ല. എല്ലായിടത്തും കണ്ടത് ലിജോ ജോസ് എന്ന സംവിധായകനെയാണ്. താന്‍ മനസ്സില്‍ കണ്ട സിനിമയെ വിജയ പരാജയങ്ങളെ ഒട്ടും ഭയക്കാതെ, ഒരു വിട്ടുവീഴ്ചയും ചെയ്യാതെ അതേ നിലവരാത്തോടെ ലിജോ പൂര്‍ത്തിയാക്കി. ഇനി അത് സ്വീകരിക്കുന്നതും സ്വീകരിക്കാത്തതും പ്രേക്ഷകന്റെ ഇഷ്ടം.


അഭിനേതാക്കളിലേക്ക് വരാം, പാഞ്ചോ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിയ്ക്ക് ഹാസ്യമത്രവഴങ്ങില്ലെന്ന് പറഞ്ഞവര്‍ ഈ ചിത്രം കാണണം. പൃഥ്വിയ്‌ക്കൊപ്പം നിന്ന് ഇന്ദ്രജിത്ത് തന്റെ വിന്‍സി എന്ന കഥാപാത്രത്തെയും ഭംഗിയാക്കി. ആര്യയ്ക്ക് (മജ്‌നു) ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനില്ല. എങ്കിലും നടന്റെ ഭാഗ്യം അദ്ദേഹം വൃത്തിയാക്കി. ആസിഫിന്റെ ചിന്ന കാമിയ അപ്പിയരന്‍സ്, സണ്ണിവെയിന്റെ സൈലന്റ്, ചെമ്പന്‍ വിനോദിന്റെ ഡീസല്‍ തുടങ്ങിയവര്‍ തങ്ങളുടെ വേഷത്തോട് നീതി പുലര്‍ത്തി.


ഇവരെ കൂടാതെ വിജയ് ബാബു, സാജിദ് യാഹിയ, അനില്‍ മുരളി, സാബുമോന്‍, ബിനീഷ് കോടിയേരി, അനില്‍ രാധാകൃഷ്ണ മേനോന്‍, മനു, ഷാജി നടേശന്‍, സ്വാതി റെഡ്ഡി, ഇഷ ഷെര്‍വാണി, രചന നാരായണന്‍ കുട്ടി, ഷെറിന്‍, പേര്‍ളി മാനി, ആഫ്രിക്കന്‍ ചങ്ങായി എന്നിങ്ങനെ നീണ്ടു നില്‍ക്കുന്ന മറ്റു അഭിനയ നിര. കഥാപാത്രങ്ങളുടെ രൂപ ഭംഗിയും സംഭാഷണ ശൈലിയും എടുത്തു പറയേണ്ടതാണ്.


അഭിനന്ദിന്റെ മാന്ത്രിക വിസ്മയമായിരുന്നു ഇതിലെ ഓരോ വിഷ്വലുകളും. അവയ്ക്ക് ലോകോത്തര നിലവാരം നല്‍കിയ പ്രശാന്ത് പിള്ളയുടെ സംഗീതവും, മറ്റു ആക്ഷന്‍ - ആര്‍ട്ട് - സൗണ്ട് - കോസ്റ്റ്യും - ടെക്‌നിക്കല്‍ വിഭാഗങ്ങളുടെ മേന്മയും കൂടി ചേരുമ്പോള്‍ ചിത്രം മറ്റൊരു ലെവലിലെത്തുന്നു. ബഡ്ജറ്റ് നോക്കാതെ, നിലവാരത്തില്‍ വിട്ടു വീഴ്ച ചെയ്യാതെ ഇങ്ങനെയൊരു സാഹസിക സിനിമ നിര്‍മ്മിക്കാന്‍ കൂടെ നിന്ന ആഗസ്റ്റ് സിനിമാസിനെയും ആമേന്‍ മൂവി മോനസ്ട്രിയെയും അഭിനന്ദിക്കാതെ വയ്യ


നിരൂപണം: ഡബിള്‍ ബാരല്‍ ഒരു സാഹസിക ഉദ്യമം

പാഞ്ചോ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിയ്ക്ക് ഹാസ്യമത്രവഴങ്ങില്ലെന്ന് പറഞ്ഞവര്‍ ഈ ചിത്രം കാണണം. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടെയാണ് പൃഥ്വി


നിരൂപണം: ഡബിള്‍ ബാരല്‍ ഒരു സാഹസിക ഉദ്യമം

പാഞ്ചോയുടെ അടുത്ത സുഹൃത്തായ വിന്‍സി എന്ന കഥാപാത്രമായിട്ടാണ് ഇന്ദ്രജിത്ത് എത്തുന്നത്


നിരൂപണം: ഡബിള്‍ ബാരല്‍ ഒരു സാഹസിക ഉദ്യമം

ജമ്മി എന്ന മജ്‌നു ആയിട്ടാണ് ആര്യ എത്തുന്നത്. ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ ആയിരുന്നു


നിരൂപണം: ഡബിള്‍ ബാരല്‍ ഒരു സാഹസിക ഉദ്യമം

ലൈല എന്ന കഥാപാത്രമായി സ്വാതി റെഡ്ഡി എത്തുന്നു. ആര്യ എന്ന മജ്‌നുവിന്റെ ലൈലയാണ് സ്വാതി


നിരൂപണം: ഡബിള്‍ ബാരല്‍ ഒരു സാഹസിക ഉദ്യമം

തീര്‍ത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ചിന്ന കാമിയോ അപ്പിയരന്‍സ് എന്നാണ് കഥാപാത്രത്തിന്റെ പേര്


നിരൂപണം: ഡബിള്‍ ബാരല്‍ ഒരു സാഹസിക ഉദ്യമം

ഇത് ലിജോ ജോസിന്റെ സിനിമയാണ്. ഒരു പുത്തന്‍ പരീക്ഷണ ചിത്രം. ചിത്രത്തിന്റെ എല്ലാ ക്രഡിറ്റും ഇത്തരമൊരു സാഹസിക ഉദ്യമത്തിന് മുതിര്‍ന്ന സംവിധായകനുള്ളതാണ്.


നിരൂപണം: ഡബിള്‍ ബാരല്‍ ഒരു സാഹസിക ഉദ്യമം

അഭിനന്ദിന്റെ മാന്ത്രിക വിസ്മയമായിരുന്നു ഇതിലെ ഓരോ വിഷ്വലുകളും. ഇവയ്‌ക്കൊപ്പം മറ്റു ആക്ഷന്‍ - ആര്‍ട്ട് - സൗണ്ട് - കോസ്റ്റും - ടെക്‌നിക്കല്‍ വിഭാഗങ്ങളുടെ മേന്മയും കൂടി ചേരുമ്പോള്‍ ചിത്രം മറ്റൊരു ലെവലിലെത്തുന്നു.


നിരൂപണം: ഡബിള്‍ ബാരല്‍ ഒരു സാഹസിക ഉദ്യമം

പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കിയത്. ലിജോ ജോസിന്റെ ആമേന്‍ എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയതും പ്രശാന്താണ്


നിരൂപണം: ഡബിള്‍ ബാരല്‍ ഒരു സാഹസിക ഉദ്യമം

ആഗസ്റ്റ് സിനിമാസിന്റെ ബാവറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ ആര്യ എന്നിവര്‍ക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മോനസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്.


നിരൂപണം: ഡബിള്‍ ബാരല്‍ ഒരു സാഹസിക ഉദ്യമം

ഒരു കോമിക് ഗ്രാഫിക്‌സ് നോവല്‍ വായിക്കുന്ന ലാഘവത്തോടെ കണ്ടിരിക്കാവുന്ന ഒരു കോമഡി ത്രില്ലറാണ് ഡബിള്‍ ബാരല്‍ അഥവാ ഇരട്ടകുഴല്‍ എന്ന ചിത്രം


English summary
Double Barrel Movie Review: One of the bravest attempts in the history of Malayalam cinema; watch it with the mindset of a kid.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X