twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനുഷ്യമനസ്സ് എന്ന ' ഒരു വില്ലന്‍'

    By Aswathi
    |

    വര്‍ഷങ്ങളോളം നിണ്ടു നിന്ന കഥകള്‍ പറയുകയായിരുന്നു ആദ്യമൊക്കെ സിനിമ. പിന്നെ ഒരു ദിവസത്തെ സംഭവം, ഏതാനും മണിക്കൂറുകള്‍ക്കിടില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ രസകരമായി ചിത്രീകരിക്കുന്ന സിനിമകള്‍ വരെ പുതിയ ട്രെന്റില്‍ വന്നു തുടങ്ങി. ഇങ്ങനെ സംഭവങ്ങള്‍ വേണമെന്നില്ല. വിഷയങ്ങള്‍ മതി. മനുഷ്യന്റെ ചെറിയ ചില ചിന്തകള്‍ പോലും വലിയൊരു സിനിമയാക്കാം എന്നതിന്റെ ദൃഷ്ടാന്തമാണ് മോഹിത് സൂരിയുടെ ഏക് വില്ലന്‍.

    രാകേഷ് മഹേദ്കറിലൂടെ (റിതേഷ ദേശ്മുഖ്) കൈവിട്ടുപോകുന്ന മനഷ്യമനസ്സിന്റെ ചില ഭീകരമുഖങ്ങള്‍, മിഥ്യാബോധങ്ങളാണ് നമ്മളിലെ വില്ലന്‍ എന്ന് പറയുകയാണ് സംവിധായകന്‍ ചിത്രത്തിലൂടെ. നായികയുടെ മരണത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ആര് കൊന്നു എന്തിന് കൊന്നു എന്നതാണ് സിനിമയുടെ അന്വേഷണം. കൊലപാതകിയെ കണ്ടെത്താന്‍ വേണ്ടിയുള്ള അന്വേഷണം വന്നെത്തുന്നത് സിനിമ തുടങ്ങിയ ഇടത്താണ്.

    ജീവിതത്തോട് പൊരുതുന്നവരെ, സംരക്ഷിക്കുക എന്നതാണ് ഐഷയുടെ (ശ്രദ്ധ കപൂര്‍)ലക്ഷ്യം. യാഥാര്‍ത്ഥ്യങ്ങള്‍ക്കിടിയലൂടെ സഞ്ചരിക്കുന്ന ഐഷ പൊലീസ് സ്റ്റേഷനില്‍വച്ചാണ് ഗുരുവിനെ (സിദ്ധാര്‍ത്ഥ് മല്‍ഹോത്ര) കാണുന്നത്. വില്ലന്‍ എന്ന് വിളിച്ചുകൊണ്ട് അവള്‍ അവന്റെ ജീവിതത്തിലേക്ക് കടക്കുന്നു. ചിന്തകളെ മാറ്റിയെടുക്കുന്നു. അവന്റെയുള്ളിലെ കറുത്ത നിഴലുകളെ മാറ്റി, ജീവിതത്തെയും പ്രതിസന്ധികളെയും ചിരിച്ചുകൊണ്ട് നേരിടുന്ന ഐഷ സ്‌നേഹത്തിലൂടെ ഗുരുവിനെ ജീവിത്തിന്റെ മറ്റൊരു തലത്തിലെത്തിക്കുന്നു.

    കഥയിലെ വില്ലനാണോ ഐഷയുടെ വില്ലന്‍ (ഗുരു) ആണോ തലക്കെട്ടില്‍ പറയുന്ന വില്ലന്‍ എന്നത് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം. രാകേഷ് എന്തിന് വേണ്ടിയാണ് ഐഷയെ കൊല്ലുന്നത് എന്ന ചോദ്യത്തിനുത്തരമാണ് തുടക്കത്തില്‍ പറഞ്ഞ മനുഷ്യമനസ്സിന്റെ കളി. അവഗണിക്കപ്പെടുന്ന സ്‌നേഹം, പരിഗണന ഒരുത്തനെ വില്ലനാക്കാം. സ്‌നേഹത്തിലൂടെയും പരിഗണനയിലൂടെയും ഒരാളെ ജീവിതത്തിലേക്ക് കൊണ്ടുവരികയുമാവാം എന്ന രണ്ട് തലവും ഇതിലുണ്ട്.

    മികച്ച സംവിധാനം

    ആരാണ് ശരിക്കും വില്ലന്‍?

    മോഹിത് സൂരിയുടെ സംവിധാനം എന്ന മാജിക്ക് ഏക് വില്ലനില്‍ കാണാം. പുതുമുയുള്ള കഥയല്ലായിരിക്കാം. എന്നാല്‍ പറഞ്ഞ രീതിയില്‍ വ്യത്യാസമുണ്ട്.

    കഥയും തിരക്കഥയും

    ആരാണ് ശരിക്കും വില്ലന്‍?

    മിലാസ് സെവേരിയുടെയും തുഷാര്‍ ഹിരനന്ദനിയുടെയും തിരക്കഥയ്ക്ക് അടുക്കും ചിട്ടയുമുണ്ടായിരുന്നു. മിതത്വമുള്ള സംഭാഷണ ശൈലികള്‍. വാരിവലിച്ചെഴുതി ഒന്നും ഓവറാക്കിയില്ല.

    ശ്രദ്ധാ കപൂര്‍

    ആരാണ് ശരിക്കും വില്ലന്‍?

    തനിക്ക് ലഭിച്ച കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ ആഷിക്കി 2 വില്‍ എന്നപോലെ വില്ലനിലും ശ്രദ്ധാ കപൂറിന സാധിച്ചു്. ഐഷ എന്ന കഥാപാത്രം ശ്രദ്ധയുടെ കൈയ്യില്‍ ഭദ്രമായിരുന്നു.

    സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

    ആരാണ് ശരിക്കും വില്ലന്‍?

    ഗുരു എന്നാണ് ചിത്രത്തില്‍ സിദ്ധാര്‍ത്ഥിന്റെ കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ സിദ്ധാര്‍ത്ഥിനും കഴിഞ്ഞു.

     റിതേഷ് ദേശ്മുഖ്

    ആരാണ് ശരിക്കും വില്ലന്‍?

    നായികയെ സ്വന്തമാക്കുന്നവനാണ് നായകന്‍ എങ്കില്‍ കഥയിലെ നായകന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയായിരിക്കും. അതല്ലെങ്കില്‍, തലക്കെട്ടില്‍ പറയുന്ന വില്ലന്‍ റിതേഷ് തന്നെ

    പാട്ടുകള്‍

    ആരാണ് ശരിക്കും വില്ലന്‍?

    ചിത്രത്തിെല പാട്ടുകള്‍ ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു, സാഹചര്യത്തിനിണങ്ങുന്നവിധം പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതിലും സിനിമ വിജയ്ച്ചു. അകിത് തിവാരിയും മിതൂനുമാണ് സംഗീതമൊരുക്കിയത്.

    ഛായാഗ്രഹണം

    ആരാണ് ശരിക്കും വില്ലന്‍?

    ചിത്രത്തിന്റെ ഛായാഗ്രഹണത്തെ കുറിച്ച് എടുത്തു പറയാതെ വയ്യ. സ്‌ക്രീന്‍ ആദ്യവസാനം വരെ കളര്‍ഫുള്‍ ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വിഷ്ണു റാവു ആണ് ക്യാമറ കൈകാര്യം ചെയ്തത്.

    പ്രേക്ഷകാഭിപ്രായം

    ആരാണ് ശരിക്കും വില്ലന്‍?

    സമ്മിശ്രാഭിപ്രായങ്ങളാണ് സിനിമയെ കുറിച്ച് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയകളല്‍ വലിയ തരത്തില്‍ ചര്‍ച്ചകള്‍ വരുമ്പോഴാണ് സിനിമ വെട്ടിമുറിച്ച് പരിശോധിക്കുന്നത്. അല്ലാത്ത പക്ഷം കണ്ടിരിക്കാന്‍ കഴിയുന്ന ഒരു ചിത്രം

    English summary
    'Ek Villain' review: Moderately fulfilling, the film's real villain is a lousy script.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X