»   » പാതിരാമണല്‍, കാലം തെറ്റിപെയ്ത മഴ

പാതിരാമണല്‍, കാലം തെറ്റിപെയ്ത മഴ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/ithu-pathiramanal-movie-review-2-107946.html">Next »</a></li></ul>
Rating:
2.0/5
കാലംതെറ്റിയെത്തുന്ന മഴ പോലെയാണ് ചില സിനിമകളും. കാലംതെറ്റിയെത്തുമ്പോള്‍ ആ മഴ ദുരിതമഴയാകും. മഴയെ ഇഷ്ടപ്പെട്ടവര്‍ പോലും വെറുത്തുപോകും. അതുപോലെയായിരുന്നു എം. പത്മകുമാര്‍ സംവിധാനം ചെയ്ത ഇത് പാതിരാമണല്‍ എന്ന സിനിമ. രണ്ടുവര്‍ഷം മുന്‍പ് ചിത്രീകരണം തുടങ്ങിയ സിനിമ ഇപ്പോള്‍ തിയറ്ററിലെത്തിയപ്പോള്‍ ഒരു പുതുമയും അവകാശപ്പെടാനില്ല. രണ്ടുവര്‍ഷം മുന്‍പാണെങ്കില്‍ ജനം അല്‍പം ക്ഷമയോടെ കണ്ടിരുന്നേനെ.

പ്രതികാരത്തിന്റെ കഥയാണു പറയുന്നതെങ്കിലും സിനിമ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന് പ്രതികാരം തീര്‍ക്കാന്‍ തോന്നുക സംവിധായകനോടും തിരക്കഥാകൃത്തിനോടും. നായകനു വേണ്ട എല്ലാ ആകാരഭംഗിയും ഉണ്ണിമുകുന്ദനുണ്ടെങ്കിലും സംസാരം കേട്ടാല്‍ ആരും ചിരിച്ചുപോകും. പ്രതികാരത്തിന്റെ സ്വരം അദ്ദേഹത്തിനു വഴങ്ങുന്നില്ല. ആകെ നന്നായത് രമ്യാനമ്പീശനോടൊപ്പമുള്ള ചില പാട്ടുസീനുകളില്‍ മാത്രം. നടന്‍ പ്രദീപ് റാവത്തിന്റെ പ്രകടനം മാത്രമാണ് അല്‍പമെങ്കിലും ആശ്വാസം പകരുന്നത്.

ജയസൂര്യ, ഉണ്ണിമുകുന്ദന്‍, രമ്യ നമ്പീശന്‍, ഭഗത്, അനില്‍ മുരളി, കുഞ്ചന്‍, പി.ബാലചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വില്ലന്‍ കഥാപാത്രവും രമ്യാനമ്പീശനും ഒഴികെ ആരും ഈ ചിത്രത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടേയില്ല. തുടക്കത്തില്‍ ചെറിയ സീനില്‍ മാത്രമേ ജയസൂര്യയുള്ളൂ.

പ്രണയവും പ്രതികാരവുമാണ് പാതിരാമണലിന്റെ പ്രമേയമെങ്കിലും വില്ലന്റെ പരസ്ത്രീഗമനമാണ് മുഴച്ചുനില്‍ക്കുന്നത്. സിനിമയില്‍ ഒരുവേള രമ്യാ നമ്പീശന്റെ സാറ ഉണ്ണി മുകുന്ദന്റെ എല്‍ദോയോട് പറയുന്നുണ്ട്. ഒന്നുകില്‍ ആണായിട്ടു ജീവിക്കണം, അല്ലെങ്കില്‍ പെണ്ണായിട്ട്. അതുതന്നെയാണ് പ്രേക്ഷകനും തോന്നുന്നത്. ഒന്നുകില്‍ ആണുങ്ങളെ നായകനാക്കി ചിത്രമൊരുക്കണം. അല്ലെങ്കില്‍ സ്ത്രീകളെ. രണ്ടുമല്ലാത്തൊരു ചിത്രം തിയറ്ററില്‍ വിജയിക്കുക പ്രയാസമായിരിക്കും.

അടുത്ത പേജിൽ
പ്രതികാരത്തിന്റെ ചൂടില്ലാത്ത കഥ

<ul id="pagination-digg"><li class="next"><a href="/reviews/ithu-pathiramanal-movie-review-2-107946.html">Next »</a></li></ul>
English summary
M Padmakumar's Ithu Pathiramanal is a conventional revenge story without anything new to offer. Read Review&#13;
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam