twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജവാന്‍ കൂപ്പുംകുത്തി വീഴില്ല

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/reviews/jawan-vellimala-disappoints-nothing-new-1-105723.html">« Previous</a>

    Jawan of Vellimala
    ഗോപീകൃഷ്ണന്‍ വിമുക്ത ഭടനാണ്. കാര്‍ഗില്‍ യുദ്ധ സമയത്ത് കണ്ണിനു പരുക്കേറ്റ് ജോലി അവസാനിപ്പിച്ചതാണ് അദ്ദേഹം. വെള്ളിമലയിലെ ഡാമിന്റെ പമ്പ് ഓപ്പറേറ്ററായി അദ്ദേഹം എത്താന്‍ വേറെയൊരു കാരണവും കൂടിയുണ്ട്. അയാളുടെ അച്ഛന്‍ വെടിയേറ്റു മരിച്ചത് അവിടെയാണ്. ഡാം നിര്‍മിക്കുന്ന സമയത്തെ പ്രതിഷേധ സമയത്താണ് അച്ഛന്‍ തോക്കിനിരയാകുന്നത്. ശിഷ്ടകാല ജീവിതം ഡാമിന്റെ പമ്പ് ഓപ്പറേറ്ററായി കഴിയാന്‍ തീരുമാനിച്ച ഗോപീകൃഷ്ണന് രാത്രിയായാല്‍ പ്രശ്‌നമുണ്ട്. പ്രേതങ്ങളെ കാണാനുള്ള കഴിവുണ്ടെന്നാണ് അയാള്‍ വിശ്വസിക്കുന്നത്. നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലമാണ് ഡാം. അവിടെ മരിക്കുന്നവരുടെ പ്രേതങ്ങളെ രാത്രി അയാള്‍ പേടിയോടെയാണ് കാണുന്നത്. പേടിത്തൊണ്ടനായ ഈ കാവല്‍ക്കാരനെ മമ്മൂട്ടി ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

    എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വര്‍ഗീസ് (ശ്രീനിവാസന്‍) എത്തുന്നതോടെ കഥ പുരോഗമിക്കുകയാണ്. ഡാംനിര്‍മാണവും നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകള്‍ അയാള്‍ കണ്ടെത്തുന്നു. ഡാമിന്റെ ആദ്യത്തെകരാറുകാരന്റെ മകന്‍ കോശി ഉമ്മന്‍ (ആസിഫ് അലി) എത്തുന്നത് അച്ഛനു കിട്ടാനുള്ള കുടിശിക തുക വാങ്ങാന്‍ വേണ്ടിയാണ്. ചീഫ് എന്‍ജിനീയര്‍ ചാക്കോ (ബാബുരാജ്), കാംപ് ഓഫിസര്‍ അനിത (മംമ്ത) എന്നിവരാണു മറ്റു കഥാപാത്രങ്ങള്‍. കഥാപാത്രങ്ങളൊക്കെ മികച്ചതും അത് അവതരിപ്പിക്കുന്നത് ഏറ്റവും അനുയോജ്യമായിരുന്നു. പക്ഷേ കഥയെ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റിയതായി ഒന്നുമില്ലാതെ വന്നതോടെ എല്ലാവരും ഡാമിനു ചുറ്റും ചുറ്റിക്കറങ്ങുകയാണ്. ഇങ്ങനെയൊരു കഥയില്‍ എന്തു പ്രത്യേകതയാണ് അത് നിര്‍മിക്കുമ്പോള്‍ മമ്മൂട്ടി കണ്ടതെന്ന് ആര്‍ക്കും വ്യക്തമാകുന്നില്ല.

    മുമ്പ് ഒരു അഭിമുഖത്തില്‍ പൃഥ്വരാജ് പറഞ്ഞിരുന്നു. ചിലര്‍ വന്ന് കഥപറയുമ്പോള്‍ ഭയങ്കര സംഭവമായിരിക്കും. എന്നാല്‍ ചിത്രം പൂര്‍ത്തിയാകുമ്പോള്‍ ഒന്നിനും കൊള്ളാത്തതായിരിക്കുമെന്ന്്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. ഡാമിന്റെ പശ്ചാത്തലം എന്നു പറയുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ഇഷ്ടമുള്ള വിഷയമായിരിക്കും. പ്രത്യേകിച്ച് മുല്ലപ്പെരിയാര്‍ ഡാമും മറ്റും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍. സോഹന്‍ റോയിയുടെ ഡാം999 എന്ന ചിത്രം ഉണ്ടാക്കിയ കോലാഹലവും ഈചിത്രത്തിന് അനുകൂല ഘടകമായിരുന്നു. കഥാന്ത്യത്തില്‍ നായകന്‍ മരിക്കുകയാണോ അല്ലയോ എന്നൊക്കെ ആശയക്കുഴപ്പമാണുണ്ടാക്കുന്നത്, ചിത്രത്തില്‍ അനാവശ്യമായി നിഗൂഢത സൃഷ്ടിക്കാന്‍ ശ്രമിച്ചത് എന്നിവയെല്ലാം ദോഷമാണ് ചെയ്തത്.

    ബിജിപാല്‍ ഒരുക്കുന്ന പശ്ചാത്തല സംഗീതവും സതീഷ് കുറുപ്പിന്റെ കാമറയുമാണ് പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരുത്തുന്ന പ്രധാന ഘടകം. ഡാമും പരിസരവും മനോഹരമായി പ്രേക്ഷക മനസ്സില്‍ എത്തിക്കുന്നതില്‍ സതീഷ് കുറുപ്പിന്റെ കാമറക്കണ്ണുകള്‍ക്കുസാധിച്ചു എന്നത് പ്രശംസനീയ കാര്യമാണ്. താപ്പാനയൊക്കെ വച്ചുനോക്കുമ്പോള്‍ തരക്കേടില്ലാത്തൊരു ചിത്രമെന്ന് വെള്ളിമലയെ വിശേഷിപ്പിക്കാം.

    മുന്‍ പേജില്‍

    ജവാന്‍ ഓഫ് വെള്ളിമല, അഥവാ തമ്മില്‍ ഭേദം തൊമ്മന്‍ജവാന്‍ ഓഫ് വെള്ളിമല, അഥവാ തമ്മില്‍ ഭേദം തൊമ്മന്‍

    <ul id="pagination-digg"><li class="previous"><a href="/reviews/jawan-vellimala-disappoints-nothing-new-1-105723.html">« Previous</a>

    English summary
    Nothing new in Jawan of Vellimala. It disappoints the viewer tremendously. Yet though it will not be a big flope in boxoffice.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X