»   » ജവാന്‍ തിളങ്ങാത്തതിനു കാരണം മമ്മുട്ടി

ജവാന്‍ തിളങ്ങാത്തതിനു കാരണം മമ്മുട്ടി

Posted By:
Subscribe to Filmibeat Malayalam

ജവാന്‍ ഓഫ് വെള്ളിമല ബോക്‌സ് ഓഫിസില്‍ ക്ലിക്കാവാതെ പോയത് എന്തുകൊണ്ട്? സിനിമയിലെ അണിയറ വര്‍ത്തമാനങ്ങള്‍ക്കു ചെവികൊടുത്താല്‍ കുറ്റം എത്തുന്നത് നായകനും നിര്‍മാതാവുമായ മമ്മൂട്ടിയുടെ നേരെ തന്നെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കമല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അഴകിയ രാവണന്‍ സ്റ്റൈലിലുള്ള നിര്‍മാതാവിന്റെ കൈക്കടത്തലാണ് ചിത്രത്തിനു ദോഷമായത്.

Mammootty

ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ജയിംസ് ആല്‍ബര്‍ട്ടിന്റെതാണ് ജവാന്റെ തിരക്കഥ. അനൂപ് കണ്ണന്‍ എന്ന നവാഗത സംവിധായകന്‍ എത്തുന്നത് ലാല്‍ജോസ് ക്യാംപില്‍ നിന്നും. രണ്ടുപേര്‍ക്കും സിനിമയെക്കുറിച്ച് നല്ല ഗ്രാഹ്യവുമുണ്ട്. എന്നാല്‍ നിര്‍മാതാവെന്ന നിലയില്‍ മമ്മൂട്ടി ആദ്യം കൈവച്ചത് തിരക്കഥയിലായിരുന്നു. അദ്ദേഹത്തിനിഷ്ടപ്പെട്ട രീതിയില്‍ തിരക്കഥയില്‍ വെട്ടലും തിരുത്തലും വരുത്തി. പിന്നീട് സംവിധാനം ചെയ്യുന്ന അവസരത്തില്‍ അവിടെയും കൈവച്ചു. ഒടുവില്‍ കൈവച്ച് കുളമാക്കി എന്ന സ്ഥിതിയായി. സിനിമ പരാജയപ്പെട്ടപ്പോള്‍ ചീത്തപേരുമുഴുവന്‍ തിരക്കഥാകൃത്തിനും സംവിധായകനും.

അഴകിയ രാവണനില്‍ ഗാനമൊരുക്കുന്ന രംഗമുണ്ട്. താനാനനാ... താനാനനാ എന്ന് നിര്‍മാതാവ് പറയുമ്പോള്‍ സംഗീതസംവിധായകന്‍ തന്റെ ഇഷ്ടപ്പെട്ട രീതിയിലാണ് ഗാനമൊരുക്കുന്നത്. എന്നാല്‍ നിര്‍മാതാവിനും ശില്‍ബന്ധികള്‍ക്കും ഇഷ്ടമാകുന്നില്ല. ഒടുവില്‍ തര്‍ക്കം മൂത്ത് സംഗീത സംവിധായകന്‍ എല്ലാം ഇട്ടെറിഞ്ഞ് പോകുകയാണ്.അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. മമ്മൂട്ടിക്ക് അറിയുന്നത് അഭിനയമാണ്.

ആ രംഗത്ത് നന്നായി ശോഭിക്കാന്‍ ശ്രമിക്കുന്നതിനു പകരം പണമിറക്കുന്നത് താനായതുകൊണ്ട് തിരക്കഥിലും സംവിധാനത്തിലും കൈവച്ചുകളയാമെന്ന രീതിയാണ്. അതുതന്നെയാണ് വാലും തുമ്പുമില്ലാത്തൊരു ചിത്രമായി ജവാന്‍ കലാശിച്ചത്. പ്ലേ ഹൗസ് ആദ്യമായി നിര്‍മിച്ച ചിത്രം തന്നെ 'പരാജയ'മാകുകയും ചെയ്തു. മലയാളത്തിലെ ചില യുവതാരങ്ങള്‍ സ്‌ക്രിപ്റ്റിലും സംവിധാനത്തിലും കൈവച്ച് അവര്‍ക്കിഷ്ടപ്പെട്ട രീതിയിലേക്കു മാറ്റാറുണ്ട്. അതുപോലെ ശ്രമിച്ചു നോക്കിയതാണ് നമ്മുടെ മെഗാസ്റ്റാറും.

English summary
Why Jawan of Vellimala became a flop in box office? Is because of producer and hero Mammootty's unnecessary interference in screenplay and direction?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam