twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് പുതിയ മലയാള സിനിമയുടെ ഏറ്റവും പുതിയ ഉദാഹരണം അഥവാ മുഖം

    |

    എ വി ഫര്‍ദിസ്

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

    Rating:
    3.5/5
    Star Cast: Kannan Nayar, Samyuktha Menon, Dhanesh Anand
    Director: Prasobh Vijayan

    വിസ്മയിപ്പിക്കുക, മാത്രമല്ല ഞെട്ടിപ്പിക്കുക കൂടി ചെയ്യുകയാണ് പ്രശോഭ് വിജയന്‍ എന്ന സംവിധായകനും തിരക്കഥാകൃത്തുമെല്ലാം. നമ്മുടെ മുന്‍വിധികളെയെല്ലാം ചില്ലുകൊട്ടാരം തട്ടിതകര്‍ക്കുന്നുവെന്നുള്ളതുമാത്രമല്ല, ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തെ അടുത്തെങ്ങും കാണാത്ത വിധത്തില്‍ നമ്മുടെ മുന്നിലെത്തിക്കുകകൂടി ചെയ്യുകയാണ്. അതോടൊപ്പം അഭിനയം എന്നതിനപ്പുറം ക്യാമറ മുന്നിലുണ്ടെന്നുള്ളതുപോലെ ഓര്‍ക്കാതെ പെരുമാറുന്ന സംയുക്ത മേനോന്‍ എന്ന നടിയുടെ സിനിമ കൂടിയാണിത്. ലില്ലി എങ്ങനെ കാഴ്ചക്കാരനെ വിസ്മയിപ്പിക്കുന്നുവെന്നുള്ളതന്വേഷിക്കുന്ന സദീം മുഹമ്മദിന്റെ റിവ്യൂ വായിക്കുക.

    ചോരയും അഴക്കുമുള്ള വസ്ത്രം ധരിച്ചത് 21 ദിവസം! ഗര്‍ഭിണിയായി വേഷമിട്ടതിനെ കുറിച്ച് സംയുക്ത മേനോന്‍!! ചോരയും അഴക്കുമുള്ള വസ്ത്രം ധരിച്ചത് 21 ദിവസം! ഗര്‍ഭിണിയായി വേഷമിട്ടതിനെ കുറിച്ച് സംയുക്ത മേനോന്‍!!

    തീവണ്ടി എന്ന ചലച്ചിത്രത്തിലേതുപോലെ നായകന്റെ അരികുപറ്റിനടന്ന ഒരു നായികയല്ലെന്ന് തെളിയിക്കുകയല്ല, ഞെട്ടിക്കുക കൂടി ചെയ്യുകയാണ് സംയുക്ത മേനോന്‍ എന്നതാണ് ലില്ലിയെക്കുറിച്ച് കുറിക്കുമ്പോള്‍ ആദ്യം എഴുതേണ്ടിവരുന്നത്. അനേകം കാലത്തിനുശേഷമായിരിക്കും ഇത്രയും ബോള്‍ഡായ ഒരു നായികകഥാപാത്രം മലയാളസിനിമയിലെ സ്‌ക്രീനില്‍ തെളിയുന്നത്. ലില്ലിയെ വരുംകാല മലയാള സിനിമ അടയാളപ്പെടുത്തുമ്പോള്‍ സംയുക്ത മോനോന്‍ എന്ന നടിയുടെ ക്യാരക്റ്ററില്‍ കൂടിയായിരിക്കും അത് അടയാളപ്പെടുത്തേണ്ടി വരിക. കാരണം അത്രത്തോളം പെര്‍ഫെക്റ്റായിട്ടാണ് സംയുക്ത ക്യാമറക്ക് മുന്നില്‍ പെരുമാറിയത്.

    ത്രില്ലര്‍

    സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന സിനിമയാണിത്. എന്നാല്‍ ഈ സസ്‌പെന്‍സ് സിനിമയുടെ ഒന്നരമണിക്കൂര്‍ മുഴുക്കെ നിലനിര്‍ത്താന്‍ സാധിക്കുന്നുവെന്നുള്ളത്, അതും പ്രേക്ഷകന്റെ ശ്രദ്ധയെ സജീവമായി നിലനിര്‍ത്തി തന്റെ ക്യാമറക്കണ്ണിനോടൊപ്പം എന്നുള്ളതാണ് പ്രശോഭ് വിജയന്‍ എന്ന സംവിധായകന്റെയും തിരക്കഥാകൃത്തിനും നല്ല സിനിമയെ സ്‌നേഹിക്കുന്നവരുടെ അനേകം തിലകച്ചാര്‍ത്ത് കിട്ടുന്നതിനുള്ള പ്രധാന കാരണം. തീരെ പ്രതീക്ഷയില്ലാതായാണ് നാം ലില്ലിയെ കാണാന്‍ പോകുന്നതെങ്കില്‍ നമ്മുടെ മുന്‍ധാരണകളെയെല്ലാം ഈ സിനിമ തകര്‍ത്തുതരിപ്പണമാക്കികളയുമെന്നതില്‍ യാതൊരു സംശയവുമില്ല. കാരണം അത്രത്തോളം യാഥാര്‍ഥ്യബോധ്യത്തോടുകൂടി നമ്മെ അനുഭവിപ്പിക്കുകയാണ് ഈ സിനിമ.

    ഗര്‍ഭിണിയായ

    പൂര്‍ണ ഗര്‍ഭിണിയായ ലില്ലിയുടെയും ഭര്‍ത്താവോ, ഒപ്പം താമസിക്കുന്നുവെന്നോ വിശേഷിപ്പിക്കാവുന്ന അജിത്തി ്(ആര്യന്‍ കൃഷ്ണന്‍ മേനോന്‍)ന്റെയും സീനോടുകൂടിയാണ് ഈ സിനിമ ആരംഭിക്കുന്നത്. പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ സ്‌നേഹത്തോടുകൂടി തലോടുന്ന ഭര്‍ത്താവ്. പിറക്കാനിരിക്കുന്ന കുഞ്ഞിനായി കൂടുതല്‍ ജോലിചെയ്തു സമ്പാദിക്കണമെന്ന് ഭാര്യയോട് പറയുന്നു. ഇതിനായി കമ്പനിയിലെ ഓവര്‍ടൈം ജോലികളെല്ലാം ഏറ്റെടുക്കാന്‍ തയ്യാറാകുന്നവന്‍. എന്നാല്‍ ഈ സാധാരണ സിനിമകളിലെല്ലാം കാണുന്ന ഈ സന്തോഷസീനുകളോടൊപ്പം നമ്മെ ക്യാമറ പേടിപ്പെടുത്തുകയാണ്. എന്തോ, വലിയ വിപത്ത് വരാനുണ്ടെന്നുള്ളതാണ് അത്. ഇതും ഈയടുത്തെ കാലത്തൊന്നും മലയാളസിനിമയില് അധികം കാണാത്തതാണ്. പലപ്പോഴും ഇത്തരം പരീക്ഷണം വേണ്ടത്ര വിജയിക്കാറുമില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ്, സമാനമായ വരത്തനിലെ പരീക്ഷണം.

    സദ്ഗുണ

    ഇങ്ങനെ ലില്ലിയുടെ സദ്ഗുണ സമ്പനനായ ഭര്‍ത്താവ്, തന്നെയാണ് എല്ലാത്തിന്റെയും പിന്നണിയില്‍ നിന്ന് കളി നിയന്ത്രിച്ച സിനിമയിലെ ഏറ്റവും തന്ത്രശാലിയായ വില്ലന്‍ എന്നുള്ളതുമാണ് പ്രേക്ഷകനെ സിനിമ ഞെട്ടിക്കുന്ന മറ്റൊരു കാര്യം. ഭര്‍ത്താവിന് അപകടം പറ്റി എന്ന ടെലിഫോണ്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് ലില്ലി കാറെടുത്ത് ഹോസ്പിറ്റലിലേക്ക് പോകുകയാണ്. എന്നാല്‍ ഇവിടെവെച്ച് മൂന്നുപേര്‍ ഇവളെ തട്ടിക്കൊണ്ടുപോകുന്നു. അവര്‍ക്കറിയേണ്ടത് ആ പെണ്‍കുട്ടി എവിടെ ഉണ്ടെന്നുള്ളതുമാത്രമായിരുന്നു?. എനിക്കറിയില്ല, എനിക്കറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന അവള്‍ അവസാനം ഒരു അനാഥാലയത്തിന്റെ പേരുപറയുന്നു. എന്നാല്‍ ഇതോടുകൂടി തട്ടിക്കൊണ്ടുപോയ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെടുന്നു. ഇങ്ങനെ വളഞ്ഞും പുളഞ്ഞും തിരിഞ്ഞും പോകുന്ന സിനിമയിലേക്ക് ഇടയ്ക്കിടക്ക് കടന്നുവരുന്ന ട്വിസ്റ്റുകളാണ് ലില്ലി എന്ന ചലച്ചിത്രത്തെ മനോഹരമാക്കുന്ന മറ്റൊരു സവിശേഷത. നാം പ്രതീക്ഷിക്കാത്ത രീതിയില്‍ കഥ പറയുന്ന ഈ ശൈലിക്ക് ഏതെങ്കിലും ഹോളിവുഡ്, ബോളിവുഡ് ടച്ചോ മറ്റോ വരുംദിവസങ്ങളില്‍ ആരെങ്കിലും കണ്ടുപിടിച്ചേക്കാം. എന്നാല്‍ കോപ്പിയടിച്ചാലും പ്രചോദനമുള്‍ക്കൊണ്ടാലും അതിനെ മൊത്തത്തില്‍ ഒരു മലയാളി ടച്ചോടുകൂടി അവതരിപ്പിച്ചുവെന്നുള്ളതിനെ ഇനി വിമര്‍ശിക്കാന്‍ വരുന്നവരും അംഗീകരിച്ചേക്കും.

    ലക്ഷണങ്ങളിലൊന്നാണ്

    നല്ല സിനിമകളുടെ ലക്ഷണങ്ങളിലൊന്നാണ് അത് കഥാപാത്രങ്ങളുടെ കാഴ്ചയോടൊപ്പം ഈ സമയത്തെ പ്രകൃതിയുടെ മാറ്റത്തെക്കുടി ചിത്രീകരിച്ച് തങ്ങള്‍ പറയുവാന്‍ ഉദ്ദേശിക്കുന്നതിനെ കൂടുതല്‍ ഭംഗിയാക്കുന്നുവെന്നുള്ളത്. ലില്ലിയിലെ ചേരട്ട, ഉറുമ്പ്, മിന്നാമിനുങ്ങ് തുടങ്ങിയവയിലൂടെയും സംവിധായകന്‍ ഇതു ഭംഗിയാക്കിയിട്ടുണ്ട്. പ്രസവിച്ച പിഞ്ചുപൈതലിനെ നായക്കിട്ടുകൊടുക്കുന്ന ഒരു യുവാവുണ്ട് ഈ സിനമയില്‍. എന്നാല്‍ അതേ കുഞ്ഞിനെ കാവലിരുന്നു അതിന്റെ അമ്മ വരുമ്പോള്‍ സുരക്ഷിതമായ താന്‍ ഏല്പിച്ചുവെന്നരീതിയില്‍ വാലാട്ടിക്കൊണ്ട് തിരിച്ചുപോകുന്ന നായയുടെയും സീനുകളെല്ലാം നേര്‍ക്കാഴ്ചക്കപ്പുറം വലിയ വലിയ സന്ദേശങ്ങളാണ് നല്കുന്നത്.

    സൂക്ഷ്മമായി സിനിമയെ നിരീക്ഷിച്ചാല്‍ ഈ സിനിമ നല്കുന്ന വലിയൊരു രാഷ്ട്രീയ സന്ദേശംകൂടിയുണ്ട്. ഈയടുത്ത് നമ്മുടെ സിനിമകളിലെല്ലാം കടന്നുവന്ന നോട്ടുനിരോധത്തിന്റെ രാഷ്ട്രീയമാണത്. നോട്ടുനിരോധം എന്നുള്ളത് എങ്ങനെ രാജ്യത്തെ ജനതയെ ബാധിച്ചുവെന്നുള്ളതിലേക്കുള്ള ഒരെത്തിനോട്ടംകൂടി ലില്ലി നടത്തുന്നുണ്ട്. എല്ലാം ഇല്ലാതായി നിരാശരായ നമ്മുടെ യുവതയും ജനങ്ങളും എങ്ങനെ ക്രിമിനല്‍വല്‍ക്കരണത്തിന്റെ ഭാഗമായിപോകുന്നുവെന്നുള്ളതാണത് . കൊല്ലുകൊലയും ക്വാട്ടേഷന്‍ സംഘങ്ങളുമെല്ലാം എങ്ങനെ ഉണ്ടാകുന്നുവെന്നുള്ളതിന്റെ ഒരു രാഷ്ട്രീയ സൂചനകൂടി നല്കുകയാണ് ഈ ചലച്ചിത്രം ഇതിലൂടെ. സുശീന്‍ ശ്യാമിന്റെ സംഗീതവും ശ്രീരാജ് രവീന്ദ്രന്റെ ക്യാമറയും അപ്പു ഭട്ടതിരിയും എഡിറ്റിംഗുമെല്ലാം സിനിമ മനോഹരമാക്കുന്നതില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട്.

    ആകെ ഈ സിനിമയില്‍ പ്രേക്ഷന് മുഖപരിചയമുള്ളത് സംയുക്ത മോനോന്‍ എന്ന നടിയെ മാത്രമാണ്. ശേഷം പുതുമുഖങ്ങളെ മുന്നിലും പിന്നിലുമെല്ലാം അണിനിരത്തിയ ലില്ലി മലയാള സിനിമയും പുതിയ മാറ്റത്തിന്റെ പിന്നാലെയാണ് എന്നുള്ള കാര്യം ഇന്ത്യന്‍ സിനിമാലോകത്തോട് അഭിമാനത്തോടുകൂടി നമുക്ക് പറയുവാന്‍ സാധിക്കുന്നുവെന്നുള്ളതാണ് ഈ പുതിയ ചലച്ചിത്രം നമ്മുടെ സിനിമാലോകത്തിന് നല്കുന്ന ഏറ്റവും വലിയസംഭാവന.

    English summary
    Lilli movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X