twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫാന്‍സുകാര്‍ നിര്‍ബന്ധമായും കയറേണ്ട താപ്പാന

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="next"><a href="/reviews/mammootty-thappana-review-2-103926.html">Next »</a></li></ul>

    മമ്മൂട്ടിയുടെ ഒരു നല്ല ചിത്രമല്ല താപ്പാന; എന്നാല്‍ ഉല്‍സവ സീസണ്‍ മുന്നില്‍ കണ്ട് തിയറ്ററിലെത്തിച്ച മോശമല്ലാത്ത എന്റര്‍ടെയ്‌നറാണ് താപ്പാന. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത താപ്പാനയെക്കുറിച്ച് ഇത്രയേ വിശേഷിപ്പിക്കാന്‍ പറ്റൂ. മലയാള സിനിമയുടെ രീതിയും കാഴ്ചപ്പാടും മാറിയിട്ടും ഫാന്‍സുകാരെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമൊരുക്കിയ ചിത്രമാണിത്.

    മമ്മൂട്ടി എന്ന നടന് ഒരു ഗുണവും ചെയ്തില്ലെങ്കിലും മമ്മൂട്ടി കെട്ടുന്ന വിഡ്ഢിവേഷത്തില്‍ മികച്ചതാണ് ഇതിലെ സാംസണ്‍. ജോണി ആന്റണി എന്ന സംവിധായകനില്‍ ഇതിലും കൂടുതല്‍ പ്രതീക്ഷിച്ച് തിയറ്ററിലെത്തുന്നവര്‍ പറ്റിക്കപ്പെടുമെന്നതിനാല്‍ ഒരു തട്ടിക്കൂട്ടു ചിത്രം കാണുന്ന സന്തോഷത്തില്‍ ഇരുന്നാല്‍ മതി. ഇനിയും ഇത്തരം ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കേണ്ടതുണ്ടോ എന്നു തീരുമാനിക്കുന്നത് ആ വലിയ നടന്റെ ഇഷ്ടം. എന്നാല്‍ ഇനിയും ഇത്തരം കാണേണ്ടതില്ല എന്ന് പ്രേക്ഷകര്‍ തീരുമാനിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റില്ല. തുറുപ്പുഗുലാനു ശേഷം അതേപാറ്റേണിലൊരു ചിത്രം മാത്രമായി ഒതുങ്ങിപ്പോകുകയാണ് താപ്പാന.

    എന്നാല്‍ മലയാളത്തിന് നല്ലൊരു വില്ലനെ സമ്മാനിക്കാന്‍ ഈ ചിത്ത്രതിനു കഴിഞ്ഞു. വില്ലന്‍മാരെല്ലാം തമാശനടന്‍മാരുന്ന കാലത്ത് കാരിരുമ്പിന്റെ കരുത്തമായിട്ടാണ് മുരളി ഗോപി എന്ന നടന്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഒരേ സമയം കാരക്ടര്‍ വേഷവും വില്ലന്‍വേഷവും തന്നില്‍ ഭദ്രമാണെന്ന് മുരളി ഗോപി തെളിയിച്ചു; അച്ഛന്റെ മകന്‍ തന്നെ. നായികയായ ചാര്‍മിയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമൊന്നുമല്ല ലഭിച്ചത്. വില്ലന്‍മാരുടെ കൂട്ടത്തിലുള്ള സുരേഷ് കൃഷ്ണ പതിവുപോലെയൊരു വേഷം ചെയ്തുവെന്നു മാത്രം.

    ജയിലില്‍ നിന്ന് ഒരേദിവസം ശിക്ഷ കഴിഞ്ഞിറങ്ങുകയാണ് സാംസണും (മമ്മൂട്ടി) മല്ലികയും (ചാര്‍മി)യും. മല്ലികയെ കണ്ടതുമുതല്‍ തന്നെ സാംസണ്‍ എങ്ങനെയെങ്കിലും അവളെ വളയ്ക്കാന്‍ ശ്രമിക്കുകയാണ്. അതിനിടെയാണ് അവളെ ഒരു വാന്‍ വന്ന് ഇടിച്ചിടുന്നത്. മല്ലികയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതും അവിടെ നിന്നിറങ്ങി നാട്ടിലെത്തിക്കുന്നതുമെല്ലാം സാംസണ്‍ തന്നെ.

    നാട്ടില്‍ അതിലും വലിയൊരു ദുരന്തമായിരുന്നു അവളെ കാത്തിരുന്നത്. പരസ്ത്രീഗമനക്കാരനായ ഭര്‍ത്താവിനെ കൊല്ലാന്‍ വന്നവനെ തലയ്ക്കടിച്ചു കൊന്നാണ് മല്ലിക ജയിലിലെത്തിയത്. എന്നാല്‍ ശിക്ഷ കഴിഞ്ഞെത്തിയപ്പോള്‍ കണ്ടത് താന്‍ കൊന്നവന്റെ ഭാര്യയെ ഭര്‍ത്താവ് കൂടെ താമസിപ്പിച്ചതാണ്. ഒടുവില്‍ മല്ലികയ്ക്കു ശരണം സാംസണ്‍ തന്നെ.

    സാംസണെ വകവരുത്താന്‍ മല്ലികയുടെ ഭര്‍ത്താവ് മണി(മുരളി ഗോപി) പലതരത്തില്‍ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. അയാളെ കൊല്ലാന്‍ മല്ലിക സാംസണ് ക്വട്ടേഷന്‍ കൊടുക്കുകയാണ്. എന്നാല്‍ മല്ലികയ്ക്കു വേണ്ടി സാംസണ്‍ ആയാളെ വകവരുത്തുന്നു. ഒടുവില്‍ എല്ലാംവിറ്റുപെറുക്കി സാംസണൊപ്പം മല്ലിക വയനാടന്‍ ചുരമിറങ്ങുകയാണ്.
    അടുത്ത പേജില്‍

    മമ്മൂട്ടിയ്ക്ക് നന്നാവാന്‍ ഉദ്ദേശമില്ലേ? മമ്മൂട്ടിയ്ക്ക് നന്നാവാന്‍ ഉദ്ദേശമില്ലേ?

    <ul id="pagination-digg"><li class="next"><a href="/reviews/mammootty-thappana-review-2-103926.html">Next »</a></li></ul>

    English summary
    Thappana does not go overboard nor is it overly dependent on the star.Mammootty does nothing new in Thappana, directed by Johnny Antony and written by M Sindhuraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X