For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: പ്രിയദര്‍ശന് 'ഒപ്പം' മോഹന്‍ലാല്‍ തിരിച്ചുവന്നു

  |

  Rating:
  4.0/5
  Star Cast: Mohanlal,Nedumudi Venu,Vimala Raman
  Director: Priyadarshan

  അതെ, പ്രിയദര്‍ശനും മോഹന്‍ലാലും ശക്തമായ തിരിച്ചുവരവ് നടത്തിയിരിയ്ക്കുന്നു. ഒപ്പം എന്ന ചിത്രത്തിലൂടെ പുതിയൊരു പരീക്ഷണത്തിന് തയ്യാറായ പ്രിയദര്‍ശന്‍ ആ ഉദ്യമത്തില്‍ വിജയിച്ചു എന്നാണ് പ്രേക്ഷകാഭിപ്രായം.

  ജന്മാനാ അന്ധനാണ് ജയരാജന്‍. ശബ്ദമാണ് അദ്ദേഹത്തിന്റെ വഴികാട്ടി. ശബ്ദത്തിലൂടെയാണ് എല്ലാം തിരിച്ചറിയുന്നത്. പ്രമുഖര്‍ താമസിക്കുന്ന ഫഌറ്റില്‍ ലിഫ്റ്റ് ഓപ്പറേറ്ററായിട്ടാണ് ജയറാന്‍ ജോലി ചെയ്യുന്നുത്. ആ ഫഌറ്റില്‍ ഒരു കൊലപാതകം നടക്കുന്നതിന് ഏക സാക്ഷിയാണ് ജയരാജന്‍. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലയാളിയായി മുദ്രകുത്തപ്പെടുന്ന ജയരാജന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഒപ്പം എന്ന ചിത്രം.

  ദൃശ്യത്തിന് ശേഷം മോഹന്‍ലാലില്‍ പ്രേക്ഷകര്‍ കണ്ട ഏറ്റവും മികച്ച അഭിനയപ്രകടനമാണ് ജയരാജന്‍ എന്ന അന്ധന്‍ എന്ന് പ്രേക്ഷകര്‍ പറയുന്നു. ജയരാജന്റെ നിഷ്‌കളങ്കതയും പേടിയും പ്രേക്ഷകര്‍ക്കും അനുഭവപ്പടുന്ന തരത്തിലുള്ളതാണ് ലാലിന്റെ ഓരോ ചലനവും. നെടുമുടി വേണു, സമുദ്രക്കനി, ബേബി മീനാക്ഷി, വിമല രാമന്‍, അര്‍ജുന്‍ നന്ദുകുമാര്‍, അനുശ്രീ, തുടങ്ങിയ പരിചിത മുഖങ്ങള്‍ക്കൊപ്പം ഒത്തിരി കഥാപാത്രങ്ങള്‍ വന്നുപോകുന്നു.

  ആദ്യമായിട്ടാണ് പ്രിയദര്‍ശന്‍ തിരക്കഥ ഒരുക്കി ഒരു ത്രില്ലര്‍ ചിത്രമൊരുക്കുന്നത്. ഒരു അന്ധന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്ന വെല്ലുവിളികളെല്ലാം യഥാര്‍ത്ഥത്തില്‍ ഏറ്റെടുത്തത് പ്രിയനാണ്. പരിചിതമായ മുഖങ്ങള്‍, പരിചിതമായ ത്രില്ലര്‍.. പക്ഷെ അവതരണത്തിലും എടുത്ത വിഷയത്തിലുമാണ് ഒപ്പം വേറിട്ടുനില്‍ക്കുന്നത്.

  പ്രിയദര്‍ശന്‍

  കഥ തിരക്കഥ- പ്രിയദര്‍ശന്‍

  പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. പ്രിയദര്‍ശന്റെ കരിയറിലെ ആദ്യത്തെ ത്രില്ലര്‍ ചിത്രമാണ് ഒപ്പം. ഒപ്പത്തിനൊപ്പം സഞ്ചരിയ്ക്കുകയായിരുന്നു സംവിധായകന്‍

  ജയരാജന്‍

  ജയരാജനായി മോഹന്‍ലാല്‍

  അന്ധനായ ജയരാജനോട് പ്രേക്ഷകര്‍ക്ക് ചിലപ്പോള്‍ സിംപതി തോന്നിയേക്കാം. അത് മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ കഴിവാണ്. കാഴ്ചയില്ലെങ്കിലും ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള കഴിവ് ജയരാജനുണ്ട്.

  വിമല രാമന്‍

  വിമല രാമന്‍ തിരിച്ചുവന്നു

  വിമലരാമന്റെ തിരിച്ചുവരവാണ് ഒപ്പം എന്ന ചിത്രത്തിലൂടെ. നേരത്തെ കോളേജ് കുമാരന്‍ എന്ന ചിത്രത്തില്‍ വിമല ലാലിനൊപ്പം അഭിനയിച്ചിരുന്നു

  അനുശ്രീ

  എസിപി ഗംഗയായി അനുശ്രീ

  നാട്ടിന്‍ പുറത്തുകാരിയുടെ വേഷങ്ങള്‍ മാത്രമല്ല, ആക്ഷന്‍ രംഗങ്ങളും തനിക്ക് വഴങ്ങും എന്ന് ഇതിഹാസ എന്ന ചിത്രത്തിലൂടെ അനുശ്രീ തെളിയിച്ചതാണ്. ഒപ്പത്തില്‍ എസിപി ഗംഗ എന്ന കഥാപാത്രമായിട്ടാണ് അനുശ്രീ എത്തുന്നത്.

  ബേബി മീനാക്ഷി

  ലാലിന്റെ മകളായി ബേബി മീനാക്ഷി

  കഴിഞ്ഞ വര്‍ഷം അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ബേബി മീനാക്ഷി ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തുന്നു.

  മറ്റ് താരങ്ങള്‍

  മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍

  സമുന്ദ്രക്കനി, നെടുമുടി വേണു, മാമൂക്കോയ, ഇന്നസെന്റ്, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ്, കലാശാല ബാബു, ഇടവേള ബാബു, ബിനീഷ് കൊടിയേരി, അഞ്ജലി അനീഷ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി ഒരു വലിയ താരനിരയും ചിത്രത്തിലുണ്ട്.

  എന്‍കെ ഏകാംബരന്‍

  ഛായാഗ്രാഹണം എന്‍കെ ഏകാംബരന്‍

  എന്‍കെ ഏകാംബരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നേരത്തെ പ്രിയന്റെ വെട്ടം എന്ന ചിത്രത്തിലും ഇദ്ദേഹമാണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്.

  സൗണ്ട്ട്രാക്ക്

  4 മ്യൂസിക്കിന്റെ സൗണ്ട് ട്രാക്ക്

  4 മ്യൂസിക് എന്ന ബാന്റിന്റെ കീഴില്‍ നവാഗതരായ ജിം, ബിബി, എല്‍ദോസ്, ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സൗണ്ട്ട്രാക്ക് ഒരുക്കിയിരിയ്ക്കുന്നത്.

  പശ്ചാത്തല സംഗീതം

  പശ്ചാത്തല സംഗീതം ജോണ്‍ ഏതന്‍ യോഹന്നാന്‍

  നവാഗതനായ ജോണ്‍ ഏതന്‍ യോഹന്നാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിയ്ക്കുന്നത്. ട്രെയിലറിലൂടെ തന്നെ യോഹന്നാന്റെ സംഗീത മികവ് വ്യക്തമായതാണ്.

  നിര്‍മാണം

  നിര്‍മാണം ആന്റണി പെരുമ്പാവൂര്‍

  ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒപ്പം നിര്‍മിച്ചിരിയ്ക്കുന്നത്.

  ചുരുക്കം: ഒരു പാട് നല്ല ത്രില്ലിങ് മുഹൂര്‍ത്തങ്ങള്‍ ഉള്ള ചിത്രമാണ് ഒപ്പം. അതുപോലെ മോഹന്‍ലാലിന്റെ മികച്ച പ്രകടനവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്.

  English summary
  Oppam movie review: Mohanlal pulls a perfect act in Priyadarshan’s crime thriller!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X