For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ആളെവിട് സാാമീീീ.." "വിടൂല്ല ചാാമ്യേയ്.." ((ടിപ്പിക്കൽ "ഹരി"വാൾ കത്തിമസാല)) ശൈലന്റെ റിവ്യൂ

  By Ambili John
  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in

  Rating:
  2.0/5
  Star Cast: Vikram , Bobby Simha, Aishwarya Rajesh, Keerthi Suresh
  Director: Hari

  15 കൊല്ലങ്ങൾക്ക് ശേഷം സാമി എന്ന ബ്ലോക്ക്ബസ്റ്റർ പടത്തിന് രണ്ടാം ഭാഗവുമായി വരികയാണ് ഹരിയും ചിയാൻ വിക്രമും. ബോബി സിംഹ വില്ലനും ഐശ്വര്യ രാജേഷ്, കീർത്തി സുരേഷ് എന്നിവർ നായികമാരുമായ സാമി സ്ക്വയറിന് ശൈലൻ എഴുതിയ റിവ്യൂ തുടർന്ന് വായിക്കാം.

  2003 മെയ് മാസത്തിലാണ് വിക്രമിന്റെയും ഹരിയുടെയും സാമി വരുന്നത്. അതുവരെ 13വർഷത്തെ കരിയറിൽ ജെമിനി ഒഴികെ കാര്യമായ കൊമേഴ്സ്യൽ ഹിറ്റുകളൊന്നുമില്ലാതിരുന്ന വിക്രമിനും രണ്ടാമത്തെ മാത്രം പടം സംവിധാനം ചെയ്യുന്ന ഹരിക്കും ആ ബ്ലോക്ക് ബസ്റ്റർ പോലീസ് സ്റ്റോറി നേടിക്കൊടുത്ത മൈലേജ് ചില്ലറയൊന്നുമല്ല. തുടർന്ന് അതേവർഷം തന്നെ ഒക്ടോബറിലിറങ്ങിയ പിതാമകനിലൂടെ വിക്രം ദേശീയ അവാർഡ് വരെ നേടുകയും തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ ശ്രദ്ധേയനാവുകയും ചെയ്തു. ഹരിയാകട്ടെ കൊമേഴ്സ്യൽ മസാലയെന്ന ലേബലിൽ എന്ത് കൊടുമൈയും ചെയ്യുന്ന ആൾ എന്ന നിലയിൽ "അരുവാൾ ഡയറക്ടർ" എന്ന് വിളിപ്പേര് നേടുകയാണ് ചെയ്തത്.

  15കൊല്ലങ്ങൾക്ക് ശേഷം "സാമി സ്ക്വയർ" എന്ന സീക്വലുമായി വരുമ്പോൾ ഹരി ഉദ്ദേശിക്കുന്നത് എന്തെന്ന് ആ പേരിന്റെ കുസൃതിയിൽ തന്നെയുണ്ട്. തന്റെ സ്ഥിരം ശൈലിയിൽ നിന്നും ഒരിഞ്ച് പോലും മാറാൻ ഒരുക്കമല്ലെന്ന ഉറക്കെയുള്ള പ്രഖ്യാപനം ടീസറുകളിലും ട്രെയിലറിലും ഹരി നടത്തിയതുമാണ്. അതുതന്നെയാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനത്തിലെത്തിയിരിക്കുന്ന സിനിമ. പ്രതീക്ഷിച്ചതിൽ നിന്ന് ഒരിഞ്ച് മേലെയുമില്ല. ഒരിഞ്ച് താഴെയുമില്ല. ടിപ്പിക്കൽ "ഹരിവാൾ" മസാല.

  സാമിയും സ്ക്വയറും തമ്മിൽ 15 കൊല്ലത്തിന്റെ ഇടവേളയാണ് ഉള്ളതെങ്കിൽ സ്ക്വയറിലുള്ള ആറുച്ചാമിയും മകൻ രാമച്ചാമിയും തമ്മിൽ 28 വർഷങ്ങളുടെ വ്യത്യാസമാണുള്ളത്. 2003 ൽ തന്നെ ആറുച്ചാമി കൊല്ലപ്പെട്ടു എന്നു വച്ചാലും അന്ന് ജനിച്ച മകൻ 28വർഷം കഴിഞ്ഞ് പ്രതികാരം ചെയ്യണമെങ്കിൽ ആ എപ്പിസോഡ് നടക്കുന്ന വർഷം സ്വാഭാവികമായും 2031 ആയിരിക്കണം. പക്ഷെ, കാലഗണനയൊന്നും ഒരു ഘട്ടത്തിലും സിനിമയൊരു വിഷയമായി പരിഗണിക്കുന്നേയില്ല. ക്വീൻ സിനിമയിൽ ലിയോണ "ഇത് ഇന്ത്യയാണ്" എന്നുപറഞ്ഞ ജെപിജി ഇട്ടുപറഞ്ഞാൽ "ഇത് ഹരിയാണ്" എന്നത് തന്നെ കാരണം.

  52 കാരനായ വിക്രമിനെ പ്രത്യേകിച്ച് ഡെക്കറേഷനൊന്നുമിടാതെ 28 കാരൻ രാമച്ചാമിയാക്കിയതിനും ത്രിഷ കൃഷ്ണന്റെ രൂപത്തിൽ ഉണ്ടായിരുന്ന ഭുവനയെ ഐശ്വര്യ രാജേഷിന്റെ രൂപത്തിലാക്കിയതിനുമൊക്കെ പിന്നിലുള്ള കാരണവും ഇതുതന്നെ. ഐ"യിലും അന്യനി"ലുമൊക്കെ ഇതേ വിക്രമിനെ നവയുവാവാക്കി മാറ്റാൻ ശങ്കർ എന്തൊക്കെ പരാക്രമങ്ങളാണ് കാണിച്ചിരിക്കുന്നത് എന്നൊന്ന് ഓർത്തുനോക്കുക

  അതീവ സൂക്ഷ്മതയോടെ സിനിമകൾ തെരഞ്ഞെടുത്ത് വർഷങ്ങൾ നീളുന്ന മല്ലുക്കെട്ടലുകളിലൂടെ കഥാപാത്രമായി മാറി ബോക്സോഫീസിൽ നിരനിരയായി പടക്കങ്ങൾ സൃഷ്ടിക്കുന്ന വിക്രമിന് ഏതായാലും സാമിയും സ്ക്വയറും ഒരു നഷ്ടക്കച്ചവടമെന്നൊന്നും പറയാൻ പറ്റില്ല. രണ്ടുക്യാരക്റ്ററുകളിലും തന്റെ എനർജി ലെവൽ പ്രകടിപ്പിക്കാൻ അദ്ദേഹത്തിനാവുന്നുണ്ട്. 15കൊല്ലം പിന്നിട്ടിട്ടും ബോഡി ഫിറ്റ്നെസ് അതേമട്ടിൽ കീപ്പ് ചെയ്യുന്നെന്ന് ആരാധകർക്കും അഭിമാനിക്കാം.

  മെയിൻ വില്ലനായ രാവണൻ പിച്ചയും സാമിമാർക്ക് കട്ടയ്ക്ക് കട്ടയായത് ബോബി സിംഹയുടെ മികവ്. സിനിമയെ വാച്ചബിൾ ആക്കി മാറ്റുന്നത് മച്ചാന്റെ കൂടി പവർ പെർഫോമൻസ്. അപ്പോൾ കഥയെന്താണെന്നാവും ചോദ്യം.. എന്തോന്നെടേ..ഹരിയുടെ പടത്തിലൊക്കെ എന്തരു കദ.. പെരുമാൾ പിച്ചയെ കൊളുത്തിയ ആറുച്ചാമിയെ കുടുംബത്തോടെ മക്കളായ പിച്ചകൾ തട്ടുന്നു. ചാമിയുടെ മകൻ 28വർഷത്തിന് ശേഷം മകൻ ഐപിഎസ് ആയി തിരികെ വന്ന് പിച്ചകളെ നെയ്സായി തീർക്കുന്നു.. സിമ്പിൾ..

  കാര്യങ്ങളൊക്കെ കരുതിയത് പോലെ എങ്കിലും സ്പൂഫെന്ന നിലയിൽ നോക്കിയാൽ പോലും അസഹനീയമെന്ന് തോന്നിയ ചില ഘടകങ്ങൾ സൂരിയുടെ കോമഡി ട്രാക്ക്, ഡി എസ് പിയുടെ കർണ കഠോര സംഗീതം, പൊറോട്ടയ്ക്ക് ബീഫെന്ന മട്ടിൽ വന്നുകൊണ്ടേയിരിക്കുന്ന പാട്ടുസീനുകൾ, കീർത്തി സുരേഷിന്റെ ക്യാരക്റ്റർ എന്നിവയൊക്കെയാണ്. ഹരിയിൽ നിന്നും പ്രതീക്ഷിച്ചതിനേക്കാൾ അര മില്ലീമീറ്ററെങ്കിലും മികച്ചതായി തോന്നിയത് ക്ലൈമാക്സിൽ വില്ലന് കൊടുത്ത പണി..

  ഹരിയുടെ പടങ്ങളേക്കാൾ ദുരന്തമായി തോന്നിയിട്ടുള്ളത് ഹരിയുടെ പടങ്ങൾ ദുരന്തമാണെന്ന് ഒരു പുതിയ കണ്ടുപിടുത്തം പോലെ പ്രഖ്യാപിക്കുന്നവരെയാണ് നിങ്ങളൊക്കെപ്പിന്നെ എന്തോന്ന് പ്രതീക്ഷിച്ചെടേയ് ആ വഴി പോയത്..

  ബാറ്റിൽഷിപ്പ് പൊത്തംകിനോ...

  തീർത്തും പഴയ മട്ടിലുള്ള കൊമേഴ്സ്യൽ മസാലകൾക്ക് പാകമായ ആസ്വാദന നിലവാരവുമായി പോവുന്നവരെ മാത്രമാണ് ഹരിയുടെ സിനിമകൾ ലക്ഷ്യം വെക്കുന്നത്. സാമി സ്ക്വയറും ആ നിലവാരത്തിന് ഇണങ്ങുന്നത് തന്നെ.

  English summary
  Saamy Square movie Review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more