»   » നിരൂപണം: ഈ 'സ്റ്റൈല്‍' എങ്ങനെയുണ്ട്?

നിരൂപണം: ഈ 'സ്റ്റൈല്‍' എങ്ങനെയുണ്ട്?

Posted By:
Subscribe to Filmibeat Malayalam

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് ഇതിഹാസ എന്ന ചിത്രം മലയാളത്തില്‍ നേടിയത്. ആരും വിശ്വസിക്കാത്ത ആ കഥ പറഞ്ഞ സംവിധായകന്‍ ബിനു എസിന്റെ മിടുക്ക് തന്നെയായിരുന്നു സിനിമയുടെ വിജയം. അതേ ടീം സ്‌റ്റൈല്‍ എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ ചെറുതായി, വലുതായി എന്തോ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്ത് സിനിമയ്ക്ക് ഉയരാന്‍ സാധിച്ചോ.

ടോം എന്ന കാര്‍മെക്കാനിക്കിന്റെയും, ജീവന് തുല്യം തന്റെ കാറിനെ സ്‌നേഹിയ്ക്കുന്ന എഡ്ഗറിന്റെയും കഥയാണ് സ്‌റ്റൈല്‍. ദിയയാണ് ഇവരെ തമ്മില്‍ ബന്ധിപ്പിയ്ക്കുന്നത്. താന്‍ ജനിക്കുകയും അമ്മ മരിക്കുകയും ചെയ്ത കാറിനോട് എഡ്ഗറിന് എന്തെന്നില്ലാത്ത ഒരു ആത്മബന്ധമുണ്ട്. ഒരു സൈക്കോ കഥാപാത്രമാണ് എഡ്ഗര്‍. ആ കാറിനെ മറ്റൊരു കാര്‍ വന്നിടച്ചാല്‍ എന്തായിരിക്കും എഡ്ഗറിന്റെ പ്രതികരണം എന്ന് പറയാുണ്ടോ. നിര്‍ഭാഗ്യവശാല്‍ അത് നമ്മുടെ നായികയുടെ കാറാണ്. ഇങ്ങനെയാണ് സ്റ്റൈലിന്റെ കഥ വികസിക്കുന്നത്.


പറഞ്ഞ് തഴഞ്ഞ തൊണ്ണൂറുകളിലെ തമിഴ് തെലുങ്ക് ചിത്രങ്ങളുടെ ക്ലീഷേ ചിത്രത്തിലുണ്ട്. അത് സിനിമയും സമ്മതിയ്ക്കുന്നു. ചിത്രത്തിലൊരിടത്ത് ബാലു വര്‍ഗീസ് പറയുന്നത് പോലെ എന്തൊരു ക്ലീഷെ ലവ് സ്‌റ്റോറി എന്റെ പൊന്നോ എന്ന്... പുതുമകളൊന്നും തന്നെയില്ലെങ്കിലും ഇതിഹാസത്തിലേതെന്ന പോലെ അവതരണത്തില്‍ അങ്ങിങ്ങായി ഒരു വ്യത്യസ്ത നിലനിര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്


ചില ഫ്രീക്കന്‍ കോമഡികള്‍ വലിച്ചുകെട്ടിയ ചേര്‍ത്തതാണോ എന്നൊരു ഫീല്‍ പ്രേക്ഷകനുണ്ടാക്കുന്നു. അതേ സമയം നായകനും അവന്റെ പതിനഞ്ച് വയസ്സിന് ഇളയ അനുജനും തമ്മിലുള്ള അടിപിടിയും രംഗങ്ങളുമൊക്കെ വളരെ രസകരമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സ്‌റ്റൈല്‍ എന്ന പേര് ചിത്രവുമായി ചേരുന്നത് ആക്ഷന്‍ രംഗങ്ങളിലാണെന്ന് പറയാം. നായകനും പ്രതിനാകനുമായുള്ള കെമിസ്ട്രിയും മികച്ചു നില്‍ക്കുന്നു.


ഉണ്ണി മുകുന്ദന്റെ സ്‌റ്റൈല്‍ ലുക്ക് കൊള്ളാം. ഫൈറ്റ് രംഗങ്ങളിലൊക്കെ ഉണ്ണി നന്നായി മിന്നുണ്ട്. ടൊവിനോ തോമസിന്റെ സ്‌ക്രീന്‍ പ്രസന്റ് മികച്ചതായിരുന്നു. ബാലു വര്‍ഗീസ് ഇതിഹാസ അനുകരിച്ചത് മടുപ്പിച്ചു. വിജയരാഘവന്‍, പുതുമുഖ നായിക പ്രിയങ്ക കഡ്വാള്‍, പൊലീസുകാരനായെത്തുന്ന ബൈജു എന്നിവര്‍ മടുപ്പിക്കാത്ത അഭിനയം കാഴ്ചവച്ചു.


പിന്നെ പ്ലസ് പോയിന്റ് എന്ന് പറയേണ്ടത് സനോജ് പി അയ്യപ്പന്റെ ഛായാഗ്രഹണ ഭംഗിയാണ്. ഗാനരംഗത്തും ആക്ഷന്‍ രംഗത്തുമൊക്കെയുള്ള അദ്ദേഹത്തിന്റെ ക്യാമറ വര്‍ക്കുകള്‍ സിനിമയെ ഒരു തരത്തില്‍ പിടിച്ചു നിര്‍ത്തി. സംഗീതത്തിലേക്ക് തിരിയുമ്പോള്‍, ജാസിഗിഫ്റ്റിന്റെ പശ്ചാത്തല സംഗീത ഭേദപ്പെട്ടതായിരുന്നെങ്കിലും പാട്ടുകള്‍ അത്രയും പോര. എഡിറ്റിങും പാളി.


നിരൂപണം: ഈ 'സ്റ്റൈല്‍' പണ്ടേ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ മടുപ്പിച്ചതല്ലേ....

ഇതിഹാസ എന്ന ഒറ്റ ചിത്രം വച്ച് ബിനു എസ് എന്ന സംവിധായകനെ വിലയിരുത്താവുന്നതാണ്. അദ്ദേഹത്തിന്റെ നിരീക്ഷണത്തെയും പരീക്ഷണത്തെയും പ്രശംസിക്കണം. അതേ സമയം സ്റ്റൈല്‍ എന്ന ചിത്രം എത്രത്തോളം സംവിധായകന്റെ കൈയ്യില്‍ ഒതുങ്ങി എന്നും നോക്കണം


നിരൂപണം: ഈ 'സ്റ്റൈല്‍' പണ്ടേ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ മടുപ്പിച്ചതല്ലേ....

സംഘട്ടന രംഗങ്ങള്‍ വളരെ അനായാസം ചെയ്യാന്‍ കഴിയും എന്ന് മുമ്പ് ചെയ്ത പല ചിത്രങ്ങളിലും ഉണ്ണി തെളയിച്ചതാണ്. സ്റ്റൈലിനെ സംബന്ധിച്ച് പറയുകയാണെങ്കിലും സംഘട്ടനങ്ങളിൽ ഉണ്ണി നന്നായി തിളങ്ങി


നിരൂപണം: ഈ 'സ്റ്റൈല്‍' പണ്ടേ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ മടുപ്പിച്ചതല്ലേ....

സ്‌ക്രീന്‍ പ്രസന്റ്‌സ് കൊണ്ടും അഭിനയ മികവുകൊണ്ടും ടൊവിനോ തോമസ് കൈയ്യടി നേടും. എഡ്ഗര്‍ എന്ന വില്ലന്‍ വേഷം പരമാവധി നന്നാക്കാന്‍ ടൊവിനോ ശ്രമിച്ചു.


നിരൂപണം: ഈ 'സ്റ്റൈല്‍' പണ്ടേ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ മടുപ്പിച്ചതല്ലേ....

പുതുമുഖ നടി പ്രിയങ്ക കഡ്വാളാണ് ചിത്രത്തിലെ നായിക. മോശമല്ലാത്ത അഭിനയം പ്രിയങ്ക, ദിയ എന്ന കഥാപാത്രത്തിലൂടെ കാഴ്ച വച്ചു.


നിരൂപണം: ഈ 'സ്റ്റൈല്‍' പണ്ടേ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ മടുപ്പിച്ചതല്ലേ....

ഇതിഹാസ എന്ന ചിത്രത്തില്‍ വളരെ മികച്ചൊരു വേഷം നന്നായി അവതരിപ്പിച്ച അഭിനേതാവാണ് ബാലു വര്‍ഗീസ്. എന്നാല്‍ ആ വേഷത്തെ സ്റ്റൈലില്‍ അനുകരിക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായിപ്പോയി


നിരൂപണം: ഈ 'സ്റ്റൈല്‍' പണ്ടേ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ മടുപ്പിച്ചതല്ലേ....

ജാസിഗിഫ്റ്റാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പശ്ചാത്തല സംഗീത ഭേദപ്പെട്ടതായിരുന്നെങ്കിലും പാട്ടുകള്‍ അത്രയും പോര


നിരൂപണം: ഈ 'സ്റ്റൈല്‍' പണ്ടേ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ മടുപ്പിച്ചതല്ലേ....

ചിത്രത്തിന്റെ വലിയൊരു പ്ലസ് പോയിന്റ് എന്ന് പറയേണ്ടത് സനോജ് പി അയ്യപ്പന്റെ ഛായാഗ്രഹണ ഭംഗിയാണ്. ഗാനരംഗത്തും ആക്ഷന്‍ രംഗത്തുമൊക്കെയുള്ള അദ്ദേഹത്തിന്റെ ക്യാമറ വര്‍ക്കുകള്‍ സിനിമയെ ഒരു തരത്തില്‍ പിടിച്ചു നിര്‍ത്തി.


നിരൂപണം: ഈ 'സ്റ്റൈല്‍' പണ്ടേ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ മടുപ്പിച്ചതല്ലേ....

ഒരു ആക്ഷൻ റൊമാൻറിക് ചിത്രമാണ് സ്റ്റൈൽ എന്ന് ഒറ്റവാക്കിൽ പറയാം.


English summary
Style movie review
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam