»   » നിരൂപണം: വൈറ്റ് ഒരു സ്റ്റൈല്‍ ചിത്രം മാത്രം!!

നിരൂപണം: വൈറ്റ് ഒരു സ്റ്റൈല്‍ ചിത്രം മാത്രം!!

Posted By: Rohini
Subscribe to Filmibeat Malayalam
Rating:
2.0/5

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതുമുതല്‍ മമ്മൂട്ടി ലുക്കുകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമാണ് വൈറ്റ്. ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത വൈറ്റ് എന്ന ചിത്രം കണ്ടിറങ്ങുമ്പോഴും മമ്മൂട്ടിയുടെയും നായിക ഹുമ ഖുറേഷിയുടെയും ത്രസിപ്പിയ്ക്കുന്ന സൗന്ദര്യം മാത്രമേ പ്രേക്ഷക മനസ്സില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളൂ.

ലണ്ടന്‍ പശ്ചാത്തലമാക്കി ഒരുക്കിയ ഒരു പ്രണയ ചിത്രമാണ് വൈറ്റിലൂടെ സംവിധായകന്‍ ഉദ്ദേശിച്ചത്. ടിസിഎസില്‍ ജോലി ചെയ്യുന്ന റോഷ്‌നി മേനോന്‍ ഒരു അസൈന്‍മെന്റിന്റെ ഭാഗമായിട്ടാണ് ലണ്ടനിലെത്തുന്നത്. ജീവിതത്തില്‍ നടക്കുന്ന ഓരോ കാര്യത്തിനും ഒരു കാരണമുണ്ട് എന്ന് വിശ്വസിക്കുന്ന റോഷ്‌നി ബാംഗ്ലൂരില്‍ നിന്ന് ലണ്ടനിലേക്ക് പറക്കുന്നതും ആ ഒരു പ്രതീക്ഷയുമായിട്ടാണ്.


അവിടെ വച്ചാണ് ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കാന്‍ ആഗ്രഹിയ്ക്കുന്ന മധ്യവയസ്‌കനും ബിസിനസുകാരനുമായ പ്രകാശ് റോയിയെ 25 കാരിയായ റോഷ്‌നി പരിചയപ്പെടുന്നത്. നമുക്ക് ജീവിതത്തില്‍ സംഭവിച്ചതെല്ലാം വീണ്ടും വീണ്ടും ആവര്‍ത്തിയ്ക്കാം എന്നതാണ് പ്രകാശ് റോയിയുടെ സിദ്ധാന്തം.


ഈ രണ്ട് കഥാപാത്രങ്ങളില്‍ ഉണ്ടാവുന്ന ലളിതമായൊരു പ്രണയമാണ് വൈറ്റ് പറയാന്‍ ശ്രമിച്ചത്. എന്നാല്‍ പ്രവീണ്‍ ബാലകൃഷ്ണന്‍, ഉദയ് ആനന്ദ്, നന്ദിനി വല്‍സന്‍ എന്നിങ്ങനെ മൂന്ന് പേര്‍ ഒരു കഥയെ സമീപിച്ചപ്പോള്‍ അതിന് വ്യക്തമായ ഒരു ലക്ഷ്യമില്ലാതെ പോയി. ആദ്യ പകുതിയില്‍ പറഞ്ഞു വച്ച പലതിനെയും അവസാനം ബന്ധിപ്പിയ്ക്കാന്‍ തിരക്കഥയ്ക്ക് സാധിച്ചില്ല.


സാമാന്യം നല്ല രീതിയില്‍ പോയ ആദ്യ പകുതിയും ആവേശം നിറച്ച ഇടവേള വരെയും ഓകെ. രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ സിനിമയുടെ വേഗത കൂടി. പ്രകാശ് റോയിയുടെ ഇന്‍ട്രോ കാണികളെ കൈയ്യടിക്കാന്‍ പ്രേരിപ്പിയ്ക്കുന്നതാണ്. അതിനപ്പുറം എന്ത് എന്ന് ചോദിച്ചാല്‍ ഉത്തരമില്ല.


വൈറ്റ് എന്ന സിനിമയില്‍ കാഴ്ചയ്ക്കാണ് പ്രധാന്യം എന്ന് പറയാം. മമ്മൂട്ടിയുടെയും ഹുമ ഖുറേഷിയുടെയും സൗന്ദര്യം ആസ്വദിക്കാനുണ്ട്. അതിനൊപ്പം ബ്രിട്ടന്റെ സൗന്ദര്യവും. എന്നാല്‍ മമ്മൂട്ടിയുടെയും ഹുമയുടെയും അഭിനയ മികവ് ഉപയോഗപ്പെടുത്താന്‍ സംവിധായകന് സാധിച്ചില്ല. തുടര്‍ന്ന് വായിക്കാം, സ്ലൈഡുകളിലൂടെ.


നിരൂപണം: വൈറ്റ് ഒരു സ്റ്റൈല്‍ ചിത്രം മാത്രം!!

പ്രണയകാലം എന്ന ചിത്രത്തിന് ശേഷം ഉദയ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് വൈറ്റ്. ഉദയ് ആനന്ദിനൊപ്പം പ്രവീണ്‍ ബാലകൃഷ്ണന്‍, നന്ദിനി വല്‍സന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്


നിരൂപണം: വൈറ്റ് ഒരു സ്റ്റൈല്‍ ചിത്രം മാത്രം!!

പ്രകാശ് റോയി എന്ന സ്‌റ്റൈലിഷ് കഥാപാത്രമായി മമ്മൂട്ടി എത്തുന്നു


നിരൂപണം: വൈറ്റ് ഒരു സ്റ്റൈല്‍ ചിത്രം മാത്രം!!

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം നിന്നു ഹുമ ഖുറേഷിയും. റോഷ്‌നി മേനോന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്


നിരൂപണം: വൈറ്റ് ഒരു സ്റ്റൈല്‍ ചിത്രം മാത്രം!!

സുനില്‍ സുഗദ, കെപിഎസി ലളിത, സിദ്ദിഖ്, സോന നായര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തി


നിരൂപണം: വൈറ്റ് ഒരു സ്റ്റൈല്‍ ചിത്രം മാത്രം!!

അമര്‍ജിത്ത് സിംഗാണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. ലണ്ടന്റെ സൗന്ദര്യം മനോഹരമായി ഒപ്പിയെടുക്കാന്‍ അമര്‍ജിത്തിന് സാധിച്ചു.


നിരൂപണം: വൈറ്റ് ഒരു സ്റ്റൈല്‍ ചിത്രം മാത്രം!!

രാഹുല്‍ രാജാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.


നിരൂപണം: വൈറ്റ് ഒരു സ്റ്റൈല്‍ ചിത്രം മാത്രം!!

മമ്മൂട്ടിയുടെയും ഹുമ ഖുറേഷിയുടെയും സ്റ്റൈലിഷ് വേഷം ഡിസൈന്‍ ചെയ്തത് ബോളിവുഡ് സിനിമകളില്‍ പരിചയസമ്പന്നയായ കരിഷ്മ ആചാര്യയാണ്.English summary
White is the romantic drama, which stars Mammootty and Huma Qureshi in the lead roles. The movie is directed by Uday Ananthan and produced by Eros International.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam