twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അര്‍ജിത് സിങ്ങിന്റെ മനം കവർന്ന് കുമ്പളങ്ങിയിലെ ‘ചെരാതുകൾ’

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച വർഷമായിരുന്നു 2019. പോയ വർഷം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്ന മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളിങ്ങി നൈറ്റ്സ്. സിനിമ പോലെ തന്നെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത കുമ്പളങ്ങി നൈറ്റ്സിലെ ഗാനത്തെ പ്രശംസിച്ച് ഗായകൻ അർജിത് സിങ്. കുമ്പളങ്ങി നൈറ്റ്സിലെ 'ചെരാതുകൾ' എന്ന ഗാനം പങ്കുവെച്ച് കൊണ്ടായിരുന്നു പ്രതികരണം. മാസ്റ്റർ പീസെന്നായിരുന്നു ഇദ്ദേഹം കുറിച്ചത്. അർജിത് സിങ്ങിന്റെ വാക്കുകൾ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

    arjith singh

    ഇതിന് തൊട്ട് പിന്നാലെ നന്ദി അറിയിച്ച് ഗാനം ആലപിച്ച സിത്താരയുമെത്തി. 'ചെരാതുകള്‍ കൊണ്ടു വരുന്ന സന്തോഷം' എന്നാണ് സിത്താര ഇതിന് മറുപടിയായി എഴുതിയത്.സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അൻവർ അലിയുടേതാണു വരികൾ. സിത്താര കൃഷ്ണകുമാറും സുഷിനും ചേർന്നാണ് ഗാനം ആലപിച്ചത്. സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, അന്ന ബെൻ തുടങ്ങിയവരാണ് കുമ്പളങ്ങി നൈറ്റ്സിൽ‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫഹദ് ഫാസിൽ, നസ്റിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമാണം.

    ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും കൈനിറയെ ആരാധകരുള്ള ഗായകനാണമ അർജിത്ത് സിങ്ങ്. തും ഹി ഹോ', 'സനം രെ','മുസ്‌കുരാനേ കീ വജാ' എന്നിങ്ങനെ നിരവധി അർജിത്ത് ആലപിച്ച ഗാനങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധനേടിയിരുന്നു, 2013 ൽ പുറത്ത് ഇറങ്ങിയ ആഷിക്വി 2 യിലെ "തും ഹി ഹോ" എന്നാ ഗാനത്തിലൂടെ അദ്ദേഹം വളരെ പ്രശസ്‌തനായി. മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ ഗാനത്തിലൂടെ ലഭിച്ചു. ഗുജറാത്തി, തമിഴ്, തെലുങ്ക്, മറാത്തി, അസ്സാമി, കന്നഡ എന്നി ഭാഷകളിലും പാടിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെയാണ് അർജിത്ത് സിങ്ങ് പിന്നണി ഗാനരംഗത്ത് എത്തുന്നത്.

    2011 യിൽ പുറത്തിറങ്ങിയ "മർഡർ 2" എന്ന സിനിമയിലെ "ഫിർ മോഹബ്ബത്" ആണ് ആദ്യ ബോളിവുഡ് ഗാനം. പിന്നീട് "റാബതാ" എന്ന ഗാനത്തിന് പ്രോഗ്രാമിങ് ചെയുമ്പോൾ അത് പാടാനുള്ള അവസരവും ലഭിച്ചു. 2014 ൽ തന്റെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടർസ് ആയ സാജിദ് വജിദിനും എ. ആർ റഹ്മാനും വേണ്ടി പാടാൻ അവസരം ലഭിച്ചു. "മേം തെര ഹീറോ", "രാത് ഭർ" എന്നി രണ്ടു ഗാനങ്ങൾ സാജിദ് വജിദിന്‌ വേണ്ടി ആലപിച്ചു. എ. ആർ റഹ്മാന് വേണ്ടി "ദിൽചസ്പിയ" എന്നാ ഗാനവും ആലപിച്ചു. കൂടാതെ ടോണി കാക്കർ, പാലാഷ് മുച്ചൽ എന്നി മ്യൂസിക് ഡയറക്ടർമാരുടെ കൂടെയും പ്രവർത്തിച്ചു. ഈ വർഷം തന്നെ മിത്തൂണിന് വേണ്ടി "ഹംദർദ്" എന്ന ഗാനം ആലപിച്ചു. നിരവധി പുരസ്കാരങ്ങളും അർജിത് സിങ്ങിന് ലഭിച്ചിരുന്നു.

    Read more about: kumbalangi nights
    English summary
    Arjit Sing Shared Kumbalangi nights Cherathukal song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X