twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യയും മക്കളുമാണ് തന്റെ പാട്ടുകള്‍ ആദ്യം കേള്‍ക്കുന്നത്; പുതിയ പാട്ടുകള്‍ വീട്ടില്‍ പ്ലേ ചെയ്യുമെന്ന് ദീപക്

    |

    മലയാള സംഗീത ലോകത്തെ പ്രഗല്‍ഭനായ സംഗീത സംവിധായകനാണ് ദീപക് ദേവ്. ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്നു കൊണ്ടാണ് ദീപക് ശ്രദ്ധേയനാവുന്നത്. പിന്നീട് ഇങ്ങോട്ട് അനേകം സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ക്കുള്ള സംഗീതം അദ്ദേഹത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ചും ഭാര്യയെയും മക്കളെയും കുറിച്ചും ഒക്കെയുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചത് എത്തിയിരിക്കുകയാണ് ദീപക് ദേവ്.

    തന്റെ പാട്ടുകള്‍ ആദ്യം കേള്‍ക്കുന്നത് ഭാര്യയും മക്കളും ആണെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ദീപക് പറയുന്നത്. മാത്രമല്ല ഓരോന്ന് കഴിയുമ്പോഴും അതേ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അവര്‍ രേഖപ്പെടുത്താറുണ്ടെന്നും ഇതുവരെയുള്ള സംഗീത ജീവിതത്തിൽ താൻ വലിയ സംതൃപ്തൻ ആണെന്നും താരം വ്യക്തമാക്കുന്നു. മാത്രമല്ല പുതിയ പാട്ടുകൾ ഒരുക്കുന്ന രീതിയെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ദീപക്കിന്റെ വാക്കുകളിങ്ങനെയാണ്...

    ഭാര്യക്കും മക്കള്‍ക്കും എന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ ഒരുപാട് ഇഷ്ടമാണ്

    'തന്റെ പാട്ടുകള്‍ വീട്ടിലാണ് ആദ്യം കേള്‍പ്പിക്കുന്നത്. ഭാര്യക്കും മക്കള്‍ക്കും എന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ ഒരുപാട് ഇഷ്ടമാണ്. ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്ന പാട്ടുകള്‍ വീട്ടില്‍ പ്ലേ ചെയ്യും. റിലീസ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ഞാന്‍ എന്റെ പാട്ട് കേള്‍ക്കാറില്ല. കാരണം സിനിമ റിലീസ് ചെയ്യാന്‍ താമസിച്ചത് കൊണ്ട് പുതിയ പാട്ടുകള്‍ ഒന്നര വര്‍ഷത്തോളം വീട്ടില്‍ കേള്‍പ്പിച്ചു കൊണ്ടേയിരുന്നു. അവര്‍ കേട്ടു മടുത്തിട്ട് ഉണ്ടാകും. മക്കള്‍ എന്റെ പാട്ടുകള്‍ ശ്രദ്ധിക്കാറുണ്ട്.

    എന്റെ കയ്യൊപ്പുകള്‍ പാട്ടില്‍ വരുന്നത് അവര്‍ തിരിച്ചറിയും

    ഞാന്‍ അറിയാത്ത എന്റെ കയ്യൊപ്പുകള്‍ പാട്ടില്‍ വരുന്നത് അവര്‍ തിരിച്ചറിയും. അപ്പോള്‍ ഒരു പാട്ടെങ്കിലും വ്യത്യസ്തമായി ചെയ്താല്‍ ഉടനെ ചോദിക്കും ഈ പാട്ടില്‍ ഡാഡിയുടെ സിഗ്‌നേച്ചര്‍ ഇല്ലല്ലോ, അത് വേണ്ടേ എന്ന്. അതെന്താണെന്ന് ഞാന്‍ ചോദിക്കുമെങ്കിലും അവര്‍ക്ക് അത് പറയാന്‍ അറിയില്ല. പക്ഷേ എന്തോ ഒന്ന് മിസ്സ് ചെയ്യുന്നുണ്ടോ എന്ന് അവര്‍ പറയുമെന്നും ദീപക് വ്യക്തമാക്കുന്നു. തന്റെ ഈ സംഗീത ജീവിതത്തില്‍ വളരെ സന്തോഷത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും താരം സൂചിപ്പിച്ചു.

    ക്രോണിക് ബാച്ചിലറിലൂടെ ആദ്യമായി സംഗീതം പകർന്നു

    2003 ല്‍ ക്രോണിക് ബാച്ചിലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ആദ്യമായി സംഗീത ലോകത്തേക്ക് എത്തുന്നത്. ആ സമയത്ത് സങ്കീര്‍ണമായ പാട്ടുകള്‍ കേള്‍ക്കുന്ന തലമുറയിലേക്ക് എന്റെ പാട്ടുകള്‍ വളരെ ലളിതമായി പോയി എന്നൊരു വിമര്‍ശനമുണ്ടായി. പാട്ടുകള്‍ക്ക് തനിമ കുറവാണെന്ന് ആയിരുന്നു അന്നത്തെ മുതിര്‍ന്ന തലമുറയുടെ അഭിപ്രായം. പക്ഷേ ഇപ്പോള്‍ വരുന്ന പാട്ടുകള്‍ക്ക് വളരെ ലളിതമായ ഈണങ്ങളാണ് ഞാന്‍ കൊടുക്കാറുള്ളത്. അതുപോലെയുള്ള ട്യൂണുകള്‍ ചെയ്യുമ്പോള്‍ ഇത്രയും തനിമ വേണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അന്നത്തെ തലമുറയുടെ അഭിരുചികളെ സംതൃപ്തിപ്പെടുത്തുകയും ഇന്നത്തെ തലമുറയ്ക്ക് പ്രിയങ്കരം ആകുന്ന രീതിയില്‍ ലളിതം ആവുകയും വേണം പാട്ടുകള്‍ എന്നാണ് എന്റെ ചിന്തയെന്നും ദീപക് ദേവ് പറയുന്നു.

    Recommended Video

    ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
    അമ്മയെ പാട്ട് പഠിപ്പിച്ച് മകളെ സ്നേഹിച്ച കഥ

    അടുത്തിടെ ഭാര്യ സ്മിതയെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ദീപക് തുറന്ന് സംസാരിച്ചിരുന്നു. ഒരു ചാനല്‍ പരിപാടിയില്‍ ഭാര്യ അതിഥിയായി എത്തിയപ്പോഴാണ് അത്. ഗായിക രേണുക ഗിരിജന്റെ മകള്‍ സ്മിതയെ ആണ് ദീപക് പ്രണയിച്ച് വിവാഹം കഴിച്ചത്. രേണുകയെ പാട്ട് പഠിപ്പിക്കാന്‍ വന്ന കാലത്താണ് സ്മിതയുമായി പ്രണയത്തിലായതെന്നും പിന്നീട് വിവാഹം കഴിക്കുകയായിരുന്നെന്നും താരം വെളിപ്പെടുത്തിയിരുന്നു.

    English summary
    Deepak Dev Opens Up About His New Songs And Family's Support
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X