twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എട്ടാം ക്ലാസിനപ്പുറം പഠിക്കില്ല, ജ്യോത്സ്യനെ വെല്ലുവിളിച്ച് ഇളയരാജ, പിന്നീട് സംഭവിച്ചത്....

    |

    സംഗീതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ സംഗീതഞ്ജനാണ് ഇളയരാജ. തെന്നിന്ത്യയുടെ സംഗീത ചക്രവർത്തി പ്രേക്ഷകരുടെ സ്വന്തം ഇസൈജ്ഞാനി ഇളരാജക്ക് ഇന്ന് 77ാം പിറന്നാൾ. സംഗീത ചക്രവർത്തിക്ക് പിറന്നാൾ ആശംസ നേർന്ന് ഇന്ത്യൻ സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 1943 ജൂൺ 2 ന് രാമസ്വാമിയുടേയും ചുന്നത്തായുടെ മകനായി ജനിച്ചു. പഠനത്തിൽ അതീവ താൽപര്യമുണ്ടായിരുന്ന ഇളയരാജ 14ാം വയസ്സിൽ പഠനം ഉപേക്ഷിച്ച് സഹോദരൻ നയിച്ചിരുന്ന പാവലർ ബ്രദേഴ്സിൽ ഗായകനാവുകയായിരുന്നു. ചെറുപ്പത്തിൽ തന്നെ ദക്ഷിണേന്ത്യ മുഴുവനും പരിപാടി അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.

    നന്നായി പഠിച്ച് ബുരുദങ്ങൾ നേടണമെന്ന് ആഗ്രഹിച്ചിരുന്ന ഇളയരാജ എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഇളയരാജയുടെ തലവര നേരത്തെ തന്നെ ഗ്രാമത്തിലെ ജ്യോത്സ്യൻ പ്രവചിച്ചിരുന്നു. 'ഇവൻ എട്ടാം ക്ലാസിനപ്പുറം പഠിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വചനം. എന്നാൽ ജ്യോത്സ്യന്റെ പ്രവചനത്തെ വെല്ലുവിളിച്ച് കുഞ്ഞ് രാജ എട്ടാം ക്ലാസിന് ശേഷവും പഠനം തുടർന്നു. എന്നാൽ ഇത് അധിക കാലം തുടർന്നില്ല. ഇളയരാജയെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ സംഗീതക്കനവുകളിലാണ് വിധിനിശ്ചയത്തെ കുറിച്ച് വിവരിക്കുന്നത്.

    ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രയത്നം

    ഇളയരാജയുടെ നാട്ടിൽ സ്കൂൾ ഇല്ലായിരുന്നു. അടുത്തുള്ള ഗ്രാമമായ കൊബൈയിലെ സ്കൂളിൽ നടന്നാണ് പോയിരുന്നത്. എട്ടാം ക്ലാസ് നല്ല രീതിയിൽ പാസായി. അവിടെ ഹൈസ്കൂൾ ഇല്ലായിരുന്നു. തേവാരം എന്ന സ്ഥലത്ത് മാത്രമായിരുന്നു സ്കൂൾ ഉണ്ടായിരുന്നത്. എന്നാൽ അവിടെ ചേർത്ത് പഠിപ്പിക്കാൻ അമ്മയുടെ കയ്യിൽ പണം ഉണ്ടായിരുന്നില്ല. വിടെ ചേർത്തു പഠിപ്പിക്കാൻ അമ്മയോടു പറഞ്ഞപ്പോൾ അമ്മ കൈ മലർത്തി കാണിക്കുകയായിരുന്നു. ആ സമയത്തായിരുന്നു സഹോദരൻ വരദരാജൻ നടത്തിയിരുന്ന നടകക്കമ്പനി പൊളിയുന്നത്. വൻ കടബാധ്യതയിലേയ്ക്ക് നീങ്ങുകയായിരുന്നു കുടുംബം. എന്നിട്ടും തന്റെ ലക്ഷ്യത്തിൽ നിന്ന് പൻമാറാൻ ഇളയ രാജ തയ്യാറായിരുന്നില്ല.

     കൂലിപ്പണിയ്ക്ക്  പോയി

    ആ സമയത്തായിരുന്നു വൈഗ അണക്കട്ട് നിർമ്മാണം നടക്കുന്നത്. അവിടെയുളള ബന്ധു വീട്ടിൽ പോയി നിന്ന് അണക്കെട്ട് നിർ‌മ്മാണത്തിന്റെ ജോലിക്ക് ചേരുകയായിരുന്നു. ചെറിയ പ്രായത്തിലും കഠിനമായ പണി എടുക്കുമ്പോഴും മനസ്സിൽ പണം സമ്പാദിച്ച് അടുത്ത വർഷം സ്കൂളില്‌ ചേരണം എന്നുളള ആഗ്രഹം മാത്രമായിരുന്നു മനസിൽ. കൂലിയായി ലഭിച്ച ഒരു രൂപ പോലും കളഞ്ഞില്ല. എല്ലാം വിചാരിച്ചത് പോലെ നടന്നും . തൊട്ട് അടുത്ത വർഷം ആ പണം കൊണ്ട് തേവാരത്ത് ഹൈസ്കൂളിൽ ചേർന്നു. പിന്നീട് എട്ടാം ക്ലാസിനപ്പുറം പോവില്ല' എന്നു പ്രവചിച്ച രണ്ട് ജ്യോത്സ്യരെയും വഴിയിൽക്കാണുമ്പോഴൊക്കെ പരിഹസിക്കുകയും ചെയ്തിരുന്നു -ഇളയരാജ ആത്മകഥയിൽ പറയുന്നു.

    പാട്ടുകാരനായത്

    സഹോദരൻ വരദരാജൻ തെക്കൻ തമിഴ്നാട്ടിലെ അറിയപ്പെടുന്ന ഒരു ഗായകനാണ്. ഒരിക്കൽ തൃശ്ശിനാപ്പള്ളിയിൽ ഒരു സംഗീത പരിപാടി ഏറ്റിരിക്കവെ അദ്ദേഹത്തിന് അസുഖം ബാധിച്ചു. വരാൻ കഴിയില്ലെന്ന് സംഘാടകരെ അറിയിച്ചുവെങ്കിലും അവർ കാറുമായി വീട്ടിൽ എത്തുകയായിരുന്നു. അദ്ദേഹത്തിന് പോകാൻ പറ്റാത്ത അവസ്ഥയായി. അപ്പോൾ അമ്മായാണ് എന്നേയും കൂട്ടാൻ പറയുന്നത്. ഇടയ്ക്ക് അവനും പാടും. ആ സമയം നിനക്ക് വിശ്രമിക്കാമല്ലോ .അമ്മയുടെ ഈ വാക്കുകൾ തന്റെ സംഗീതജീവിതത്തിന്റെ ചുവട് വയ്പ്പായിരുന്നു എന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇളയരാജയ്ക്ക് മനസ്സിലായത്. സ്ത്രീ ശബ്ദത്തിലായിരുന്നു രാജ പാട്ട് പാടിയത്. അന്നത്തെ പരിപാടി വൻ വിജയമായിരുന്നു. അതോടെ സ്കൂളിൽ പോക്ക് അവസാനിക്കുകയായിരുന്നു.ജാതകവും വിധിയുമെല്ലാം സത്യമാണെന്ന് ഞാൻ അംഗീകരിച്ചു- ഇളയരാജ പറയുന്നു.

    Recommended Video

    'എന്റെ പാട്ട് ആരും പാടണ്ട', സ്മ്യൂളിന് വിലക്ക്‌ | filmibeat Malayalam
    ചേട്ടൻ  ഒഴിവാക്കി

    പെട്ടെന്ന് കാലം കടന്നു പോകുകയായിരുന്നു ചെറിയ ശബ്ദം മാറി. അതും പൗരുഷമുള്ള ശബ്ദമായി. അതോടെ ചേട്ടനോടൊപ്പം യുഗ്മഗാനങ്ങൾ പാടാൻ കഴിയാതെ ആയി. തുടർന്ന് രാജയെ ഒഴിവാക്കി അനുജനെ കൂടെ കൊണ്ടുപോകാൻ തുടങ്ങി. സ്കൂളുമില്ല പാട്ടുമില്ല അവസ്ഥയായി. ആ സമയത്താണ് രാജയുടെ കണ്ണുകൾ ചേട്ടന്റെ ഹാർമോണിയത്തിൽ ഉടക്കുന്നത്. അതെ തൊടാൻ പാടില്ലെന്ന് ചേട്ടൻ കൽപനയുമുണ്ട്.ങ്കിലും ചേട്ടനില്ലാത്ത പകൽ സമയം അതെടുത്ത് വായിക്കാൻ തുടങ്ങി. ഒരുനാൾ രാജ ഹാർമോണിയം വായിച്ചു കൊണ്ടിരുന്നപ്പോൾ സഹോദരൻ കയറി വന്നു. വൻശിക്ഷയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അദ്ദേഹം അത് കേട്ട് ചിരിച്ചു കൊണ്ട നിൽക്കുകയായിരുന്നു. ‘നന്നായി വായിക്കുന്നു, കൂടെപോന്നോളൂ.... എന്നും പറഞ്ഞു. ഇവിടെ നിന്നുമാണ് ഇന്ന കാണുന്ന ഇളയരാജ ഉണ്ടാകുന്നത്.

    Read more about: സംഗീതം music
    English summary
    Music Director Ilaiyaraaja Reveals His musical Journey
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X