For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്താം വളവിലെ ആദ്യ ഗാനമെത്തി; 'ഏലമലക്കാടിനുള്ളില്‍'... ലിറിക്കല്‍ വീഡിയോ പുറത്ത്

  |

  സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എംപദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താം വളവ്. സിനിയുടെ ലിറിക്കല്‍ വീഡിയോ പുറത്ത്. ഏലമലകാടിനുളളില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത വന്നിരിക്കുന്നത്. രഞ്ജിന്‍ രാജാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജോസഫിന് ശേഷം എം പദ്മകുമാറും രഞ്ജിന്‍ രാജും വീണ്ടും ഒന്നിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ദൃശ്യ സമ്പന്നവുമായ ഗാനം പാടിയിരിക്കുന്നത് ഹരിചരണ്‍ ആണ്. വിനായക് ശശികുമാറിന്റെതാണ് വരികള്‍.

  Pathaam Valavu

  എം. പദ്മകുമാറിന്റെ ചിത്രത്തിന് ഒരിക്കല്‍ കൂടി സംഗീതം നിര്‍വഹിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകന്‍ പറയുന്നു. തനിക്ക് സംഗീത സംവിധാനത്തില്‍ ഒരു നിര്‍ണായക അവസരം തന്ന എം. പദ്മകുമാറിന്റെ ഒപ്പം വീണ്ടും പാട്ടൊരുക്കുമ്പോള്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും അതെല്ലാം വിജയിക്കട്ടെയെന്നും രഞ്ജിന്‍ രാജ് കൂട്ടിച്ചേര്‍ത്തു.

  കഴിഞ്ഞ വര്‍ഷം വരെ പതുക്കെ നടക്കുമായിരുന്നു, അതിനു ശേഷം അവസ്ഥ മോശമായി, രമയെ കുറിച്ച് മേനക

  ചിത്രത്തിന്റെ ട്രൈലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ച ട്രെയിലറിലെ ഇന്ദ്രജത്ത്, സുരജ് വെഞ്ഞാറംമൂട് എന്നിവരുടെ പ്രകടനം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം അജ്മല്‍ അമീര്‍ മലയാളത്തിലേക്ക് എത്തുന്ന സിനിമയാണ് പത്താം വളവ്.

  ബിഗ് ബേസ് താരം ഡെയ്‌സി ഫിലോമിനയുടെ പേരക്കുട്ടിയല്ല, സത്യം ഇങ്ങനെ... ഫിലോമിനയുടെ മകന്‍ രംഗത്ത്

  വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തില്‍ അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പത്താം വളവ്.

  patham valavu

  യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നത്. ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെ പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം എം സ്.

  നൈറ്റ് ഡ്രൈവ് തിരക്കഥകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനുംതിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷിന്റെ രണ്ടാമത്തെ ത്രില്ലര്‍ ചിത്രമാണിത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്.
  എഡിറ്റര്‍ - ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍ ജേക്കബ് - , കോസ്റ്റ്യൂം ഡിസൈനര്‍ - ഐഷ ഷഫീര്‍, ആര്‍ട്ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആര്‍.ഓ- ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.

  വീഡിയോ ഗാനം കാണാം

  Read more about: movie
  English summary
  Pathaam Valavu Movie's First Lyrical Song Video Out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X