twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ വാപ്പച്ചിയും ഉമ്മച്ചിയും ചേർന്ന് പാടിയ യുഗ്മഗാനം, ആ കഥ തുറന്നു പറഞ്ഞ് നജിം അർഷാദ്

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടേയും സംഗീത പ്രേമികളുടേയും പ്രിയപ്പെട്ട ഗായകനാണ് നജീം അർഷാദ്. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ നജീം വളരെ പെട്ടെന്ന് തന്നെ മലയാള സിനിമ സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. നജീമിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

    ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ നജീമും കുടുംബവും വീണ്ടും ചർച്ചയാവുകയാണ്. കഴിഞ്ഞ ദിവസം നജീം പുറത്തിറക്കിയ സംഗീത വീഡിയോയാണ് ഹിമബിന്ദു. ശ്രോതാക്കളെ സംഗീതത്തിലൂടെ പ്രണയത്തിന്റെ മറ്റൊരു ലേകത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു ഈ ഗാനം. നജീം പാടിയ ഗാനം എന്നതിലുപരി ഹിമബിന്ദുവിന് വേറെയും പ്രത്യേകതകളുണ്ട് . ഈ ഗാനത്തിന് പിന്നിൽ നജീമിന്റെ പിതാവാണ്. അര നൂറ്റാണ്ടു മുൻപ് നജീമിന്റെ പിതാവ് ഷാഹുൽ ഹമീദ് ചിട്ടപ്പെടുത്തിയതാണ് ഹിമബിന്ദുവിന്റെ ഈണം. വർഷങ്ങൾക്ക് ശേഷം അച്ഛന് വേണ്ടി മക്കൾ പുനഃസൃഷ്ടിക്കുകയായിരുന്നു. ഹിമബിന്ദു എന്ന ഗാനത്തിന് പിന്നിൽ മറ്റൊരു കഥയും കൂടിയുണ്ട്. വർഷങ്ങൾക്ക് മുൻപ് നജീമിന്റെ വാപ്പച്ചിയും ഉമ്മച്ചിയും ഒരുമിച്ച് പാടിയ യുഗ്മഗാനമാണിത്. ഇപ്പോഴിത 50 വർഷം പിന്നിലുള്ള കഥ വെളിപ്പെടുത്തുകയാണ് പ്രിയഗായകൻ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

      സ്നേഹ സമ്മാനം

    പ്രിയപ്പെട്ട വാപ്പച്ചിയ്ക്കായ്ക്കായി ഞങ്ങൾ മൂന്ന് മക്കൾ ചേർന്ന് ഒരുക്കിയ സ്നേഹ സമ്മാനമാണ് ഈ വീഡിയോ ഗാനമെന്നാണ് നജീം പറയുന്നത്. അമ്പത് വർഷം മുൻപ് വാപ്പ ചിട്ടപ്പെടുത്തിയ പാട്ടിനു ചില മാറ്റങ്ങൾ വരുത്തി നൂതനസാങ്കേതിക വിദ്യയുടെ സഹായത്താൽ ഓർക്കസ്ട്രേഷനൊക്കെ ചെയ്താണ് വിഡിയോ ഒരുക്കിയത്. വാപ്പയുടെ പാട്ട് സംഗീതപ്രേമികൾക്കിടയിലേയ്ക്ക് എത്തിക്കണമെന്നതു മാത്രമായിരുന്നു ലക്ഷ്യം. അതിന്റെ ഭാഗമായി വിഡിയോ ചിത്രീകരിച്ചു എന്നു മാത്രം.

     വപ്പച്ചിയും ഇമ്മച്ചിയും പാടിയ ഗാനം

    അന്നത്തെക്കാലത്ത് വാപ്പച്ചി ട്രിവാൻഡ്രം മ്യൂസിക് ട്രൂപ്പിൽ പാടാൻ പോകുമായിരുന്നു. ഉമ്മച്ചിയും അവിടുത്തെ ഗായികയായിരുന്നു. അങ്ങനെ അവർ ഇരുവരും ഒരുമിച്ചു പാടിയ യുഗ്മഗാനമാണിത്. അന്ന് ഈ പാട്ടിനോട് ഏറെ അടുപ്പവും ഇഷ്ടവുമുള്ള നിരവധി പേരുണ്ടായിരുന്നു. പക്ഷേ അന്നത്തെ സാഹചര്യങ്ങൾ വളരെ പരിമിതമായതിനാൽ പാട്ട് എല്ലാവരിലേയ്ക്കുമെത്തിക്കാൻ സാധിച്ചില്ലെന്നും നജീം പറഞ്ഞു.

    ഫാമിലി ഗാനം

    വാപ്പയുടെ ഒരു സുഹൃത്തായിരുന്നു അന്ന് വരികൾ കുറിച്ചത്. ഇപ്പോൾ ‘ഹിമബിന്ദു' പുറത്തിറക്കിയപ്പോൾ പാട്ടിന്റെ വരികള്‍ മാറ്റിയെഴുതിയിട്ടുണ്ട്. എന്റെ മുതിർന്ന സഹോദരൻ അജിം ഷാദ് ആണ് വരികൾക്കു പിന്നിൽ. രണ്ടാമത്തെ സഹോദരൻ സജിം നൗഷാദ് സൗണ്ട് എൻ‍ജിനിയർ ആണ്. അദ്ദേഹമാണ് മിക്സിങ് നിർവഹിച്ചത്. അങ്ങനെ കുടുംബാംഗങ്ങൾ ഒരുമിച്ചു ചേർന്നൊരുക്കിയ ഈ പാട്ട് ഒരു മുഴുനീള ഫാമിലി സോങ് ആണെന്നു തന്നെ പറയാം. വാപ്പച്ചിയ്ക്ക് 75 വയസ്സ് ആയി. അദ്ദേഹത്തിന് എന്നും കേട്ടു സന്തോഷിക്കാൻ വേണ്ടി സ്നേഹപൂർവം ഒരുക്കിയതാണ് ഈ പാട്ട്. അന്നത്തെക്കാലത്ത് വാപ്പച്ചിയുടെ ഈണത്തിൽ വേറെയും ഒരുപാട് പാട്ടുകൾ പിറന്നിട്ടുണ്ട്. അതിൽ ഏറ്റവും മികച്ച ഒന്ന് തിരഞ്ഞെടുത്ത് വീഡിയോ പുറത്തിറക്കുകയായിരുന്നു എന്നാണ് നജീം പറയുന്നത്.

    ഇനിയും  പ്രതീക്ഷിക്കുന്നു

    ഹിമബിന്ദുവിന് സമൂഹമാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ സമ്പൂർണ കുടുംബഗാനം അതിസുന്ദരമാണെന്നും ഷാഹുൽ ഹമീദിന്റെ വേറെയും ഈണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നതായും പ്രേക്ഷകർ കുറിക്കുന്നുണ്ട്. സ്റ്റാർ സിംഗറിലൂടെയാണ് നജീമിന്റെ ഉമ്മയും ഉപ്പയും പ്രേക്ഷകരുടെ പ്രിയങ്കരരായത്. മകന്റെ പാട്ട് കേൾക്കാൻ അമ്മയും അച്ഛനും സജീവമായിരുന്നു.

    Read more about: najim arshad
    English summary
    singer Najim Arshad About His New Music Video Himabindu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X