»   » ശ്രീനി തിരക്കിലാണ്

ശ്രീനി തിരക്കിലാണ്

Posted By:
Subscribe to Filmibeat Malayalam
Sreenivasan
എന്നും വ്യത്യസ്തമായ രീതിയില്‍ ചിന്തിയ്ക്കുന്നതാണ് ശ്രീനിവാസനിഷ്ടം. അതുകൊണ്ടു തന്നെ ശ്രീനിയുടെ തിരക്കഥകള്‍ എന്നും പുതുമ നിലനിര്‍ത്തുന്നു. ട്രാഫിക്, ഗദ്ദാമ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനി നല്ല കഥാപാത്രങ്ങള്‍ തന്നെ തേടി വരുന്നതും കാത്തിരിക്കുകയായിരുന്നു. അല്പം വൈകിയെങ്കിലും ഇപ്പോഴിതാ ഒന്നല്ല ഒരുപിടി അഭിനയസാധ്യതയുള്ള ചിത്രങ്ങളുടെ ഭാഗമാവാനൊരുങ്ങുകയാണ് ഈ നടന്‍.

ഇപ്പോള്‍ ഒന്‍പത് ചിത്രങ്ങളാണ് ശ്രീനി കമ്മിറ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ സിബി മലയിലിന്റെ ഉന്നം, സ്വന്തം തിരക്കഥയിലൊരുങ്ങുന്ന പത്മശ്രീ ഭരത് ഡോ സരോജ് കുമാര്‍ എന്നിവയുമുള്‍പ്പെടുന്നു. ഡിസംബറില്‍ പുറത്തിറങ്ങുന്ന ഉന്നം എന്ന ചിത്രത്തിന് ശേഷം സജിന്‍ രാഘവന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ സരോജ് കുമാറായി ശ്രീനി വേഷമിടും.

അതിന് ശേഷം ഷൈജു അന്തിക്കാടിന്റെ കുമാരസംഭവം ലൈവ്, പ്രേംലാലിന്റെ ഔട്ട്‌സൈഡര്‍ എന്നീ പ്രൊജക്ടുകളുടെ തിരക്കിലാവും ശ്രീനി. ജോയ് മാത്യു എന്ന നവാഗത സംവിധായകന്റെ ചിത്രത്തിലും ശ്രീനി വേഷമിടുന്നു. ഷട്ടര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ഒരു സംവിധായകനായിട്ടാണ് ശ്രീനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ഇതിന് പുറമെ മുകേഷുമൊത്ത് ഒരു നാടകം ഒരുക്കുകയും ചെയ്യുന്നു. ലാല്‍ജോസിന്റെ അടുത്ത സിനിമയ്ക്കുള്ള തിരക്കഥ എഴുതുന്ന ചുമതലയും ശ്രീനിയ്ക്കു തന്നെ. കുഞ്ചാക്കോ ബോബനായിരിക്കും ഈ ചിത്രത്തിലെ നായകന്‍. എന്തായാലും ശ്രീനി തിരക്കില്‍ തന്നെ.

English summary
The veteran actor is in the thick of things after bagging seven projects and also scripting for a play and a Lal Jose movie After delivering two blockbusters, Traffic and Gadhama, Sreenivasan was missing in action in Mollywood. However, after his hiatus apparently aimed at choosing apt roles, the versatile actor is back with a bang.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam