»   » ഇന്ദുതമ്പിയെ കോളിവുഡ് വിളിക്കുന്നു

ഇന്ദുതമ്പിയെ കോളിവുഡ് വിളിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Indu Thampi
കലവൂര്‍ രവികുമാറിന്റെ ഫാദേഴ്‌സ് ഡേയിലൂടെ മലയാളത്തില്‍ രംഗപ്രവേശം ചെയ്ത മിസ് കൊച്ചിന്‍ ഇന്ദുതമ്പിയ്ക്ക് കോളിവുഡില്‍ നിന്നും വിളിവന്നിരിക്കുന്നു. തന്റെ ആദ്യചിത്രം പിന്നിട്ടപ്പോഴേക്കും തമിഴകത്തുനിന്നും അവസരം വന്നതില്‍ ഇന്ദുവിന് അദ്ഭുതമായിരിക്കുന്നു.

തിരക്കഥ കണ്ട് ഇഷ്ടപ്പെട്ടാണ് സിനിമ സ്വീകരിച്ചതെന്നാണ് ഇന്ദുഭാഷ്യം. നല്ല ഉയരവും മുഖശ്രീയുമുള്ള ഇന്ദു സൗന്ദര്യമത്സര വേദിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ അഭിനയിക്കണമെന്ന മോഹം കൂടപിറപ്പുമായിരുന്നു.

ചില അവസരങ്ങള്‍ ഒത്തു വന്നെങ്കിലും മേനിപ്രദര്‍ശനത്തിനു മുന്‍തൂക്കംകൊടുക്കുന്ന വേഷങ്ങളാണെന്ന് തിരിച്ചറിഞ്ഞ് ഒഴിവാക്കുകയായിരുന്നു. നടി അംബിക സംവിധാനം ചെയ്യുന്ന അനബേലയില്‍ നായികയായി. അതോടൊപ്പം കലവൂരിന്റെ ചിത്രത്തിലേക്കും ഇന്ദുവിന് അവസരമൊത്തുവന്നു.

ഫാദേഴ്‌സ്‌ഡേ എന്ന ചിത്രം തിയറ്റര്‍ വിജയം സമ്മാനിച്ചില്ലെങ്കിലും സിനിമയും നായികയും ശ്രദ്ധിക്കപ്പെട്ടു. അതിന്റെ തെളിവാണ് വളരെപ്പെട്ടെന്നു തന്നെ തമിഴ് നായികയാവാനുള്ള ക്ഷണം കിട്ടിയത്. പതിവുനായികമാരും അഭിനേത്രികളും പറയുന്നത് ഇന്ദുതമ്പിയും ആവര്‍ത്തിക്കുന്നുണ്ട് ഇപ്പോള്‍.

ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ട, കഥാപാത്രം ആവശ്യപ്പെടുന്ന സന്ദര്‍ഭമുണ്ടായാലും നല്ല സംവിധായകരുടെ ചിത്രമാണെങ്കിലും ശരീരപ്രദര്‍ശനം താല്പര്യമില്ല എന്ന്. ഇങ്ങനെ പറഞ്ഞുവന്നവരെ ഒക്കെ ഇപ്പോള്‍ ഗ്ലാമര്‍ വേഷം തിരഞ്ഞു നടക്കുകയാണ്.

ഇന്ദുവിന് സിനിമ പുതിയ അനുഭവമാണ് തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ചുതുടങ്ങുമ്പോള്‍ അഭിപ്രായങ്ങള്‍ മാറിക്കൊള്ളും. ഇന്ദു തമ്പിയില്‍ ഒരഭിനേത്രിയുണ്ട്, അത് ഏതു ഭാഷയില്‍ തിളങ്ങുമെന്നും എങ്ങിനെ നിലനില്‍ക്കുമെന്നും വരും നാളുകള്‍ പറയും.

English summary
Indu Thampi will join the list of heroines who have stepped into Kollywood with her signing on the dotted line for a Tamil venture opposite Kishore Thampi, a debutant actor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam