»   » പാവം ഷംനയെന്തു പിഴച്ചു?

പാവം ഷംനയെന്തു പിഴച്ചു?

Posted By:
Subscribe to Filmibeat Malayalam
Chattakkari
തന്റെ കരിയറില്‍ ഒരു ബ്രേക്ക് നല്‍കുമെന്ന് കരുതിയാണ് ഷംന ചട്ടക്കാരിയെ ധൈര്യപൂര്‍വ്വം ഏറ്റെടുത്തത്. മലയാളത്തില്‍ ഇതുവരെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം അവതരിപ്പിക്കാനുള്ള ഭാഗ്യം ഷംനയ്ക്ക് ലഭിച്ചില്ല. അപ്പോള്‍ പിന്നെ ചട്ടക്കാരിയിലൂടെയാണ് ഭാഗ്യം വരുന്നതെങ്കില്‍ അതിനെ പുറംകാലു കൊണ്ട് തട്ടിക്കളയേണ്ട ആവശ്യമെന്തെന്ന് ഷംനയും ചിന്തിച്ചു.

പ്രതിഫലം കുറവായിരുന്നിട്ടും ആവോളം ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന വേഷമായിട്ടും ഷംന തീരുമാനത്തിലുറച്ചു നിന്നു. ഗ്ലാമര്‍ രംഗങ്ങളില്‍ സംവിധായകന്‍ മനസ്സില്‍ കണ്ടതിനേക്കാള്‍ നന്നായി ഷംന അഭിനയിച്ചു. എന്നാല്‍ സിനിമ പ്രേക്ഷകര്‍ക്ക് അത്ര കണ്ട് ബോധിച്ചില്ല. ഇപ്പോഴിതാ കുറ്റം മുഴുവന്‍ ഷംനയുടേതാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം. പഴയ ചട്ടക്കാരിയില്‍ ലക്ഷ്മി അവതരിപ്പിച്ച റോളില്‍ ഷംനയെ കാസ്റ്റ് ചെയ്തതാണത്രേ പാളിപ്പോയത്.

ചട്ടക്കാരിയുടെ റീമേക്ക് വരുന്നുവെന്ന വാര്‍ത്ത വന്നതു മുതല്‍ ചിത്രത്തിലേയ്ക്ക് നായികയെ തേടി നടക്കുകയായിരുന്നു സംവിധായകന്‍. പല നടിമാരേയും സമീപിച്ചെങ്കിലും അവരൊന്നും ചട്ടക്കാരിയെ സ്വീകരിക്കാന്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ പലരും തള്ളിക്കളഞ്ഞ വേഷം ഷംനയേറ്റെടുക്കുകയായിരുന്നു. ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയെങ്കില്‍ അതിന് പല കാരണങ്ങള്‍ ഉണ്ടാവും. പാവം നായികയെ മാത്രം കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം എന്ന് ചോദിക്കുന്നവരും സിനിമാലോകത്ത് കുറവല്ല.

English summary
Modern Chattakkari fails to get audience. But there is no point in blaming shamna alone.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam