»   » ഞാന്‍ സ്വാര്‍ത്ഥനായ നടനാണ്: പൃഥ്വിരാജ്

ഞാന്‍ സ്വാര്‍ത്ഥനായ നടനാണ്: പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

പതിയെപ്പതിയെ നടന്‍ പൃഥ്വിരാജും ബോളിവുഡിന്റെ ഭാഗമാവുകയാണ്. രണ്ടാമത്തെ ഹിന്ദിച്ചിത്രമായ ഔറംഗസേബും മോശമല്ലാത്ത വിജയം നേടിയതോടെ പൃഥ്വിയ്ക്ക് ഹിന്ദിയില്‍ മാര്‍ക്കറ്റ് ഉയര്‍ന്നിരിയ്ക്കുകയാണ്. ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി മുംബൈയില്‍ സ്വന്തമായി ഒരു വീട് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് പൃഥ്വി.

മലയാളചലച്ചിത്രലോകവും ബോളിവുഡും തമ്മില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ തോന്നുന്നുണ്ടോയെന്ന് ചോദിച്ചാല്‍, ഭാഷയാണ് തനിയ്ക്ക് ഫീല്‍ ചെയ്ത ഏറ്റവും വലിയ വ്യത്യാസമെന്നാണ് പൃഥ്വി പറയുന്നത്. പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ ബോളിവുഡ് താരങ്ങള്‍ കുറച്ചുകൂടി മുന്നിലാണെന്നും പൃഥ്വി പറയുന്നു.

Prithviraj

സിനിമകളെ വിജയങ്ങളുടെ അടിസ്ഥാനത്തില്‍ 100 കോടി ക്ലബ്ബ് എന്ന് വേര്‍തിരിയ്ക്കുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുകയെന്നതാണ് ഒരു സിനിമയുടെ വിജയമെന്നാണ് ബോളിവുഡിലെ 100 കോടി ക്ലബ്ബ് ആശയത്തെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ പൃഥ്വി പറയുന്നത്.

100 കോടികളക്ഷന്‍ എന്നത് സിനിമയുടെ വിജയത്തിന്റെ അളവുകോലാകുന്നത് ദുഖകരമാണ്. ചില ചിത്രങ്ങള്‍ 100 കോടി കളക്ഷന്‍ നേടാത്തവയായിരിക്കും പക്ഷേ അവയെ പ്രേക്ഷകര്‍ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കും. പ്രേക്ഷകരുടെ അംഗീകാരം തന്നെയാണ് സിനിമയുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കേണ്ടത്. എന്റെ സിനിമകളെല്ലാം എല്ലാവരും കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്- പൃഥ്വീരാജ് പറയുന്നു.

ബോളിവുഡില്‍ ഏതെങ്കിലും പ്രത്യേക സംവിധായകന്റെ കീഴില്‍ ജോലിചെയ്യണമെന്ന് ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് പൃഥ്വി നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്.

നടനെന്ന നിലയ്ക്ക് ഞാന്‍ അങ്ങേയറ്റം സ്വാര്‍ത്ഥനാണ്. എല്ലാ സംവിധായകരും എന്നെമാത്രം നായകനാക്കി ചിത്രമെടുക്കണമെന്നും അവയെല്ലാം വിജയിയ്ക്കണമെന്നുമാണ് എന്റെ ആഗ്രഹം. ബോളിവുഡില്‍ കാജലിനൊപ്പം ജോലിചെയ്യാന്‍ എനിയ്ക്കാഗ്രഹമുണ്ട്. ഞാന്‍ അവരുടെ ആരാധകനാണ്. റാണി മുഖര്‍ജിയും എനിയ്ക്കിഷ്ടപ്പെട്ട താരമാണ്. അയ്യയില്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. പിന്നെ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുകയെന്നതാണ് മറ്റൊരു വലിയ ആഗ്രഹം.


നമ്മള്‍ ധരിയ്ക്കുന്ന വസ്ത്രത്തില്‍ നമുക്ക് സംതൃപ്തിയുണ്ടാവുകയെന്നതാണ് വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലുമെല്ലാം ഏറ്റവും പ്രധാനം. നമുക്ക് ചേരാത്തതാണെങ്കില്‍ എത്ര നല്ല വാസ്ത്രമാണെങ്കിലും അത് ധരിയ്ക്കുന്നതില്‍ കാര്യമില്ല. എല്ലാ ബ്രാന്‍ഡുകളിലുമുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുകയന്നത് എന്റെ ഫാഷന്‍ സങ്കല്‍പമല്ല, എനിയ്ക്ക് കംഫര്‍ട് ആയ വസ്ത്രങ്ങള്‍ ധരിയ്ക്കുകയെന്നതാണ് എന്റെ ഫാഷന്‍ സങ്കല്‍രം- ഫാഷനെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ പൃഥ്വി പറയുന്നു.

English summary
Actor Prithviraj said that I want all the directors to work with me. I want all the Directors to make movies only with me as a Lead. But as an actor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam