For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞ് വെച്ചോ? ഒടുവില്‍ വിഷയത്തില്‍ പ്രതികരിച്ച് താരപുത്രന്‍ രംഗത്ത്

  |

  ജയറാം-പാര്‍വതി ദമ്പതിമാരുടെ പിന്നാലെ മകന്‍ കാളിദാസ് ജയറാമും നായകനായി സിനിമയില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. മലയാളത്തിലും തമിഴിലുമായി അനേകം സിനിമകളുടെ തിരക്കുകളിലാണ് താരപുത്രന്‍. ഇതിനിടയിലാണ് കാളിദാസിനെ ഹോട്ടലില്‍ തടഞ്ഞുവെച്ചു എന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. സിനിമാ നിര്‍മാണ കമ്പനി ബില്‍ തുക അടക്കാത്തതിനെ തുടര്‍ന്ന് കാളിദാസ് ജയറാം അടക്കമുള്ള സിനിമാ സംഘത്തെ ഹോട്ടലില്‍ തടഞ്ഞ് വെച്ചുവെന്ന വാര്‍ത്ത അതിവേഗം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു.

  മൂന്നാറിലെ സ്വകാര്യ ഹോട്ടലിലാണ് കാളിദാസ് ജയറാം അടക്കമുള്ള സംഘത്തെ തടഞ്ഞു വെച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തമിഴിലെ ഒരു വെബ് സീരീസിന്റെ ഷൂട്ടിംഗിനായാണ് കാളിദാസ് മൂന്നാറിലെത്തിയത്. ഒരു ലക്ഷം രൂപയിലധികം മുറിവാടകയും റെസ്റ്റോറന്റ് ബില്ലും നല്‍കാതെ ഹോട്ടലില്‍ നിന്ന് പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ സംഘത്തെ തടയുകയായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസങ്ങള്‍ നേരിടുന്നുണ്ടെന്നും പണം നാളെ അടക്കാമെന്നും സിനിമാ സംഘം അറിയിച്ചിരുന്നു.

  എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഹോട്ടലുടമ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് സിനിമാ സംഘവും ഹോട്ടലുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഹോട്ടലിന്റെ ഗേറ്റ് അടക്കുകയും ചെയ്തു. മൂന്നാര്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നിര്‍മാണ കമ്പനി ഒരു നിശ്ചിത തുക അടക്കുകയും ബാക്കി പണം മടങ്ങുന്നതിന് മുന്‍പ് നല്‍കാമെന്ന് അറിയിക്കുകയും ചെയ്തത്. ശേഷം അവര്‍ പോവുകയും ചെയ്തു. എന്നാല്‍ കാളിദാസ് ജയറാമിനെ തടഞ്ഞ് വെച്ചെന്നുള്ള വാര്‍ത്ത വ്യാപകമായി വൈറലായി.

  പോലീസ് സ്ഥലത്ത് എത്തി പ്രശ്‌നം പരിഹരിക്കുന്നതിന് മുന്‍പ് തന്നെ കാളിദാസ് സ്ഥലത്തു നിന്ന് മടങ്ങിയിരുന്നു. വിഷയത്തില്‍ താരപുത്രന്റെ ഭാഗത്ത് നിന്ന് പ്രതരികരണം ഒന്നും വരാത്തതിനെ തുടര്‍ന്ന് ആരാധകരും സംശയത്തിലായിരുന്നു. ഒടുവില്‍ തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്തകളില്‍ പ്രതികരിച്ച് കൊണ്ടാണ് കാളിദാസ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ സ്‌റ്റോറിയിലൂടെ മെന്ന ആബെല്‍ സ്റ്റാക്കിന്റെ ഒരു വാചകമാണ് താരപുത്രന്‍ പങ്കുവെച്ചിരിക്കുന്നത്. 'ചില നേരങ്ങളില്‍ പരീക്ഷണങ്ങളാണെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ ആണെങ്കിലും പ്രതികരിക്കാതെ ഇരിക്കുന്നതാണ് യഥാര്‍ത്ഥ പ്രതികരണം' എന്നാണ് കാളിദാസ് കുറിച്ചത്.

  500 മുതല്‍ 5000 വരെ, ബോളിവുഡ് താരങ്ങള്‍ക്ക് സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം

  അതേ സമയം കാളിദാസ് പറയാന്‍ ഉദ്ദേശിച്ചത് ഈ വിഷയത്തെ കുറിച്ചാണെന്നുള്ളത് വ്യക്തമാണ്. ഇതോടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെല്ലാം ഒരു അവസാനമായിരിക്കുകയാണ്. ബാലതാരമായി അഭിനയ രംഗത്തേക്ക് പ്രവേശിച്ച കാളിദാസ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് നായകനായി മലയാളത്തിലേക്ക് തിരിച്ച് വരുന്നത്. പൂമരം എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു തിരിച്ച് വരവ്. പിന്നീട് മൂന്ന് മലയാള സിനിമകളിലും മൂന്ന് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിലൊരുക്കിയ പാവ കഥകള്‍ എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷക പ്രശംസ താരപുത്രന്‍ നേടി എടുത്തിരുന്നു.

  Recommended Video

  വിസ്മയ നടൻ കാളിദാസനായി എഴുതിയ പ്രണയ ലേഖനം കണ്ടോ

  നിലവില്‍ മലയാളത്തിലും തമിഴിലുമായി നാലോളം സിനിമകളാണ് കാളിദാസിന്റേതായി വരാനിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വൈകാതെ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. തമിഴില്‍ വിക്രം, രജനി എന്നീ സിനിമകളുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

  English summary
  Kalidas Jayaram Shared A Cryptic Post Amid Hotel Issue Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X