For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിക്കുമ്പോൾ അവൾക്ക് 22 വയസ്; നാല് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തു, ഭാര്യയുടെ ജന്മദിനത്തിൽ കൃഷ്ണ കുമാർ

  |

  നടന്‍ കൃഷ്ണ കുമാറിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുള്ള താരകുടുംബത്തിലെ ഓരോ ആഘോഷവും വാര്‍ത്തയില്‍ നിറയാറുമുണ്ട്. ഏറ്റവും പുതിയതായി തന്റെ പ്രിയതമയുടെ ജന്മദിനത്തെ കുറിച്ച് പങ്കുവെച്ചാണ് കൃഷ്ണ കുമാര്‍ എത്തിയിരിക്കുന്നത്. തന്റെ വിജയങ്ങളുടെയും നേട്ടങ്ങളുടെയുമെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച ആള്‍. സ്ത്രീ എന്ന് പേരിട്ടിരിക്കുന്ന തന്റെ വീട്ടിലെ ഐശ്വര്യം സിന്ധുവാണെന്നാണ് നടന്‍ പറയുന്നത്. അതേ സമയം ഇരുവരുടെയും വിവാഹം നടന്നത് മുതലിങ്ങോട്ടുള്ള കാര്യങ്ങളും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ കൃഷ്ണ കുമാര്‍ പറയുന്നു.

  'സ്ത്രീ'യിലെ ഐശ്വര്യത്തിന് ഇന്ന് 50... സിന്ധുവും ഞാനും തമ്മില്‍ കാണാന്‍ തുടങ്ങിയത് 93 ല്‍ എപ്പോഴൊ ആണ്. ആദ്യ സിനിമയായ കാഷ്മീരം റിലീസിന് മുന്‍പ് സുഹൃത്തും സഹോദര തുല്യനുമായ അപ്പ ഹാജയുടെ 'കിങ് ഷൂസ്', അവിടെ വെച്ചാണ് ആദ്യമായി ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്നത്. പിന്നെ അത് പരിചയത്തിലേക്കും അടുപ്പത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും.. അന്ന് സിന്ധു സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെയും ഞാന്‍ അത്ര സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരു കുടുംബത്തിലെ അംഗവും. ജാതിയും വ്യത്യസ്തം.. പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. ഇതെല്ലാം മറികടന്നു ജീവിതം ആരംഭിച്ചു.

  ചങ്കൂറ്റം എന്ന അദൃശ്യ ശക്തി ആവോളം തന്നു ദൈവം ഞങ്ങളെ മുന്നോട്ട് നയിച്ചു. എല്ലാ രണ്ടര വര്‍ഷത്തിലും ഓരോ നക്ഷത്രങ്ങള്‍ക്ക് സിന്ധു ജന്മം നല്‍കി. ആഹാന, ദിയ, ഇഷാനി.. എല്ലാവരും വാടക വീട്ടില്‍ ജനിച്ചവര്‍. ഒടുവില്‍ സ്വന്തം വീടായ 'സ്ത്രീയി'ലും ഒരു താരം പിറന്നു. സുന്ദരിയായ ഹാന്‍സിക. എല്ലാ അമ്മ മാരെയും പോലെ സിന്ധുവിനും മക്കളെ വളര്‍ത്താന്‍ വലിയ ഇഷ്ടമാണ്. സ്‌കൂള്‍, ട്യൂഷന്‍, ഡാന്‍സ് ക്ലാസ്സ് എല്ലായിടത്തും കൂടെ കാണും. സ്ത്രീകള്‍ ആണ് നല്ല മാനേജര്‍സ്. അതേ അവര്‍ ആണുങ്ങളെക്കാള്‍ കാര്യങ്ങള്‍ നന്നായി മാനേജ് ചെയ്യുമെന്നാണ് എന്റെ വിശ്വാസം..

  ആര്യയുടെ പുതിയ വീട്ടിലേക്ക് മുന്‍ഭര്‍ത്താവും; ദീപാവലി ആഘോഷത്തിൽ താരകുടുംബം വീണ്ടും ഒരുമിച്ചു?

  അനുഭവം.. ഞാന്‍ എത്ര വരുമാനം ഉണ്ടാക്കിയാലും ഇല്ലെങ്കിലും എങ്ങനെയെങ്കിലും വീട് നടത്തി കൊണ്ടുപോകാന്‍ ഒരു പ്രത്യേക കഴിവ് സിന്ധുവിനുണ്ട്. ഇതൊക്കെ പറയുമ്പോള്‍ തോന്നും ഞങ്ങള്‍ക്കിടയില്‍ സ്‌നേഹം മാത്രമേ ഉള്ളു എന്ന്. അല്ല.. ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും നല്ല വഴക്കും ഉണ്ടാകാറുണ്ട്. വലിയ പ്രശ്‌നങ്ങള്‍ ഒക്കെ നിസ്സാരമായി പരിഹരിക്കും, എന്നാല്‍ നിസ്സാര കാര്യങ്ങളില്‍ കേറി പിടിച്ചാണ് വഴക്കുണ്ടാവുന്നത്.. പക്ഷെ ഒന്നോര്‍ത്താല്‍ ഇതെല്ലാം കൂടി ചേരുന്നതിനെയാണല്ലോ ജീവിതം എന്ന് പറയുന്നത്.

  വിവാഹത്തിന് 10 പവന്‍ തരാമെന്ന് മണിച്ചേട്ടന്‍ പറഞ്ഞിട്ടുണ്ട്; കലാഭവന്‍ മണിയെ കുറിച്ചുള്ള പറഞ്ഞ് സുബി സുരേഷ്

  Recommended Video

  കമന്റിട്ട സ്ത്രീയെ കണ്ടംവഴി ഓടിച്ച് ദിയയുടെ മാസ് മറുപടി, വൈറല്‍ | FilmiBeat Malayalam

  94 ലില്‍ കല്യാണം കഴിക്കുമ്പോള്‍ സിന്ധുവിനു 22 കഴിഞ്ഞു. എനിക്ക് 26. വിവാഹ ജീവിതം 27-ാം വര്‍ഷത്തിലേക്കു കടക്കുന്നു. മാതാപിതാക്കളുടെ കൂടെ കഴിഞ്ഞതിനേക്കാള്‍ കാലം ഭര്‍ത്താവിന്റെയും കുട്ടികളുടേയും കൂടെ. 2021 ല്‍ നിന്നും പുറകോട്ടു നോക്കുമ്പോള്‍ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ നേട്ടങ്ങളും, ഉയര്‍ച്ചകളും, സന്തോഷവും ആണ് കാണുന്നത്. ഈ വിജയത്തിന്റെ ഒക്കെ പിന്നില്‍ ഒരു വ്യക്തിയുണ്ട്, കുടുംബത്തിന്റെ അച്ചുതണ്ട് എന്ന് പറയുന്നതാവും ശരി, കാരണം എല്ലാവരും എല്ലാ കാര്യങ്ങള്‍ക്കും സിന്ധുവിനെ ആണ് ആശ്രയിക്കുന്നത്. സിന്ധു ഇന്ന് ഈ സുന്ദര ലോകത്തില്‍ വന്നിട്ട് 50 വര്‍ഷം. സിന്ധുവിന്റെ മാതാപിതാക്കള്‍ സന്തുഷ്ടരാണ്, കൂടെ പഠിച്ചവര്‍, സ്‌നേഹിതര്‍, മക്കള്‍ എല്ലാവരും സിന്ധുവിനാല്‍ സന്തുഷ്ടരാണ്. ഞാനും. തുടര്‍ന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് 'സ്ത്രീ'യിലെ ഐശ്വര്യമായ സിന്ധുവിനു അന്‍പതാം പിറന്നാള്‍ ആശംസകള്‍ നേരുന്നു. കൃഷ്ണകുമാര്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു..

  English summary
  Krishna Kumar Opens Up About His Wife Sindhu Krishna On Her 50th Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X