twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയിക്കാന്‍ ഭാഷയൊരു പ്രശ്‌നമല്ല: നിഷാന്‍

    By Super
    |

    ശ്യാമപ്രസാദിന്റെ ഋതുവെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിഷാന്‍ എന്ന യുവതാരത്തെ മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഋതുവിന് പിന്നാലെ കര്‍ണാടകത്തില്‍ ജനിച്ച് കൊല്‍ക്കത്തയില്‍ വളര്‍ന്ന ഈ യുവതാരത്തിന് ഏറെ സിനിമകള്‍ ലഭിയ്ക്കുകയും ചെയ്തു. എന്നാല്‍ ഋതുവിന് ശേഷം നിഷാന്‍ ഏറെ ശ്രദ്ധിക്കപ്പട്ടത് ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ്. ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രമായ 10.30 ലോക്കല്‍ കാളിലൂടെ നിഷാന്‍ വീണ്ടും ശക്തമായ ഒരു കഥാപാത്രവുമായി എത്തിയിരിക്കുകയാണ്. ഒരു സസ്‌പെന്‍സ് ത്രില്ലറായ ഈ ചിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് നിഷാന്‍.

    പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നതരം വേഷങ്ങള്‍ ചെയ്യുകയെന്നതാണ് നിഷാന്റെ രീതി. റോളുകളുടെ കാര്യത്തില്‍ താന്‍ സെലക്ടീവാണെന്നും നിഷാന്‍ പറയുന്നു. നല്ല സ്‌ക്രിപ്റ്റുകള്‍ മാത്രമേ സ്വീകരിക്കാറുള്ളു. അതേസമയം തന്നെ സ്‌ക്രിപ്റ്റ് എത്ര നല്ലതായാലും ചിലപ്പോള്‍ ആ സൗന്ദര്യം സ്‌ക്രീനിലേയ്ക്ക് എത്തില്ലെന്നും നിഷാന്‍ പറയുന്നു. അത്തരത്തിലുള്ള സംഭവങ്ങളും നിഷാന്റെ കരിയറിലുണ്ട്. പലകാര്യങ്ങളും അറിയാതെ കാര്യങ്ങള്‍ചെയ്തതുകൊണ്ടാണ് ചില ചിത്രങ്ങള്‍ വലിയ പരാജയങ്ങളായത്.

    Nishan

    അടുത്തിടെ നടന്‍ വിക്രമിനൊപ്പം ചെയ്ത ബഹുഭാഷാചിത്രമായ ഡേവിഡിന്റെ അനുഭവം വളരെ രസകരമായിരുന്നുവെന്ന് നിഷാന്‍ പറയുന്നു. വിക്രമിനെപ്പോലെ വളരെ സാധാരണക്കാരനെന്നപോലെ പെരുമാറുന്ന മികച്ച ഒരു നടനൊപ്പം അഭിനയിക്കുകയെന്നത് വളരെ മികച്ചൊരു അനുഭവമായിരുന്നുവെന്നാണ് താരം പറയുന്നത്. ഭാഷ ഒരിയ്ക്കലും അഭിനയത്തിന് ഒരു തടസ്സമാകില്ലെന്നും നിഷാന്‍ പറയുന്നു. ഞാന്‍ ഹിന്ദിയിലും മലയാളത്തിലും തമിഴിലും സിനിമ ചെയ്തു, ഇന്നേ വരെ ഭാഷ അഭിനയത്തിന് ഒരു തടസ്സമാണെന്ന് തോന്നിയിട്ടില്ല. ഒറ്റക്കാര്യത്തിലേ എനിയ്ക്ക് നിര്‍ബ്ബന്ധമുള്ള ഒരു സമയത്ത് ഒരു സിനിമയേ ഞാന്‍ ചെയ്യുകയുള്ളു. ഒരേസമയം പലപടങ്ങളിലേയ്ക്കുള്ള ക്ഷണം സ്വീകരിച്ച് എല്ലാം ഒരുപോലെ കൊണ്ടുനടക്കാന്‍ എനിയ്ക്ക് കഴിയില്ല- താരം പറയുന്നു.

    പുസ്തകങ്ങളോട് ഇഷ്ടമേറെയുള്ള നിഷാന്‍ വിധിയില്‍ വിശ്വസിക്കുന്നയാളാണ്, ഇതുവരെ സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിനെന്നതാണ് നിഷാന്റെ തത്വം. ഞാനഭിനയിച്ച പലചിത്രങ്ങളിലും ആദ്യം നറുക്കുവീണത് എനിയ്ക്കായിരുന്നു, പലകാരണങ്ങളാല്‍ പല റോളുകളും എന്നെത്തേടിയെത്തുകയായിരുന്നു. ഇതെല്ലാം സംഭവിക്കേണ്ടതായിരുന്നുവെന്നുതന്നെയാണ് എന്റെ വിശ്വാസം- നിഷാന്‍ പറയുന്നു.

    ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ നിഷാന് സ്വന്തം കഴിവില്‍ വേണ്ടത്ര ആത്മവിശ്വാസമുണ്ട്. പണത്തിനും പ്രശസ്തിയ്ക്കും മാത്രം വേണ്ടി താനിതേവരെ ഒരൊറ്റച്ചിത്രവും സ്വീകരിച്ചിട്ടില്ലെന്നും ജോലിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്നും നിഷാന്‍ പറയുന്നു. ഏതൊരു റോളായാലും അതിനായി ഞാനെന്റെ കഴിവുകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തും- നിഷാന്‍ വ്യക്തമാക്കുന്നു.

    English summary
    Nishan Naniah’s claim to fame? He gave the very respectful term chechi a sexual undertone! Many by now would have connected the dots to the obvious reference to Nishan’s character in Ee Adutha Kaalathu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X