»   » ശെല്‍വരാഘവന്റെ വിക്രം ചിത്രം ഉപേക്ഷിച്ചു?

ശെല്‍വരാഘവന്റെ വിക്രം ചിത്രം ഉപേക്ഷിച്ചു?

Posted By:
Subscribe to Filmibeat Malayalam
Vikram-Swathi
ആയിരത്തില്‍ ഒരുവന് ശേഷം സംവിധായകന്‍ ശെല്‍വരാഘവന്‍ വിക്രമിനെ നായകനാക്കിക്കൊണ്ട് ആരംഭിച്ച ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന സിനിമയ്ക്ക് 'സിന്ധുബന്ദ്' എന്ന പേരും നല്‍കിയിരുന്നു.

നായികയായ സ്വാതിയും വിക്രമും ഉള്‍പ്പെടുന്ന ഒരു ഗാനരംഗം ലഡാക്കില്‍ ചിത്രീകരിച്ച് കഴിഞ്ഞതിന് ശേഷമാണ് ഈ പ്രൊജക്ട് തത്കാലത്തേക്കെങ്കിലും ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ വന്നിരിയ്ക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ ശെല്‍വയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതില്‍ വിക്രമിന് അതൃപ്തി ഉണ്ടായിരുന്നതാവും സൂചനകളുണ്ട്.

വിക്രം ചിത്രത്തിന്റെ ഷൂട്ടിങ് നിലച്ച പശ്ചാത്തലത്തില്‍ ഒരു തെലുങ്കിലും തമിഴിലുമായി സിനിമയൊരുക്കാനാണ് ശെല്‍വ ഇപ്പോഴത്തെ പദ്ധതി.

ടോളിവുഡിലെ പുതിയ സെന്‍സേഷനായ രണ ദഘുബതിയായിരിക്കം ചിത്രത്തിലെ നായകന്‍, സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുനയുടെ മരുമകനും പ്രശസ്ത തെലുങ്ക് ഫിലിം പ്രൊഡ്യൂസര്‍ രാമനായിഡുവിന്റെ ചെറുമകനുമാണ് രണ. രണ്ട് ഭാഷകളിലായി ഒരുക്കുന്ന ഈ പീരിയോഡിക്കല്‍ ചിത്രത്തിന് വേണ്ടി വന്‍തുക പ്രതിഫലമായി ശെല്‍വ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam