»   » കാവല്‍ക്കാരനില്ല പകരം കാവല്‍ കാതല്‍

കാവല്‍ക്കാരനില്ല പകരം കാവല്‍ കാതല്‍

Posted By:
Subscribe to Filmibeat Malayalam
Vijay-Asin
ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പിന്റെ പേര് കാവല്‍ക്കാരനല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്രയും നാളും ഈ പേരിലൂടെയാണ് സിദ്ദിഖ് സിനിമയുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍ കാവല്‍ കാതല്‍ എന്നൊരു പേരാണത്രേസംവിധായകന്‍ ഇട്ടിരിയ്ക്കുന്നത്.

ചിത്രത്തിലെ നായികയായ അസിന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കാവല്‍ കാതലിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചെന്നും അതെല്ലാം നന്നായിട്ടുണ്ടെന്നുമാണ് താരം പറയുന്നത്. വിജയ്‌യുടെ അമ്പത്തിയൊന്നാം ചിത്രത്തിലൂടെ തമിഴകത്ത് ഒരു രണ്ടാംവരവിന് ശ്രമിയ്ക്കുകയാണ് അസിന്‍.

കാവല്‍ കാതലന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നതിനിടെ തന്റെ അടുത്ത ചിത്രത്തിന്റെ ജോലികളിലേക്ക് കൂടി വിജയ് കടക്കുകയാണ്. വേലായുധം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ തന്നെ ഗംഭീരസംഭവമാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

ജൂലൈ 15ന് മദ്രാസ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പതിനായരത്തോളം വിജയ് ഫാന്‍സ് പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ജയംരാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് ആസ്കാര്‍ രവിചന്ദ്രനാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam