കമലിന്റെ രണ്ടാംപുത്രിയും അഭിനയലോകത്തേക്ക്

നടന്‍ കാര്‍ത്തിക്കിന്റെ മകനും ഇതേ സിനിമയിലൂടെ രംഗപ്രവേശം നടത്തുമെന്നാണ് അറിയുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാഹുല്‍ ധോലാക്കിയയുടെ കീഴില്‍ സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച അക്ഷര ക്യാമറയുടെ മുന്നിലേക്കെത്തുന്നതോടെ കമല്‍ കുടുംബം ഒട്ടാകെ വെള്ളിത്തിരയില്‍ സാന്നിധ്യമറിയ്ക്കുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കമല്‍, മുന്‍ ഭാര്യ സരിക, മകള്‍ ശ്രുതി ഹാസന്‍, ഗൗതമി എന്നിവരെപ്പോലെ അക്ഷരയും അഭിനയലോകത്ത് പ്രശസ്തയാവുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
akshara hassan kamal hassan actress manirathnam shruthi hassan അക്ഷര ഹാസന്‍ കമല്ഹാസന് നടി മണിരത്നം ശ്രുതി ഹാസന്‍


Click it and Unblock the Notifications