»   » ഒരു വിജയ്‌ ചിത്രം കൂടി പരാജയത്തിലേക്ക്‌

ഒരു വിജയ്‌ ചിത്രം കൂടി പരാജയത്തിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Villu
'പാട്ട്‌+സംഘട്ടനം+ഗ്ലാമര്‍=വിജയ്‌ സിനിമ' ഇളയദളപതി വിജയ്‌യിനെ നായകനാക്കി ചിത്രമൊരുക്കുമ്പോള്‍ സംവിധായകര്‍ ആവര്‍ത്തിച്ച്‌ ഉരുവിടുന്ന സൂത്രവാക്യമാണിത്‌. ഈ സൂത്രവാക്യം വിജയ്‌ ചിത്രങ്ങളെ വിജയപ്പിക്കുമെന്ന്‌ സംവിധായകര്‍ കരുതുന്നു. വിജയ്‌ യിനെ നായകനാക്കി പ്രഭുദവേ സംവിധാനം ചെയ്‌ത വില്ലിലും കാര്യങ്ങള്‍ വ്യത്യസ്‌തമല്ല.

തകര്‍പ്പന്‍ നൃത്തരംഗങ്ങളും സംഘട്ടനരംഗങ്ങളും മെമ്പൊടിയായി നയന്‍സിന്റെ ശരീരപ്രദര്‍ശനവും ചേര്‍ന്നാല്‍ 'പോക്കിരി' പോലെ വില്ലും മറ്റൊരു ഹിറ്റാകുമെന്നാണ്‌ പ്രഭുദേവ കരുതിയിരുന്നത്‌. എന്നാല്‍ ഈ പ്രതീക്ഷകളെ തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ്‌ തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്‌.

വില്ല്‌ കാണുമ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പുറത്തിറങ്ങിയ 'സോള്‍ജിയര്‍' എന്ന ബോളിവുഡ്‌ സിനിമ ഓര്‍മ്മയില്‍ വരുന്നുണ്ടെന്ന്‌ പ്രേക്ഷകര്‍ പരാതിപ്പെടുന്നു.ഉണ്ടൈ ഉണ്ടൈ സെവന്‍ ശൈലിയില്‍ സോള്‍ജിയര്‍ തമിഴിലേക്ക്‌ മാറ്റാണ്‌ സംവിധായകന്‍ പ്രഭുദവേ ശ്രമിച്ചത്‌. പാട്ടും ആക്ഷനും നയന്‍സിന്റെ ഗ്ലാമറും തിരുകിക്കയറ്റുന്നതിനിടെ തിരക്കഥ പാളിപ്പോയത്‌ സംവിധായകനറിഞ്ഞില്ല.

അച്ഛന്റെ കൊലപാതകികളോട്‌ പ്രതികാരം ചെയ്യാന്‍ നടക്കുന്ന മകന്റെ ചെയ്‌തികളാണ്‌ വില്ലിന്റെ കഥാതന്തു. അച്ഛനും മകനുമായി വിജയ്‌ തന്നെ വേഷമിടുന്ന ചിത്രം താരത്തിന്റെ കടുത്ത ആരാധകര്‍ക്ക്‌ പോലും ദഹിക്കുന്നില്ല. വിജയ്‌ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വടിവേലുവിന്റെ തമാശകളും പ്രേക്ഷകര്‍ക്ക്‌ അരോചകമായി മാറുന്നുണ്ട്‌.

തന്റെ കരിയറിലെ ഏറ്റവും മാശം വേഷങ്ങളിലൊന്നാണ്‌ നയന്‍സിന്‌ വില്ലുവില്‍ ലഭിച്ചിരിയ്‌ക്കുന്നത്‌. മേനി പ്രദര്‍ശനത്തിനപ്പുറം കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വേഷം താരത്തിന്റെ തമിഴിലെ കരിയര്‍ കൂടുതല്‍ പ്രതിസന്ധിയിലെത്തിയ്‌ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അഴകിയ തമിഴ്‌ മകന്‍, കുരുവി എന്നിവയ്‌ക്കു ശേഷം വില്ല്‌ കൂടി പരാജയത്തിലേക്ക്‌ നീങ്ങുന്നതോടെ കോളിവുഡില്‍ വിജയ്‌യുടെ മേധാവിത്വമാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam