»   » ധനുഷ് ഉത്തമപുത്രനാവുന്നു

ധനുഷ് ഉത്തമപുത്രനാവുന്നു

Posted By:
Subscribe to Filmibeat Malayalam
Danush And Genelia
റീമേക്ക് ഡയറക്ടര്‍ ജവര്‍ഹര്‍ മിത്രന്‍-ധനുഷ് കൂട്ടുകെട്ട് വീണ്ടും. തെലുങ്കിലെ ഹിറ്റുകള്‍ കോളിവുഡില്‍ റീമേക്ക് ചെയ്ത് കൈയ്യടി വാങ്ങുന്ന ജവഹര്‍ മിത്രന്‍ പുതിയ സിനിമയിലും അതേ വിജയതന്ത്രം തന്നെയാണ് പയറ്റുന്നത്.

ജവഹറിന്റെ ആദ്യ രണ്ട് സിനിമകളായ യാരെടി നീ മോഹിനി, കുട്ടി എന്നീ സിനിമകള്‍ തെലുങ്ക് റീമേക്കുകളായിരുന്നു.രണ്ടിലും ധനുഷ് തന്നെ നായകനുമായി. ആദാവരി മറ്റളക് അര്‍ധലു തമിഴില്‍ യാരെടി നീ മോഹനിയായപ്പോള്‍ അല്ലു അര്‍ജ്ജുന്‍ നായകനായ ആര്യയില്‍ നിന്നാണ് ജവഹര്‍ കുട്ടിയെ സൃഷ്ടിച്ചത്.

പുതിയ സിനിമയായ ഉത്തമപുത്രനിലും തന്റെ ലക്കി ഹീറോ ധനുഷിനെ മാറ്റാന്‍ സംവിധായകന്‍ തയാറല്ല. ബോളിവുഡ് താരം ജെനീലിയ ഡിസൂസ നായികയാവുന്ന ചിത്രം തെലുങ്കില്‍ വന്‍ വിജയമായ റെഡിയുടെ റീമേക്കാണ്. വമ്പന്‍ ബജറ്റില്‍ ബാലാജി സ്റ്റുഡിയോ ഒരുക്കുന്ന ചിത്രത്തില്‍ ഭാഗ്യരാജ്, വിവേക്, കരുണാസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam