»   » അര്‍ജ്ജുന്‍ സിനിമയെടുക്കാന്‍ ആളില്ല

അര്‍ജ്ജുന്‍ സിനിമയെടുക്കാന്‍ ആളില്ല

Posted By:
Subscribe to Filmibeat Malayalam
Arjun
വന്ദേമാതരത്തിന്റെ വന്‍ തകര്‍ച്ചയ്ക്ക് ശേഷം അര്‍ജ്ജുന്‍ സിനിമകളില്‍ നിന്നും വിതരണക്കാര്‍ അകലം പാലിയ്ക്കുന്നു. നടന്റെ ശക്തി കേന്ദ്രങ്ങളായ ബി, സി തിയറ്റര്‍ ഉടമകള്‍ക്ക് പോലും സിനിമ റിലീസ് ചെയ്യാന്‍ താത്പര്യമില്ലെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

അര്‍ജ്ജുന്റെ സ്ഥിരം ശൈലിയിലുള്ള ആക്ഷന്‍ സിനിമകളായ മാസി, വലൈക്കോട്ടൈ എന്നീ രണ്ട് സിനിമകളാണ് റിലീസിന് തയാറായി പെട്ടിയില്‍ വിശ്രമിയ്ക്കുന്നത്. ദീപാവലിയ്ക്ക് രണ്ട് സിനിമകളും റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ ശ്രമം. എന്നാല്‍ ഒരേ പാറ്റേണിലുള്ള രണ്ട് സിനിമകളും ഒരുമിച്ചെത്തിയാല്‍ ബോക്‌സ് ഓഫീസില്‍ വീണ്ടുമൊരു തകര്‍ച്ച പ്രതീക്ഷിയ്ക്കാം. ഈ സാഹചര്യത്തില്‍ അര്‍ജ്ജുന്‍ ഒരു വീണ്ടുവിചാരത്തിന് തയാറാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ കുറെക്കാലമായി അര്‍ജ്ജുന്‍ സിനിമകള്‍ക്ക് തമിഴ്‌നാട്ടില്‍ തണുത്ത പ്രതികരണമാണ് ലഭിയ്ക്കുന്നത്. ഒരേ ശൈലിയിലുള്ള സിനിമകള്‍ തന്നെ എ്ട്ടുനിലയില്‍ പൊട്ടിയിട്ടും ചുവടുമാറ്റത്തിന് ശ്രമിയ്ക്കാത്ത അര്‍ജ്ജുന്‍ തന്നെയാണ് ഈ പരാജയങ്ങള്‍ക്ക് ഉത്തരവാദി.

Please Wait while comments are loading...

Malayalam Photos

Go to : More Photos