»   » പൈറസി പ്രശ്‌നം കൊണ്ട് പൊറുതിമുട്ടുന്നു; പുതിയ തന്ത്രവുമായി റെമോ ടീം

പൈറസി പ്രശ്‌നം കൊണ്ട് പൊറുതിമുട്ടുന്നു; പുതിയ തന്ത്രവുമായി റെമോ ടീം

Written By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ സിനിമാ ലോകം അഭിമുഖീകരിയ്ക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പൈറസി. കോടികള്‍ മുടക്കി ഉണ്ടാക്കുന്ന സിനിമകള്‍ റിലീസിന് മുമ്പേ, അല്ലെങ്കില്‍ ആദ്യ ഷോയ്ക്ക് ശേഷം തന്നെ ഇന്റര്‍നെറ്റിലൂടെ ലീക്കാകുന്നു.

പൈറസി പ്രശ്‌നത്തിനെതിരെ ഇതിനോടകം പല പ്രസ്താവനകളെ കുറിച്ചും നിയമ നടപടികളെ കുറിച്ചും പറഞ്ഞു എങ്കിലും, ഒന്നും ഫലപ്രധമായ രീതിയില്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇത് നിര്‍ത്തലാക്കാന്‍ പുതിയ തന്ത്രവുമായി എത്തുകയാണ് 24എഎം സ്റ്റുഡിയോ.

remo

24 എഎം സ്റ്റുഡിയോ നിര്‍മിയ്ക്കുന്ന റെമോ എന്ന ചിത്രം ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യും. എന്നാല്‍ ആദ്യത്തെ ഒരു ദിവസം തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തു കഴിഞ്ഞതിന് ശേഷം മാത്രമേ മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുകയുള്ളൂ.

പൈറസി പ്രശ്‌നവുമായി പിടിക്കപ്പെടുന്ന പ്രതികള്‍ മിക്കപ്പോഴും ഇന്ത്യയ്ക്ക് പുറത്ത് നിന്നാണ്. അതുകൊണ്ട് തന്നെ സൂക്ഷ്മ പരിശോധന നടത്തി, എല്ലാ മുന്നൊരുക്കങ്ങളോടെയും സിനിമ റിലീസ് ചെയ്യാം എന്നാണ് 24 എഎം സ്റ്റുഡിയോയുടെ പദ്ധതി.

ഈ തുടക്കത്തിന് മികച്ച പ്രതികരണങ്ങളാണ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ലഭിയ്ക്കുന്നത്. റിലീസ് ദിവസം തന്നെ ചിത്രത്തെ കുറിച്ചുള്ള മോശം നിരൂപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുന്നതിനെതിരെയും ഈ പദ്ധതി ഒരു പരിധിവരെ സഹായിക്കും.

24 എഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ഡി രാജ നിര്‍മിയ്ക്കുന്ന ചിത്രം ഭാഗ്യരാജ് കണ്ണനാണ് സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും നായികാ നായകന്മാരായി എത്തുന്നു.

English summary
24 AM Studios and 'Remo' go all out against piracy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam