»   » നടി സോനയ്ക്ക് പൊലീസിന്റെ താക്കീത്

നടി സോനയ്ക്ക് പൊലീസിന്റെ താക്കീത്

Posted By:
Subscribe to Filmibeat Malayalam
Sona
തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് നടന്‍ എസ്പിബി ചരണിന്റെ വീടിന് മുന്നില്‍ സത്യഗ്രഹത്തിനൊരുങ്ങുന്ന ഗ്ലാമര്‍ താരം സോനയ്ക്ക് ചെന്നൈ പൊലീസിന്റെ താക്കീത്.

തങ്ങളുടെ അനുവാദമില്ലാതെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിയ്ക്കരുതെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. സോന നല്‍കിയ പരാതിയില്‍ ചരണിനോട് വിശദീകരണം ആവശ്യപ്പെട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.

നടന്‍ വൈഭവിന്റെ വസതിയില്‍ വെച്ച് നടത്തിയ പാര്‍ട്ടിയ്ക്കിടെ ചരണ്‍ മാനഭംഗപ്പെടുത്തിയെന്നാണ് സോനയുടെ ആരോപണം. പരാതിയിന്‍മേല്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത സിനിമാപ്രവര്‍ത്തകര്‍ക്കെല്ലാം പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

പൊലീസിന്റെ മുന്നറിയിപ്പനെ തുടര്‍ന്ന് ചരണിന്റെ വീടിന്റെ മുന്നില്‍ നടത്താനിരുന്ന സരപരിപാടികള്‍ സോനയും സ്ത്രീ സംഘടനകളും ഉപേക്ഷിച്ചിട്ടുണ്ട്. കേസില്‍ ചരണും സംഘവും മുന്‍കൂര്‍ ജാമ്യം നേടിയേക്കുമെന്നും റി്‌പ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

English summary
Police have warned Sona against the agitation that she was planning to hold in front for actor-producer SPB Charan’s house in Chennai,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam