»   » നയന്‍താരയുടെ സിനിമകള്‍ക്ക് ഇനിയും പ്രധാന്യം കൂടും! കാരണം എന്താണെന്നോ? സംവിധായകന്‍ പറയുന്നു..

നയന്‍താരയുടെ സിനിമകള്‍ക്ക് ഇനിയും പ്രധാന്യം കൂടും! കാരണം എന്താണെന്നോ? സംവിധായകന്‍ പറയുന്നു..

Posted By: Teresa John
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പല സംവിധായകരും നിര്‍മാതാക്കളും. തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍ രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരന്‍ എന്ന ചിത്രത്തിലും നയന്‍സാണ് നായിക. ഇതോടെ സിനിമയുടെ വിജയം മുന്‍കൂട്ടി കണ്ടിരിക്കുകയാണ് ആരാധകര്‍.

സിനിമയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകവും നയന്‍താര തന്നെയായിരിക്കുമെന്ന് സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. നയന്‍സ് ഭാഗ്യമാണെന്നും സിനിമയുടെ പിന്നിലെ ടീം വര്‍ക്ക് മികച്ചതായിരുന്നെന്നും മോഹന്‍ രാജ പറയുന്നു.

വേലൈക്കാരന്‍

തനി ഒരുവന് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍ രാജ സംവിധാനം ചെയ്യുന്ന സിനിമയാണ് വേലൈക്കാരന്‍. ചിത്രത്തില്‍ ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നയന്‍സാണ് ഭാഗ്യം

ചിത്രത്തിന്റെ ഭാഗ്യ ഘടകം നയന്‍താരയാണെന്നാണ് സംവിധായകന്‍ മോഹന്‍രാജ പറയുന്നത്. മാത്രമല്ല നല്ലൊരു ടീം വര്‍ക്കായിരുന്നു സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.

പരിപാടികളില്‍ പങ്കെടുത്ത് നയന്‍സ്

തങ്ങളുടെ സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ഷോപ്പുകളിലും മറ്റും നയന്‍താര പങ്കെടുത്തിരുന്നെന്നും മറ്റുള്ള നടിമാര്‍ ഇങ്ങനെ ചെയ്യുമെന്ന് തോന്നിന്നില്ലെന്നും മോഹന്‍ രാജ പറയുന്നു.

സ്ത്രീ പ്രധാന്യമുള്ള കഥാപാത്രം

വേലൈക്കാരനില്‍ സ്ത്രീകഥാപാത്രത്തിന് മുന്‍തൂക്കം കൊടുത്താണ് നിര്‍മ്മിച്ചതെന്നാണ് പറയുന്നത്. മൃണാളിനി എന്ന കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്.

തനി ഒരുവനെ കടത്തി വെട്ടും

മോഹന്‍രാജയുടെ ഹിറ്റ് സിനിമയായിരുന്ന തനി ഒരുവനിലും നായികയായി അഭിനയിച്ചിരുന്നത് നയന്‍താരയായിരുന്നു. എന്നാല്‍ ചിത്രത്തിലെ അഭിനയത്തിനെക്കാള്‍ പതിന്മടങ്ങ് ഉയരത്തിലാണ് ഈ സിനിമയില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ചിരിക്കുന്നതെന്നാണ് സംവിധായകന്റെ അഭിപ്രായം.

ഫഹദ് ഫാസിലിന്റെ സിനിമ

മലയാള നടന്‍ ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. ചിത്രത്തില്‍ ഫഹദ് വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

മോഹന്‍രാജയുടെ സംവിധാനം


വേലൈക്കാരന്‍ ഈ മാസം അവസാനത്തോട് കൂടി തിയറ്ററുകളിലെക്കെത്തും. നിലവില്‍ സെപ്റ്റംബര്‍ 22 ആണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

ശിവകാര്‍ത്തികേയന്‍ ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം സ്‌നേഹ, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
After Thani Oruvan, Mohan Raja is working with Nayanthara for the second time in Velaikkaran.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam