»   » ശിവദയുടെ നായകന്‍ വിവാഹിതനായി, വധു സൊനാലി

ശിവദയുടെ നായകന്‍ വിവാഹിതനായി, വധു സൊനാലി

By: Rohini
Subscribe to Filmibeat Malayalam

തമിഴ് യുവ നടന്‍ അശ്വിന്‍ വിവാഹിതനായി. സൊനാലിയാണ് വധു. ഡിസംബര്‍ 23 ന് ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. പരമ്പരാഗത രീതിയില്‍ നടന്ന വിവാഹത്തില്‍ സിനിമാ രംഗത്തു നിന്നുള്ള പല പ്രമുഖരും പങ്കെടുത്തു.

അജിത്ത് നായകനായി എത്തിയ മങ്കാത്ത എന്ന ചിത്രത്തിലൂടെയാണ് അശ്വിന്റെ സിനിമാ അരങ്ങേറ്റം. ഇതര്‍ക്കുതാനെ ആസൈപ്പട്ടാര്‍ ബാലകുമാരന്‍ എന്ന ചിത്രത്തിലൂടെ നായകനായും എത്തി.

ashwin

സീറോ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ മലയാളി താരം ശിവദയാണ് അശ്വിന്റെ നായികയായെത്തിയത്. മേഘ യാണ് മറ്റൊരു ശ്രദ്ധേയ ചിത്രം.

അജിത്തിന്റെ വേതാളം, കാര്‍ത്തിയുടെ ബിരിയാണി എന്നീ ചിത്രങ്ങളിലും ചെറുതെങ്കിലും പ്രധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തിരി, തൊലൈക്കാഴ്ചി, ഇത് വേതാളം സൊല്ലും കഥൈ എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

English summary
Young actor Ashwin Kakamanu has entered wedlock with Sonali in a tradional wedding ceremony today
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam