»   » അജിത്ത് ചിത്രത്തിന് പേരിട്ടു ആരംഭം

അജിത്ത് ചിത്രത്തിന് പേരിട്ടു ആരംഭം

Posted By:
Subscribe to Filmibeat Malayalam

തമിഴ് സിനിമയിലെ തല അജിത്തിന്റെ പുതിയ ചിത്രത്തിന് പേരിട്ടു. ഷൂട്ടിങ് തുടങ്ങി കുറച്ചുനാളായെങ്കിലും ചിത്രത്തിന് ഇതുവരെ പേരിട്ടിരുന്നില്ല. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആരംഭം എന്നാണ് പേരിട്ടിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോകുന്നതും ചിത്രത്തിന് പേരിടാത്തതുമെല്ലാം ആരാധകരില്‍ ഏറെ ആശങ്കകളുണ്ടാക്കിയിരുന്നു. തലയുടെ ആരാധകര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ സംവിധായകന്‍ വിഷ്ണുവര്‍ധനെ ഇതിന്റെ പേരില്‍ ഏറെ വിമാര്‍ശിച്ചിരുന്നു. എന്നാല്‍ എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട് വിഷ്ണുവര്‍ധന്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്.

നയന്‍താരയാണ് ഈ ചിത്രത്തില്‍ അജിത്തിന്റെ നായികയായി അഭിനയിക്കുന്നത്. വലൈ എന്നാണ് ചിത്രത്തിന്റെ പേരെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ചിത്രത്തിന് പേരിടുന്ന കാര്യത്തില്‍ അജിത്തിന്റെ ചില നിര്‍ദ്ദേശങ്ങളുമുണ്ടായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. തന്റെ താരപദവിയെ സൂചിപ്പിക്കുന്ന സൂപ്പര്‍പേരുകളൊന്നും ചിത്രത്തിന് ഇടരുതെന്ന് അജിത്ത് നിര്‍ദ്ദേശിച്ചിരുന്നുവത്രേ.

സെപ്റ്റംബറിലോ, ഒക്ടോബറിലോ ആയിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നാണ് അറിയുന്നത്. നേരത്തേ അജിത്തിന്റെ അറിന്തും അറിയാമലും, പട്ടിയല്‍, ബില്ല തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് വിഷ്ണുവര്‍ധനായിരുന്നു. എഎം രത്‌നമാണ് ആരംഭം നിര്‍മ്മിക്കുന്നത്.

ഇതിനിടെ സംവിധായകന്‍ ശിവ ഒരുക്കുന്ന അജിത്ത് ചിത്രം വിനായകം ബ്രദേഴ്‌സിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇത് 2014ലെ പൊങ്കല്‍ചിത്രമായി റിലീസ് ചെയ്യുമെന്നാണ് സൂചന. ഈ ചിത്രത്തില്‍ തമന്നയാണ് അജിത്തിന്റെ നായികയാകുന്നത്.

English summary
Ajith-Vishnuvardhan film have been titled as Arrambam, this is Ajith's 53rd film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam