»   » ലങ്കന്‍പ്രശ്‌നം;സമരത്തിനായി അജിത്ത് ഷൂട്ടിങ്മാറ്റി

ലങ്കന്‍പ്രശ്‌നം;സമരത്തിനായി അജിത്ത് ഷൂട്ടിങ്മാറ്റി

Posted By:
Subscribe to Filmibeat Malayalam
ശ്രീലങ്കയില്‍ ദുരിതമനുഭവിയ്ക്കുന്ന തമിഴ് വംശജരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്‍ അജിത്ത് പുതിയ ചിത്രത്തിന്റെ ചിത്രീകരണം നീട്ടിവച്ചു. ഏപ്രില്‍ 2ന് തമിഴ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ലങ്കന്‍ പ്രശ്‌നത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നടത്തുന്ന ഏകദിന നിരഹാരസമരത്തില്‍ താന്‍ പങ്കെടുക്കുമെന്നും ഇതിനായാണ് ഷൂട്ടിങ് നീട്ടിവച്ചതെന്നും അജിത്ത് വ്യക്തമാക്കി.

പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവുമായി ധാരണയായതിന് ശേഷമാണ് ഷൂട്ടിങ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചചത്. ഏപ്രില്‍ 5 ന് ഷൂട്ടിങ് തുടങ്ങും- ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അജിത്ത് വ്യക്തമാക്കി.

സംവിധായകന്‍ ശിവയാണ് അജിത്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യന്നത്. ഏപ്രില്‍ ഒന്നു മുതലാണ് ഇതിന്റെ ആദ്യ ഷെഡ്യൂള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. മാര്‍ച്ച് 19ന് ലങ്കന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഫിലിം ഡയറക്ടേര്‍സ് അസോസിയേഷനും, ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയും ചേര്‍ന്ന് നിരാഹാരസമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ടിസ്റ്റ് അസോസിയേഷന്‍ ഏപ്രില്‍ 2ന് നിരാഹാരസമരം നടത്തുന്നത്.

നടന്മാരായ കമല്‍ ഹാസന്‍, രജനികാന്ത്, വിജയ് തുടങ്ങിയവരെല്ലാം നേരത്തേ നടന്നെ പ്രതിഷേധസമരത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാം ഏപ്രില്‍ രണ്ടിന് നടക്കുന്ന പട്ടിണിസമരത്തിലും പങ്കെടുക്കുന്നുണ്ട്.

English summary
Tamil actor Ajith Kumar Wednesday said he has postponed his untitled film's shooting in order to participate in the day long fast April 2

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam