For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നങ്ങേലിയുടെ കഥ പറഞ്ഞ് അമല പോള്‍ ചിത്രം ആടൈയുടെ ഡോക്യൂമെന്ററി! ശ്രദ്ധേയമായി വീഡിയോ

  |

  അമലാ പോളിന്റെതായി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ആടൈ. റിലീസിന് മുന്‍പ് വിവാദമായി മാറിയ സിനിമ വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുമെല്ലാം ആയിരുന്നു ഇതിന് കാരണം. തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത തരം ഒരു കഥാപാത്രമായിട്ടാണ് അമലാ പോള്‍ ചിത്രത്തില്‍ എത്തിയിരുന്നത്.

  അമലാ പോളിന്റെ നഗ്നരംഗങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരായിരുന്നു രംഗത്തെത്തിയത്. അതേസമയം നടിയുടെ ബോള്‍ഡായിട്ടുളള കഥാപാത്രത്തെ അഭിനന്ദിച്ച് മറ്റുളളവര്‍ എത്തുകയും ചെയ്തു. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് ആടൈയ്ക്ക് തിയ്യേറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്.

  ആടൈയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് അമലാ പോള്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ കഥ കേട്ട് മറ്റു പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ചിത്രത്തിലേക്ക് എത്തിയതെന്ന് അമലാ പോള്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. അര്‍ദ്ധനഗ്നയായിട്ടുളള നടിയുടെ പോസ്റ്ററായിരുന്നു നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറും വൈറലായി മാറിയിരുന്നു, അമലയുടെ പ്രകടനം തന്നെയായിരുന്നു ട്രെയിലറിലും മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

  മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ പോസ്റ്റ് പ്രൊഡക്ഷനിലേക്ക്! വൈറലായി രമേഷ് പിഷാരടി പങ്കുവെച്ച ചിത്രം

  ട്രെയിലറില്‍ രമ്യ സുബ്രമണ്യവുമൊത്തുളള നടിയുടെ ലിപ് ലോക്ക് നേരത്തെ വിവാദമായി മാറിയിരുന്നു. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു നേരത്തെ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട് നിസ്സഹായവസ്ഥയിലിരിക്കുന്ന അമലയെയായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്നത്.

  പ്രഭാസും ഗ്ലാമറസായി ശ്രദ്ധ കപൂറും! സാഹോയുടെ മലയാളം സോംഗ് ടീസര്‍ പുറത്ത്‌

  ജൂലായ് പത്തൊമ്പതിന് റിലീസ് ചെയ്ത സിനിമ ഇപ്പോഴും തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെയാണ് ആടൈയുടെതായി പുതിയൊരു വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുന്നത്. ആടൈയില്‍ ആനിമേഷനായി അവതരിപ്പിച്ച നങ്ങേലിയുടെ കഥ കാണിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളുടെ സ്വയം നിര്‍ണയാവകാശത്തയും വസ്ത്ര സ്വാതന്ത്ര്യത്തെയും പ്രതിപാദിക്കുന്ന ചിത്രം തുടങ്ങുന്നത് കേരളത്തില്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തില്‍ നിലനിന്ന മുലക്കരത്തെയും അതിനെതിരെയും മാറ് മാറയ്ക്കാനായും പൊരുതിയ നങ്ങേലിയെ വിവരിച്ചുകൊണ്ടാണ്.

  ചെറിയൊരു പടമായത് കൊണ്ട് പേടിയുണ്ടായിരുന്നു! ഫസ്റ്റ്‌ഡേ കഴിഞ്ഞപ്പോള്‍ അത് മാറി! ഗിരീഷ് എഡി

  അതേസമയം സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒരു ചിത്രമായിട്ടാണ് ആടൈ ഒരുക്കിയിരുന്നത്. വി സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്തത്. കാര്‍ത്തിക്ക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് പ്രദീപ് കുമാര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. തമിഴ്‌നാട്ടിലെന്ന കേരളത്തിലും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നു. ഇവിടെയും മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിത്തിരുന്നത്. അമലാ പോളിന്റെ കരിയറിലെ വലിയ വഴിത്തിരിവായി സിനിമ നേരത്തേ മാറിയിരുന്നു.

  English summary
  amala paul's aadai movie documentry video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X