»   » ചിത്രീകരണത്തിനിടെ കൊച്ചു കുഞ്ഞിനെ പോലെ പ്രമുഖ നടനെ കെട്ടിപ്പിടിച്ച അനുഭവം തുറന്ന് പറഞ്ഞ് അമല പോള്‍!

ചിത്രീകരണത്തിനിടെ കൊച്ചു കുഞ്ഞിനെ പോലെ പ്രമുഖ നടനെ കെട്ടിപ്പിടിച്ച അനുഭവം തുറന്ന് പറഞ്ഞ് അമല പോള്‍!

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങള്‍ പിന്നാലെയുണ്ടെങ്കിലും നടി അമല പോളിനെ അതൊന്നും ബാധിച്ചിട്ടില്ല. മലയാളത്തില്‍ നിന്നും തമിഴ് സിനിമയിലാണ് അമല ഇപ്പോള്‍ സജീവമായിരിക്കുന്നത്. അമല നായികയായി അഭിനയിക്കുന്ന തിരുട്ടു പയലേ എന്ന സിനിമയാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്. ബോബി സിംഹ നായകനായി അഭിനയിക്കുന്ന സിനിമയിലെ പ്രണയരംഗങ്ങളെ കുറിച്ച് നടി പറയുന്നതിങ്ങനെയാണ്.

വീണ്ടും മമ്മൂട്ടിയുടെ സിബിഐ വരുന്നു! ഇത്തവണ ഞെട്ടിക്കുന്നത് എങ്ങനെയാണാവോ? സംവിധായകന്‍ പറയുന്നതിങ്ങനെ

ബോബിയെ താന്‍ ആദ്യമായി പരിചയപ്പെടുന്നത് 'ജിഗര്‍തണ്ട' എന്ന സിനിമയുടെ സമയത്തായിരുന്നു. അദ്ദേഹം നല്ലൊരു നടനാണെന്നും അമല പറയുന്നു. ഇറോട്ടിക് ത്രില്ലറായി നിര്‍മ്മിക്കുന്ന തിരുട്ടു പയലേ എന്ന ചിത്രത്തിലെ പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ബോബിയ്ക്ക് മടിയായിരുന്നു. ആദ്യം തന്നെ കെട്ടി പിടിക്കുന്ന രംഗമായിരുന്നെങ്കിലും അത് ചെയ്യാന്‍ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. 

amala-paul

മറ്റൊരു ദിവസത്തെ ഷൂട്ടിങ്ങിനിടെ അദ്ദേഹം എന്നെ മുറുക്കി കെട്ടിപിടിച്ചിരുന്നു. എനിക്കപ്പോള്‍ അദ്ദേഹത്തോട് ഒന്നും മിണ്ടാന്‍ പോലും പറ്റിയിരുന്നില്ലെന്നും  അത്തരം രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഒരു കൊച്ചുകുഞ്ഞിനെ പോലെയായിരുന്നു കണ്ടിരുന്നതെന്നും അമല പറയുന്നു. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമയിലെ അഭിനയത്തെ കുറിച്ച് നടി സംസാരിച്ചിരുന്നത്.

നക്ഷത്ര കണ്ണുള്ള സുന്ദരിയുമായി സൗബിന്‍ മച്ചാന്റെ വിവാഹനിശ്ചയം കഴിഞ്ഞു! വൈറലാവുന്ന ചിത്രങ്ങളിതാ...

അമലയ്ക്കും ബോബി സിംഹയ്ക്കുമൊപ്പം പ്രസന്നയാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വിട്ട പോസ്റ്ററില്‍ അമലയും ബോബിയും പ്രണയത്തോടെ കെട്ടിപിടിക്കുന്നതും ഉമ്മ വെക്കുന്നതുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. പുറത്ത് വന്ന ഉടനെ ആ പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസംബറിലായിരിക്കും സിനിമയുടെ റിലീസ്.

English summary
Amala Paul saying about Boby Simha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam