»   » നഷ്ടപരിഹാരം വേണ്ടെന്ന് അമല പോള്‍, വേര്‍പിരിയുന്നത് പരസ്പര സമ്മതത്തോടെ

നഷ്ടപരിഹാരം വേണ്ടെന്ന് അമല പോള്‍, വേര്‍പിരിയുന്നത് പരസ്പര സമ്മതത്തോടെ

Posted By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയാണ് അമല പോൾ-വിജയ്  വിവാഹമോചനം. 2014 ജൂണ്‍ 12ന് വിവാഹിതരായ അമല പോളും വിജയ് യും ഇപ്പോള്‍ പരസ്പര സമ്മതത്തോടെ വേര്‍പിരിയുകയാണ്. ശനിയാഴ്ചയാണ് (ആഗസ്റ്റ് 6) അമല പോളും വിജയ് യും ചെന്നൈയിലെ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. രണ്ട് പേരും രണ്ട് കാറിലാണ് കോടതിയില്‍ എത്തിയത്.

സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെട്ടു; വിവാഹമോചനത്തെ കുറിച്ച് വികാരഭരിതനായി എഎല്‍ വിജയ്

അമല-വിജയ് ദാമ്പത്യത്തില്‍ കരട് വിജയുടെ വീട്ടുകാര്‍ ; വെളിപ്പെടുത്തലുമായി കുടുംബ സുഹൃത്ത്

മാര്‍ച്ച് മൂന്ന് മുതല്‍ ഇരുവരും മാറി താമസിക്കുകയായിരുന്നു. വിജയ് യുടെ വീട്ടുകാര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും തന്റെ സിനിമാ മോഹത്തിന് എതിരാണെന്നുമായിരുന്നു അമലാ പോളിന്റെ വാദം. എന്നാല്‍ അമലാ പോള്‍ പറഞ്ഞത് സത്യവിരുദ്ധമാണെന്നാണ് വിജയ് പറഞ്ഞത്.

vijay-amala-paul-08

തങ്ങളുടെ വിവാഹ ജീവിതത്തിലെ സത്യസന്ധതയും വിശ്വാസും നഷ്ടപ്പെട്ടതാണ് വിവാഹമോചനത്തിലെത്തിച്ചതെന്ന് വിജയ് പറഞ്ഞു. മാധ്യമത്തിന് നല്‍കിയ വാര്‍ത്ത കുറിപ്പിലൂടെയാണ് വിജയ് പ്രതികരിച്ചകത്. എന്നാല്‍ സംഭവത്തില്‍ നഷ്ടപരിഹാരം അമലാ പോള്‍ ആവശ്യപ്പെട്ടിട്ടില്ല.

അമലയുടെ ഗ്ലാമര്‍ വസ്ത്രധാരണം; വിവാഹ മോചനത്തിന്റെ മൂന്നാമത്തെ കാരണം

ധനുഷ് നായകനായ വാട ചെന്നൈ എന്ന ചിത്രമാണ് അമല പോള്‍-വിജയ് ബന്ധം വഷളാകാന്‍ കാരണമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സമാന്ത ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെയാണ് അമലയെ പരിഗണിക്കുന്നത്. ചിത്രത്തിന് വേണ്ടി മൂന്ന് വര്‍ഷം മാറ്റി വയ്ക്കാന്‍ നയന്‍താര തയ്യാറായതാണ് തകര്‍ച്ചയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
Amala Paul seeks no alimony or compensation.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam