»   » ആരാധകരെ ഞെട്ടിച്ച് 'ദേവസേന'യുടെ പുതിയ ലുക്ക്! മെയ്‌ക്കോവറിന് പിന്നില്‍? പ്രഭാസ് പോലും ഞെട്ടും!

ആരാധകരെ ഞെട്ടിച്ച് 'ദേവസേന'യുടെ പുതിയ ലുക്ക്! മെയ്‌ക്കോവറിന് പിന്നില്‍? പ്രഭാസ് പോലും ഞെട്ടും!

Posted By:
Subscribe to Filmibeat Malayalam
ആരാധകരെ ഞെട്ടിച്ച് അനുഷ്ക | filmibeat Malayalam

ബാഹുബലി പരമ്പരയിലൂടെ പ്രക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക് സിനിമ ലോകത്ത് നായിക പ്രാധാന്യമുള്ള ചിത്രങ്ങള്‍ ചെയ്ത് ബോക്‌സ് ഓഫീസ് വിജയം നേടാന്‍ കഴിവുള്ള നായികയാണ് അനുഷ്‌ക ഷെട്ടി. തെലുങ്കിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും താരത്തെ വിശേഷിപ്പിക്കാം.

മുന്നില്‍ നിന്ന് നയിക്കാന്‍ മമ്മൂട്ടി, കട്ടയ്ക്ക് നില്‍ക്കാന്‍ പൃഥ്വിരാജ്! ഇക്കുറി ക്രിസ്തുമസ് പൊളിച്ചടുക്കും

'ചേട്ടാ... ചേച്ചീ... നിങ്ങളുടെ ഉദ്ദേശം നടക്കില്ല, എന്റെ കുടുംബം തകര്‍ക്കാതെ പണി എടുത്ത് ജീവിക്ക്'

കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയാറുള്ള അനുഷ്‌കയുടെ അര്‍പ്പണ ബോധം നേരത്തെ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. താരത്തിന്റെ പുതിയ മേക്ക് ഓവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാനം ചര്‍ച്ചാ വിഷയം.

ദേവസേനയ്ക്ക് ശേഷം

ദേവസേന എന്ന കഥാപാത്രത്തിന് ശേഷം ശക്തമായ ബാഗമതി എന്ന ശക്തമായ കഥാപാത്രവുമായിട്ടാണ് അനുഷ്‌ക വെള്ളിത്തിരയിലേക്ക് എത്തുന്നത്. ബാഗമതിയിലെ അനുഷ്‌കയുടെ ലുക്കും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.

പുതിയ ലുക്ക്

കറുത്ത വസ്ത്രം ധരിച്ച്, മുടി മുറിച്ച്, സ്ലിം ബ്യൂട്ടിയായിട്ടുള്ള അനുഷ്‌കയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തംരഗം സൃഷ്ടിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ അനുഷ്‌ക തന്നെയാണ് ഈ ചിത്രം പുറത്ത് വിട്ടതും.

കഠിനാധ്വാനവും ആത്മവിശ്വാസവും

ചിത്രത്തിനൊപ്പം ഒരു അടിക്കുറിപ്പും അനുഷ്‌ക പോസ്റ്റ് ചെയ്തിരുന്നു. സ്വപ്‌നങ്ങള്‍ ഒരിക്കലും മാന്ത്രിക വിദ്യയിലൂടെ യാഥാര്‍ത്ഥ്യമാകില്ല. അതിന് കഠിനാധ്വാനവും ആത്മവിശ്വാസവും വേണം എന്നായിരുന്നു താരം കുറിച്ചത്.

രാംഗോപാല്‍ വര്‍മ്മയ്ക്ക് വേണ്ടി

ബാഗമതി എന്ന ചിത്രത്തിന് ശേഷം അനുഷ്‌ക അഭിനയിക്കുന്നത് രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിന് വേണ്ടിയാണ് പുതിയ മേക്ക് ഓവറെന്നാണ് റിപ്പോര്‍ട്ട്. നാഗാര്‍ജുനയാണ് ചിത്രത്തിലെ നായകന്‍.

വൈറലായ ചിത്രം

അനുഷ്‌കയുടെ വ്യത്യസ്തമായ ഈ ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തംരഗമായി കഴിഞ്ഞു. അറുന്നൂറോളം ആളുകളാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്കിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

സ്ലിം ബ്യൂട്ടിയായി അനുഷ്‌ക

ബാഹുബലിയുടെ ഒന്നാം ഭാഗം പുറത്ത് വന്നതിന് ശേഷമായിരുന്നു. സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി അനുഷ്‌ക ശരീര ഭാരം വര്‍ദ്ധിപ്പിച്ചത്. ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരണം തുടങ്ങിയപ്പോഴും താരത്തിന് പഴയ അവസ്ഥയിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് കഠിനമായ പരിശ്രമത്തിനൊടുവിലാണ് താരം വണ്ണം കുറച്ചത്.

പ്രാഭാസ് ഞെട്ടും

ക്യാമറയ്ക്ക് മുന്നിലും പിന്നിലും ശക്തമായ സൗഹൃദം സൂക്ഷിക്കുന്നവരാണ് പ്രഭാസും അനുഷ്‌കയും. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ട്. എന്തായാലും അനുഷ്‌കയുടെ പുതിയ ലുക്ക് കണ്ടിട്ട് പ്രഭാസ് എങ്ങനെ പ്രതികരിക്കും എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

അനുഷ്‌കയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Anushka shocks everyone with her stunning changeover pic on Facebook.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam