»   » 13 വര്‍ഷങ്ങള്‍ക്ക് ശേഷം ബോയ്‌സ് ടീം വീണ്ടും തിരിച്ചു വരുന്നു

13 വര്‍ഷങ്ങള്‍ക്ക് ശേഷം ബോയ്‌സ് ടീം വീണ്ടും തിരിച്ചു വരുന്നു

Posted By:
Subscribe to Filmibeat Malayalam

ശങ്കറിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബോയ്‌സ്. സിദ്ധാര്‍ത്ഥ്, നകുല്‍, ജെനീലിയ, സംഗീത സംവിധായകനുമായ തമന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ബോയ്‌സ് ടീം വീണ്ടും ഒന്നിക്കുന്നുവത്രേ.

തമന്‍ ട്വിറ്ററിലൂടെയാണ് തിരിച്ചു വരവിനെ കുറിച്ച് അറിയിച്ചത്. സിദ്ധാര്‍ത്ഥും നകുലും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. തമന്‍ ചിത്രത്തിന്റെ സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

boys-team-reunites

നവാഗതനായ മഹേന്ദ്രന്‍ രാജമാണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് പടം സംവിധാനം ചെയ്ത സി എസ് അമുതന്റെ സംവിധാന സഹായിയായി മഹേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റിലൂടെ പറഞ്ഞു.

സിദ്ധാര്‍ത്ഥ്, ഭരത്, നകുല്‍ ജനീലിയ എന്നിവരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ബോയ്‌സ്. ചിത്രത്തിന് ശേഷം നാല് പേരെയും തേടി മികച്ച അവസരങ്ങളുമെത്തുകയായിരുന്നു. ടീനേജിലെ വീഴ്ചകളായിരുന്നു ബോയ്‌സ് പറഞ്ഞത്.

English summary
Boys team back again after 13 years.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam