»   » നീലത്തെ മണിരത്‌നം 'കടലി'ലാക്കി

നീലത്തെ മണിരത്‌നം 'കടലി'ലാക്കി

Posted By:
Subscribe to Filmibeat Malayalam
Mani Ratnam,
നീലം കൊടുങ്കാറ്റിനും മണിരത്‌നം ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്താനായില്ല. കടല്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് നീലം വീശിയടിച്ചത്. എന്നാല്‍ നീലത്തെ മണിരത്‌നം ക്യാമറയിലാക്കുകയായിരുന്നു. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഷൂട്ട് ചെയ്ത ചില രംഗങ്ങള്‍ 'കടലില്‍' പ്രേക്ഷകര്‍ക്ക് കാണാനാകും. കാശിമേട്, റോയപുരം ഭാഗങ്ങളില്‍ വച്ചാണ് ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്.

നീലം കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ അതിസാഹസികമായി നടന്ന ഷൂട്ടിങ്ങില്‍ പങ്കെടുത്തത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നാണ് കടലിലെ അഭിനേതാക്കളിലൊരാളായ അരവിന്ദ് സ്വാമി ട്വിറ്ററില്‍ കുറിച്ചത്.

മുന്‍ തെന്നിന്ത്യന്‍ നായികയും അംബികയുടെ അനിയത്തിയുമായ രാധയുടെ ഇളയമകള്‍ തുളസിയാണ് ചിത്രത്തിലെ നായിക. മുതിര്‍ന്ന നടന്‍ കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്കാണ് കടലിലെ നായകന്‍. മണിരത്‌നം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കടലോര നിവാസികളുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിനായി മണിരത്‌നം 50കോടിയാണ് ചെലവിടുന്നതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ബജറ്റ് ഇത്രയുയരുമോ എന്ന് ചോദിക്കുന്നവരും കുറവല്ല.

എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രാജീവ് മേനോനാണ് ഛായാഗ്രാഹകന്‍. നവംബറില്‍ തീയേറ്ററുകളിലെത്തുന്ന കടലിന്റെ വിതരണാവകാശം ജെമിനി ഫിലിംസ് സ്വന്തമാക്കി കഴിഞ്ഞു.

English summary

 While cyclone Nilam got the city to a standstill, it couldn't stop Mani Ratnam from shooting for his 'Kadal' starring debutant Gautham Karthik, son of actor Karthik and debutant Thulasi Nair, daughter of Radha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam