»   » കൊച്ചടിയാനില്‍ ഇതുവരെ കാണാത്ത ദീപിക

കൊച്ചടിയാനില്‍ ഇതുവരെ കാണാത്ത ദീപിക

By: Lakshmi
Subscribe to Filmibeat Malayalam

ഇന്ത്യയില്‍ ഏതൊരു നടിയും കൊതിയ്ക്കുന്ന അവസരമാണ് ബോളിവുഡ് താരം ദീപിക പദുകോണിന് കൊച്ചടിയാന്‍ എന്ന ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കുകയെന്നത് വലിയ അംഗീകാരമായിട്ടാണ് ഇന്ത്യയൊട്ടുക്കും കണക്കാക്കപ്പെടുന്നത്.

രജനിയുടെ മകള്‍ സൗന്ദര്യ അശ്വിന്‍ സംവിധാനം ചെയ്യുന്ന അനിമേഷന്‍ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ത്തന്നെ ദിപികയ്ക്ക് ഒട്ടേറെ സംശയങ്ങള്‍ ഉണ്ടായിരുന്നുവത്രേ. അനിമേഷന്‍ ചിത്രമായതുകൊണ്ടുതന്നെ തന്നെ സ്‌ക്രീനില്‍ എത്തരത്തിലാണ് അവതരിപ്പിക്കുകയെന്നും മറ്റുമുള്ള സംശയങ്ങള്‍ ദീപിക ചോദിച്ചുവെന്ന് സൗന്ദര്യ പറയുന്നു.

ചിത്രത്തിന്റെ നിര്‍മ്മാരീതിയും സാങ്കേതിക വിദ്യയുമെല്ലാം വ്യക്തമാക്കിക്കൊടുത്തതോടെ ദീപിക അഭിനയിക്കാന്‍ തയ്യാറാവുകയും ജോലിയോട് അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുകയും ചെയ്തുവെന്നും സംവിധായിക പറയുന്നു. 48 മണിക്കൂര്‍കൊണ്ട് സ്വന്തം ഭാഗത്തിന്റെ ജോലിതീര്‍ക്കാന്‍ ദീപിക എല്ലാതരത്തിലും സഹകരിച്ചുവെന്ന് സൗന്ദര്യ പറയുന്നു.

കൊച്ചടിയാനില്‍ ഇതുവരെ കാണാത്ത ദീപിക

അങ്ങേയറ്റംപ്രൊഫഷണലായ സമീപനമാണ് ദീപികയുടേതെന്നും കൊച്ചടിയാനിലുള്ള തന്റെ ഭാഗത്തിന്റെ ചിത്രീകരണം 48 മണിക്കൂര്‍ കൊണ്ട് തീര്‍ക്കാന്‍ ദീപിക വലിയ ഉത്സാഹം കാണിച്ചുവെന്നും അണിയറക്കാര്‍ പറയുന്നു.

കൊച്ചടിയാനില്‍ ഇതുവരെ കാണാത്ത ദീപിക

ദീപിക മേക്കപ്പില്ലാതെ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് കൊച്ചടിയാന്‍. മേക്കപ്പിടാതെ ചിത്രീകരിക്കുന്നതില്‍ ദീപിക യാതൊരു മടിയും കാണിച്ചില്ലെന്നും സൗന്ദര്യ പറയുന്നു.

കൊച്ചടിയാനില്‍ ഇതുവരെ കാണാത്ത ദീപിക

ഓരോ സീന്‍ എടുക്കുമ്പോഴും ദീപിക കാണിച്ച ഉത്സാഹവും സഹകരണവും സെറ്റില്‍ എല്ലാവരെയും ആകര്‍ഷിച്ചുവത്രേ.

കൊച്ചടിയാനില്‍ ഇതുവരെ കാണാത്ത ദീപിക

രജനിയുടെ നായികയായി ദീപികയെത്തുന്ന ആദ്യചിത്രമാണ് കൊച്ചടിയാന്‍. മോഷന്‍ കാപ്‌ച്വേര്‍ഡ് ഫോട്ടോറിയലിസ്റ്റിക് ടെക്‌നോളജിയാണ് ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

കൊച്ചടിയാനില്‍ ഇതുവരെ കാണാത്ത ദീപിക

പ്രത്യേകം ഡിസൈന്‍ ചെയ്ത ബോഡി സ്യൂട്ടുകളാണ് ചിത്രത്തില്‍ ദീപിക ഉപയോഗിച്ചിരിക്കുന്നത്. ദീപികഉള്‍പ്പെടുന്ന രണ്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

കൊച്ചടിയാനില്‍ ഇതുവരെ കാണാത്ത ദീപിക

എന്തിനരന്‍ പോലുള്ള ചില ചിത്രങ്ങളില്‍ ഐശ്വര്യ റായിയ്ക്കുവേണ്ടി ശബ്ദം നല്‍കിയ സവിത റെഡ്ഡിയാണ് കൊച്ചടിയാനില്‍ ദീപികയ്ക്ക് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്.

കൊച്ചടിയാനില്‍ ഇതുവരെ കാണാത്ത ദീപിക

രജനീകാന്ത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തിന്റെ പ്രണയിനിയായിട്ടാണ് ദീപിക അഭിനയിക്കുന്നത്.

English summary
Bollywood diva Deepika Padukone will be seen in never-before character in Tamil movie Kochadaiyaan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam