»   » ആദ്യ ഭാഗം വന്‍ ഹിറ്റല്ല, എന്നിട്ടും രണ്ടാം ഭാഗവുമായി ധനുഷ് എത്തുന്നു!!! എന്താണ് കാരണമെന്നല്ലേ..?

ആദ്യ ഭാഗം വന്‍ ഹിറ്റല്ല, എന്നിട്ടും രണ്ടാം ഭാഗവുമായി ധനുഷ് എത്തുന്നു!!! എന്താണ് കാരണമെന്നല്ലേ..?

Posted By: Karthi
Subscribe to Filmibeat Malayalam

വേലയില്ലാ പട്ടതാരിയുടെ രണ്ടാം ഭാഗത്തിന് ശേഷം വീണ്ടുമൊരു രണ്ടാം ഭാഗവുമായി ധനുഷ് എത്തുകയാണ്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരി എന്ന ചിത്രത്തിനാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. പ്രാവ് പറത്തല്‍ വിനോദമാക്കിയ മാരി എന്ന ചട്ടമ്പി കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ആക്ഷന്‍ കോമിഡി വിഭാഗത്തില്‍ പെടുന്ന മാരി ഒരു ഗംഭീര വിജയ ചിത്രമായിരുന്നില്ല. 

Maari

ചിത്രം അത്ര ഹിറ്റായിരുന്നില്ലെങ്കിലും മാരി എന്ന കഥാപാത്രം ആരാധകര്‍ക്കിടയില്‍ വലിയ ഹിറ്റായിരുന്നു. ഇത് തന്നെയാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കുന്നതിനേക്കുറിച്ച് അണിയറ പ്രവര്‍ത്തകരെ ചിന്തിപ്പിക്കാന്‍ കാരണം. കാജല്‍ അഗര്‍വാള്‍ നായികയായി എത്തിയ മാരിയല്‍ റോബോ ശങ്കര്‍, വിജയ് യേശുദാസ് എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. വിജയ് യേശുദാസ് വില്ലനായി എത്തിയ ചിത്രം അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു.

Maari

റിലീസിന് ഒരുങ്ങുന്ന ധനുഷിന്റെ പുതിയ ചിത്രവും ഒരു രണ്ടാം ഭാഗമാണ്. വേലയില്ലാ പട്ടതാരിയുടെ രണ്ടാം ഭാഗം. ബോളിവുഡ് താരം കാജോള്‍ നെഗറ്റീവ് കഥാപാത്രമാകുന്ന ചിത്രത്തിന് കഥയും സംഭാഷണവും ഒരുക്കുന്നത് ധനുഷ് തന്നയാണ്. സൗന്ദര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമല പോളാണ് ചിത്രത്തിലെ നായിക. ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി എത്തിയ ധനുഷ് ഗൗതം മേനോന്‍ ചിത്രമായ എന്നെ നോക്കി പായും തോട്ടയില്‍ ജോയിന്‍ ചെയ്യും. 

English summary
Dhanush presently has multiple projects in his kitty but that has not stopped him from signing for new films. According to latest reports, the actor will soon start shooting for Maari 2, the sequel to his 2015 film directed by Balaji Mohan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam